ബഫർ സോൺ ; അതിജീവന പോരാട്ട വേദി നിവേദനം നൽകി

Spread the love

ബഹു:കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി മുമ്പാകെ :
കേരള സ്റ്റേറ്റിൽ ഇടുക്കി ജില്ലയിൽ സാമൂഹിക രംഗത്ത് പ്രവർത്തിച്ചു വരുന്ന അതിജീവന പോരാട്ട വേദി സമർപ്പിക്കുന്ന നിവേദനം: !സർ.. വനം, പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട് സർക്കാരുകൾ നടപ്പാക്കി വരുന്ന വിവിധ നിയമങ്ങളും, അതിൻ്റെ പിൻബലത്തിൽ ഉന്നത നീതിപീഠങ്ങളിൽ നിന്നുണ്ടാകുന്ന ഉത്തരവുകളും ഞങ്ങളുടെ സാമൂഹിക ജീവിതത്തെ തന്നെ ദൈനം ദിനം
വേട്ടയാടപ്പെടുകയാണ്: !!?

ഇതുമൂലം ഈ ജനത കടുത്ത ഭീതിയിലും ,നിസ്സഹായതയിലും, നിരാശയിലും, എത്തപ്പെട്ടതു വഴി തികഞ്ഞ അരക്ഷിതാവസ്ഥയാണ് ഇവിടെ നിലനില്ക്കുന്നത്: !!

അന്തർദേശീയ ശാസ്ത്ര മാനദണ്ഡമനുസരിച്ച് ഭൂമുഖത്ത് ഒരു ജീവിക്കു് വംശനാശ ഭീഷണി കൂടാതെ നിലനില്ക്കുന്നതിന് 50000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു ഹോം റേഞ്ച് (ആവാസവ്യവസ്ഥ) വേണമെന്നാണ് ‘ പറയപ്പെടുന്നത്:!!എന്നാൽ ഒരു സ്പീഷ്യസിന് പോലും വംശനാശ ഭീക്ഷണി കൂടാതെ നിലനില്ക്കാൻ ഇടമില്ലാത്ത വെറും 38863 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള കേരള സ്റ്റേറ്റിൽ 4000ത്തിലധികം സ്പീഷ്യസുകൾ തിങ്ങിനിറഞ്ഞു നില്ക്കുന്ന അത്ഭുത പ്രതിഭാസമാണ് നിങ്ങൾക്ക് കാണാൻ കഴിയുക: !!

ഇതിന് കാരണം, പരിസ്ഥിതി സ്നേഹവും വന്യജീവി സ്നേഹവുമൊക്കെ, മനുഷ്യ സ്നേഹത്തിൻ്റെയും, ജനാധിപത്യ ബോധത്തിൻ്റെയും വിപുലീകരണത്തിൻ്റെ ഭാഗമാണന്ന് തെളിയിച്ച ഒരു ജനത ഇവിടെ ജീവിക്കുന്നതുകൊണ്ടാണന്ന തിരിച്ചറിവ് ഭരണകൂടങ്ങൾക്കുണ്ടാകേണ്ടതായിരുന്നു ..!!

ദൗർഭാഗ്യവശാൽ ഈ കൊച്ചു സ്റ്റേറ്റിൻ്റെ ഭൂ വിസ്തൃതിയോ, ജനസംഖ്യയോ, നിലവിലുള്ള ഫോറസ്റ്റ് കവറോ സംബന്ധിച്ച് യാതൊരു താരതമ്യപഠനവും നടത്താതെ അന്ധവും, വികലമുമായ നിലപാടാണ് കേരളത്തിൻ്റെ രാഷ്ട്രീയവും, അധികാരിവർഗ്ഗവും സ്വീകരിച്ചു വരുന്നത് എന്ന് ഖേദപൂർവ്വം ചൂണ്ടി കാട്ടട്ടെ..!!

