കുറഞ്ഞ ചെലവിൽ വലിയ വരുമാനം; ചൂട് കൂടുന്തോറും ബിസിനസ് വളരും; സോഡ നിർമാണ യൂണിറ്റിൽ ലാഭമുണ്ടാക്കാം

Spread the love


സോഡ നിർമാണ യൂണിറ്റ്

ഏറ്റവും ചുരുങ്ങിയ ചെലവിൽ പ്രാദേശിക വിപണിയിൽ വിറ്റഴിക്കാൻ സാധിക്കുന്ന ഉത്പ്പന്നമാണ് സോഡ. നിർമാണ ചെലവും വിപണന ചെലവും കുറവാണെന്നതിനാൽ എളുപ്പത്തിൽ ആരംഭിക്കാൻ സാധിക്കും. വെള്ളം ഫിൽറ്റർ ചെയ്ത് കാർബണൈസ്ഡ് ചെയ്ത് പാക്ക് ചെയ്ത് വിപണിയിലെത്തിക്കുകയാണ് സോഡ നിർമാണ യൂണിറ്റ് വഴി ചെയ്യേണ്ടത്. പഞ്ചസാരയും പഴങ്ങളുടെ ചാറും ചേർത്തുള്ള സോഫ്റ്റ് ​ഡ്രി​ഗ്സും വിപണിയിലെത്തിക്കാൻ സാധിക്കും. ചെലവ് കുറവാണെന്നതിനാൽ നഷ്ട സാധ്യതയും കുറഞ്ഞ് നിൽക്കുന്നു. 

Also Read: രുചിയോടെ വിളമ്പിയാൽ മിനി കഫേ ഹിറ്റാകും; സ്ത്രീകൾ ചേർന്ന് തുടങ്ങിയാൽ 2 ലക്ഷം സബ്സിഡി; തുടങ്ങാം സംരംഭം

പ്രാദേശിക വിപണി കേന്ദ്രീകരിച്ചുള്ള സോഡകളുടെ നിർമാണം തന്നെ വലിയ ബിസിനസ് നേടി തരും. വെള്ളം, സോഡ പാക്ക് ചെയ്യാനുള്ള ബോട്ടിലുകൾ എന്നിവ പ്രധാനമായു കാണണം. സോഡ കടകളിലെത്തിക്കാനുള്ള വാഹന സൗകര്യവും ആവശ്യമാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസ് നിർബന്ധമാണ്. 

Also Read: ‘ചോറിന് അരിയിടുമ്പോള്‍ അല്പം അധികമിടാം’; നിക്ഷേപമില്ലാതെ ഷീറോ വഴി മാസ വരുമാനം; വീട്ടമ്മമാർക്ക് അവസരം

ചെലവുകൾ

പ്രതിദിനം 800 ലിറ്റർ ഉത്പാദന ശേഷിയുള്ള സോഡ നിർമാണ യൂണിറ്റിലേക്ക് ആര്‍ഒ യൂണിറ്റ്, ബോട്ട്‌ലിംഗ് യൂണിറ്റ്, ചില്ലര്‍, സോഡാ മേക്കര്‍, ക്യാപ് സീലര്‍, കംപ്രസര്‍ മുതലായ മെഷിനറികളാണ് പ്രധാനമായി ആവശ്യം വരുന്നത്. പ്രധാന അസംസ്കൃത വസ്തുവായ വെള്ളം ശേഖരിക്കാൻ ആവശ്യമായ കിണറുണ്ടെങ്കിൽ വലിയൊരു ശതമാനം ചെലവിൽ കുറവ് വരും.

യന്ത്രങ്ങൾ പ്രവർത്തിക്കാനവശ്യമായ വൈദ്യുത സൗകര്യമുള്ള കെട്ടിടം ആവശ്യമാണ്. 500 ചതുരശ്ര അടിയെങ്കിലുമുള്ള വാടക കെട്ടിടങ്ങള‍്‍ തിരഞ്ഞെടുക്കാം. ഇതോടൊപ്പം മുകളിൽ പറഞ്ഞ യന്ത്രങ്ങൾക്കായി ഏകദേശം 8 ലക്ഷത്തോളം രൂപ ചെലവന് വരും. പ്രവർത്തന മൂലധനമായി 2 ലക്ഷം രൂപയും കാണണം. മൂന്ന് തൊഴിലാളികളുമായി സോഡ നിർമാണ യൂണിറ്റിന് പ്രവർത്തനം ആരംഭിക്കാം.

വിപണി

പ്രാദേശികമായ മാർക്കറ്റിം​ഗ് ആദ്യ ഘട്ടത്തിൽ വിപണി പിടിക്കാൻ അത്യാവശ്യമാണ്. ചെറുകിട കടകളോടൊപ്പം വലിയ തോതിൽ സോഡ ഉപയോ​ഗിക്കുന്ന മദ്യശാലകൾ, കൂൾ ബാറുകൾ പോലുള്ള കടകളിലേക്ക് എത്തിക്കാനുള്ള കരാർ ലഭിക്കുകയാണെങ്കിൽ എളുപ്പത്തിൽ വിപണി പിടിക്കാം. വലിയ മാർക്കറ്റിം​ഗ് ശ്രംഖലയുണ്ടാക്കാൻ സാധിക്കുമെങ്കിൽ ക്ലബ് സോഡകളാക്കി വിതരണത്തിനെത്തിക്കാം. ഇതും വലിയ വിപണി ലഭിക്കുന്ന മേഖലയാണ്. 

Also Read: അവസരമാണ് അക്ഷയ; കുറഞ്ഞ ചെലവിൽ വരുമാനം കണ്ടെത്താൻ അക്ഷയ കേന്ദ്രം തുടങ്ങാം; നടപടികൾ എങ്ങനെ

വരുമാനം

ഈ യൂണിറ്റിൽ നിന്ന് ഉണ്ടാവുന്ന വരുമാനം എന്താണെന്ന് നോക്കാം. വർഷത്തിൽ 300 ദിവസം പ്രവർത്തിക്കുന്ന യൂണിറ്റിൽ വർഷത്തിൽ 2.40 ലക്ഷം ലിറ്റർ ഉത്പാദനം നടക്കും. ഒരു ലിറ്ററിന് 15 രൂപ നിരക്കിൽ വിൽപ്പന നടത്തിയാൽ വർഷത്തിൽ 36,00,000 രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കാം. വർഷത്തിൽ ലഭിക്കുന്ന ആദായം 12 ലക്ഷം രൂപയോളമാകും.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!