580 KM നീളവും ആവറേജ് 60 KM വീതിയുമുള്ള ഈകൊച്ചു സംസ്ഥാനത്ത് 350 ലക്ഷം ജനം ജീവിക്കുന്നുണ്ടന്നും, ഇന്ത്യയുടെ ആകെ വിസ്തൃതിയുടെ 1.18 % മാത്രമുള്ള ഈഭൂമികയിൽ ജനസംഖ്യയുടെ 3.4% മാണ് വസിക്കുന്നതെന്നുമുള്ള സാമാന്യബോധം നിയമനിർമ്മാണങ്ങളിലോ, ആസൂത്രണങ്ങളിലോ പലപ്പോഴും പ്രകടമാകുന്നില്ലന്നതും തിരിച്ചറിയണം !!ആഗോളതലത്തിൽ ചതുരശ്ര കിലോമീറ്ററിന് വെറും 25 ആളുകൾ മാത്രം താമസിക്കുമ്പോൾ ഇന്ത്യയിൽ അത് 460 ഉം,കേരളത്തിൽ 860 ആണന്ന തിരിച്ചറിവും ദരണകൂടത്തിനുണ്ടാവേണ്ടതായിരുന്നു എന്നതും പറയാതിരിക്കാൻ കഴിയില്ല: !!

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനാവരണമുള്ള അരുണാചൽ പ്രദേശിന് കേരളത്തിൻ്റെ ഇരട്ടി (84000 ച: KM) വലുപ്പമുണ്ടന്നിരിക്കെ അവിടെ ജീവിക്കുന്നത് വെറും 17 ലക്ഷം ജനങ്ങൾ മാത്രമാണന്നോർക്കണം: എന്നിട്ടും അവിടുത്തെ ഫോറസ്റ്റ് കവർ79.6% മാത്രമാണ്: !!
അതേ സമയം 350 ലക്ഷം ജനത താമസിക്കുന്ന കേരളത്തിൽ 54.42% ഫോറസ്റ്റ് കവർനിലനിർത്തി ഇൻഡ്യയിൽ രണ്ടാം സ്ഥാനം നിലനിർത്തിയത് ഇവിടുത്തെ കർഷകജനതയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമായി കണേണ്ടതുണ്ട്..!!

ഭൂവിസ്തൃതിയിൽ ഇന്ത്യയിൽ 21 ആംസ്ഥാനത്ത് നിൽക്കുന്ന കേരളത്തിൻ്റെ പിന്നിൽ വരുന്ന ത്രിപുരയും, സിക്കിമും അടക്കമുള്ള ഏഴ് സംസ്ഥാനങ്ങളിൽ ആകെ 1.67 കോടി ജനങ്ങൾ മാത്രമാണ് അധിവസിക്കുന്നത് എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കപ്പെടണം: !!ഇത്തരം വിഷയങ്ങളൊന്നും
പരിഗണിക്കാതെയാണ് കേരളത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട തീവ്ര നിലപാടുകൾ അധികാര വർഗ്ഗം തുടരുന്ന് പോരുന്നത് ..!!
ഇതിനെയെല്ലാം പിന്തുണച്ച് രംഗത്തുള്ള പരിസ്ഥിതി സംഘങ്ങളാവട്ടെ കുടിൽ വ്യവസായം പോലെ ഓരോ നാളും കേരളത്തിൽ തഴച്ചുവളരുകയാണ്: !!

റവന്യു നിയമങ്ങൾ ഉപയോഗിച്ച് കൃഷിസ്ഥലത്ത് നട്ടുവളർത്തിയ മരങ്ങൾ മുറിക്കുന്നത് തടഞ്ഞും, വെട്ടിയവരെ ജയിലിലിട്ടും, കെട്ടിടങ്ങൾ നിർമ്മിക്കുന്നത് നിരോധിച്ചും, നിയമപ്രകാരം നിർമ്മിച്ച കെട്ടിടങ്ങൾ പിടിച്ചെടുക്കാൻ നിയമവിരുദ്ധ ഉത്തരവിറക്കിയും,ഒരു തരം സൈക്കോസിസ് പിടിപെട്ടതു പോലെയുള്ള പ്രകടനങ്ങളാണ് കേരളം ആവർത്തിക്കപ്പെടുന്നത് !!.
കടലും, കായലുമായി 1000KM തീരം പങ്കിടുന്ന കേരളത്തിൽ CRZ നിയമം പതിനായിരങ്ങളെയാണ് ഗുരുതരമായി ബാധിച്ചിട്ടുള്ളത്: !!
ഇതു കൂടാതെ
മിയാവാക്കിയും, നഗര, വഴിയോര ,പുരയിട, എസ്റ്റേറ്റ് വനവത്ക്കരണമെന്ന പേരിൽ കോടികൾ ചിലവഴിച്ച് വേറെ തലത്തിലും മര മാമാങ്കങ്ങൾ നിരന്തരം ആഘോഷിക്കപ്പെടുന്നു: !!
ഇതിനും പുറമേയാണ് പ്രഖ്യാപിച്ചതും, പ്രഖ്യാപന നടപടികൾ പൂർത്തിയായതുമായ 29 സംരക്ഷിത പ്രദേശങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നത്: !! മതികെട്ടാൻ, ചോലയും ,നീല കുറിഞ്ഞി സാങ് ജ്വറിയും അടക്കം പലതും ആയിരക്കണക്കിന് കർഷകരുടെ കൃഷിഭൂമിയും ഉൾപ്പെടുത്തിയാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്: !!

EFL നിയമത്തിൻ്റെ പേരിൽ ലക്ഷക്കണക്കിന് ഏക്കർ കൃഷിഭൂമി വേറെയും പിടിച്ചെടുത്തിരിക്കുന്നു: !!
ഇതിനിടയിലാണ് കസ്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് 123 വില്ലേജുകൾ ESA ആയി പ്രഖ്യാപിക്കുമെന്ന വലിയ ഭീക്ഷണി നേരിട്ടു കൊണ്ടിരിക്കുന്നത്: !!


ജനസംഖ്യയിൽ 50% ന്‌ മേലെ കൃഷിയെ ആശ്രയിക്കുന്ന കുടുംബങ്ങളുള്ള സ്റ്റേറ്റിൽ ആകെ വരുന്ന 1666 റവന്യു വില്ലേജുകളിൽ 900ത്തിലും പന്നിയും, ആനയും, കുരങ്ങും, മ യിലും, സൃഷ്ടിക്കുന്ന നാശം മൂലം കർഷകർക്ക് കൃഷി പൂർണ്ണമായും ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു: !! എന്നത് മാത്രമല്ല ഇവയുടെ ആക്രമണം മൂലം വർഷം തോറും
പതിനായിരങ്ങൾക്ക് ഗുരുതര പരിക്കേൽക്കുന്നതിനും ഒട്ടനവധി ആളുകൾ മരണപ്പെടുന്നതിനും ഇത് ഇടയാക്കുകയും ചെയ്യുന്നു:

ലഭ്യമായ കണക്കുകളനുസരിച്ച് ഇന്ത്യയിൽ 30000ത്തിനടുത്ത് ആനകളുള്ളതിൽ 7500 ഉം കേരളത്തിലാണന്നതും തിരിച്ചറിയപ്പെടേണ്ടതുണ്ട്:
ഈ കൊച്ചു സ്റ്റേറ്റിന് എത്ര വനത്തെയും, വന്യ ജീവികളെയും ഉൾകൊള്ളാനാകും എന്ന യാതൊരു പ0നവുമില്ലാതെ അല്പ ജ്ഞാനികളായ ചിലരുടെ ഭാവനക്കനുസരിച്ച് നയം രൂപപ്പെടുത്തുന്ന മറ്റൊരു സ്റ്റേറ്റും ഇന്ത്യയിലെവിടെയും ഉണ്ടാകാനിടയില്ലന്നാണ് ഞങ്ങൾ മനസിലാക്കുന്നത്: !!

ദാരിദ്ര്യവും, വിഭവങ്ങളുടെ മേലുള്ള അസമത്വവുമാണ് ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്നം എന്ന തിരിച്ചറിവല്ലേ ഭരണകൂടത്തിന് ആദ്യമുണ്ടാകേണ്ടത്: ??
ആത്യന്തികമായി മാനവരാശിക്കും, മനുഷ്യർക്കും വേണ്ടിയാന്ന് പരിസ്ഥിതി സംരക്ഷിക്കേണ്ടതെന്ന പ്രാധമിക ബോധം പല കാര്യങ്ങിലും കാണാൻ കഴിയുന്നില്ല: ॥
മുതലാളിത്ത വികസനക്രമം സൃഷ്ടിക്കുന്ന ആഘാതങ്ങളുടെ ഇരകളെ അഭയാർത്ഥികളാക്കുന്ന നടപടിക്ക് പകരം മനുഷ്യ കേന്ദ്രീകൃത പരിസ്ഥിതി സങ്കല്പം വഴി ഇക്കാര്യത്തിൽ യുനകോയും, IPCC യും മുന്നോട്ട് വച്ച മനുഷ്യാവകാശ ആശയങ്ങൾ പൂർത്തീകരിക്കുകയല്ലേ വേണ്ടത്:!

ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ പോലും അന്യ സ്റ്റേറ്റുകളെ ആശ്രയിക്കുന്ന, 45 ലക്ഷം തൊഴിൽ രഹിതരും, 5 ലക്ഷം ഭൂരഹിതരുമുള്ള ഈ സ്റ്റേറ്റിൽ നടപ്പാക്കുന്ന പരിസ്ഥിതി വികല നയങ്ങൾ കർണ്ണാടകയിലെ ഹമ്പിയിലുണ്ടായതുപോലുള്ള അനിഷ്ട സംഭവങ്ങൾ സൃഷ്ടിക്കാനും അതുവഴി ഉണ്ടാകുന്ന അരാചകത്വം നാടിൻ്റെ നന്മക്ക് തിരിച്ചടി സൃഷ്ടിക്കുന്നതിനുമല്ലേ ഉപകരിക്കൂ.??

സമ്പത് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന ടൂറിസം വ്യവസായത്തെയും ഇത് ഗുരുതരമായി ബാധിച്ചു കഴിഞ്ഞിരിക്കുന്നു ..!!ജനതയുടെ ഉപജീവനത്തിലും, അധിജീവനത്തിലും ഊന്നിയാകണം പരിസ്ഥിതി സംരക്ഷണം എന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത് ..!!
നിലനിൽക്കുന്ന വികസന ക്രമത്തിൻ്റെയും, സാമ്പത്തിക വ്യവസ്ഥയുടേയും പരിസ്ഥിതിക മേഖലയിലെ ജനതയുടെ അദ്ധ്വാനവും നിലനില്പ്പും, പരിഗണിച്ചു കൊണ്ട് മാത്രമെ പ്രശ്നങ്ങളെ സമീപിക്കാവൂ: !!

ആയതു കൊണ്ട് കേരളത്തിൻ്റെ പ്രത്യേക സാഹചര്യം ഗൗരമായി പരിഗണിച്ച് താഴെ പറയുന്ന നിയമങ്ങളിലും, നയങ്ങളിലും മാറ്റം വരുത്തുന്നതിന് അനുഭാവ പൂർവമായ സമീപനം കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്നു മുണ്ടാകണമെന്നും, അതിന് ആവശ്യമായ നിയമ ഭേദഗതി വരുത്തി ഈ ജനതയുടെ പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിച്ചു തരണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു ‘
ഉപചാരപൂർവ്വം:
അതിജീവന പോരാട്ട വേദിക്ക് വേണ്ടി
ചെയർമാൻ:
റസാക്ക്: ചൂരവേലിൽ: 9447221434
……………………………………………………..
ജനറൽ കണവീനർ
Adv:മഞ്ചേഷ് കുമാർ: 9447197278
…………………………………………………….. അടിമാലി
12/8/2022
[13/08, 9:56 am] 507836:

ആവശ്യങ്ങൾ
————————-
(1) പരിസ്ഥിതി സംരക്ഷണം ആരുടെയെങ്കിലും ജീവിതത്തെ, തടസപ്പെടുത്തി കൊണ്ടാവരുതെന്നും, തുല്യതയിലും, സാമ്പത്തിക പുരോഗതിയിലും,അധിഷ്ടിതമായിരിക്കണമെന്നും,മുഴുവൻ മനുഷ്യരെയും ഉൾകൊള്ളുന്നതായിരിക്കണമെന്നുമുള്ള പ്രഖ്യാപിത ലക്ഷ്യമാണ് ഐക്യരാഷ്ട്രസഭയും പാരീസ് എഗ്രിമെൻ്റും, ഐ,പി ,സി, സി, യും അംഗീകരിച്ച പരിസ്ഥിതി സംരക്ഷണ നിലപാട്: ഇത് കേരളത്തിൽ പ്രാവർത്തിക മാക്കുന്നുണ്ടന്ന് കേന്ദ്രം ഉറപ്പ് വരുത്തുക:
……………………………………………………..
(2). ഭൂവിസ്തൃതി വളരെ കുറഞ്ഞ കേരളത്തിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന നിയന്ത്രണങ്ങളും, നിരോധനങ്ങളും, 30 % വരുന്ന ഫോറസ്റ്റ് ഭൂമിയിൽ മാത്രം ബാധകമാക്കുക:
……………………………………………………
(3)കസ്തൂരി രംഗൻ റിപ്പോർട്ടിൽ പറയുന്ന ESA നിർണ്ണയവും, നടപ്പാക്കലും, റിസർവ്വ് ഫോറസ്റ്റിൽ മാത്രമായി പരിമിതപ്പെടുത്തുക:
”………………………………………………….
(4) വന വിസ്തൃതിക്കനുസരിച്ച് വന്യമൃഗങ്ങളുടെ എണ്ണം ശാസ്ത്രീയമായി ക്രമീകരിക്കുകയും, അധികമുള്ള വന്യജീവികളെ നശിപ്പിക്കുകയും ചെയ്യുക:
…………………………………………………….
(5) വന്യമൃഗം മൂലമുണ്ടാകുന്ന കൃഷി നാശത്തിന് നഷ്ടത്തിൻ്റെ ഇരട്ടി തുക നഷ്ടപരിഹാരം നിശ്ചയിക്കുക: കൃഷിസ്ഥലത്ത് ശല്യം ചെയ്യുന്ന മൃഗങ്ങളെ നശിപ്പിക്കാൻ ഭൂ ഉടമക്ക് പൂർണ അധികാരം നൽകുക.
…………………………………………………….
(6) സ്വകാര്യ ഭൂമിയിലും പാട്ടഭൂമിയിലും ,വ്യവസ്ഥകൾക്ക് വിധേയമായി ,പൊതുഭൂമികളിലും, മരം കൃഷി നടത്താനും അനുമതി കൂടാതെ മുറിച്ച് വില്ക്കുന്നതിനും വേണ്ട നിയമനിർമ്മാണം നടത്തുക:
……………………………………………………..
(7) നടപടി ക്രമങ്ങൾ പൂർത്തീകരിച് അന്തിമ വിജ്ഞാപനം നടത്താത്ത സംരക്ഷിത പ്രദേശങ്ങളിൽ ബഫർ സോൺ ഇൻഡക്ഷൻ നോട്ടിഫിക്കേഷൻ ഇറക്കിയത് അടിയന്തിരമായി പിൻവലിക്കുക:
……………………………………………………..
(8) താല്കാലിക വിജ്ഞാപനം മാത്രമുള്ള മതികെട്ടാൻ ചോലനാഷണൽ പാർക്കിൻ്റെ ബഫർ സോൺ മാത്രംഅന്തിമ വിജ്ഞാപനം ചെയ്ത തെറ്റായ നടപടി ഉടൻ റദ്ദ് ചെയ്യുക:
……………………………………………………..
(9) വട്ടവട ഗ്രാമത്തിലെ കൃഷിക്കാരുടെ ഭൂമി നീലക്കുറിഞ്ഞി സാങ്ജ്വറിയായി പ്രഖ്യാപിച്ച്‌ ഇറക്കിയ ഇൻഡൻഷൻ നോട്ടിഫിക്കേഷൻ അടിയന്തിരമായി റദ്ദ് ചെയ്യുന്നതിന് ഇടപെടുക:
……………………………………………………
(10)സംസ്ഥാനത്ത് പരിസ്ഥിതിയുടെ പേരിൽ വരുന്ന വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് സർക്കാരിലും, സ്വകാര്യ സംഘടനകളിലും, നടക്കുന്ന സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഉന്നതതല അന്യോഷണം നടത്തുക:
‘…………………………………………………….

(11)മേൽവിവരിച്ച പ്രശ്നങ്ങളുടെ ശാശ്വത പരിഹാരത്തിനായി 1972 ലെ വന്യ ജീവി സംരക്ഷണ നിയമവും ,1980ലെ വന സംരക്ഷണ നിയമവും ,1986 ലെ പരിസ്ഥിതി സംരക്ഷണ നിയമവും ദേദഗതി ചെയ്യുകയും, ഈ വിഷയത്തിൽ പ്രണബ് സെൻ കമ്മറ്റി അടക്കമുള്ള വിവിധ കമ്മറ്റികൾ നൽകിയ റിപ്പോർട്ടുകൾ പുനപരിശോധനക്ക് വിധേയമാക്കുകയും ചെയ്യുക..
…………………………………………………….
(12)സുപ്രീം കോടതിയിൽ പരിസ്ഥിതി മന്ത്രാലയവും,CEC യും കേരളത്തിൻ്റെ സാഹചര്യങ്ങൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാനും, വിശദാംശങ്ങൾ സമർപ്പിക്കുന്നതിന് കോടതി നിർദ്ദേശിച്ച സെപ്റ്റംബർ 3 എന്നത് ഡിസംമ്പർ വരെയെങ്കിലും അവധി നീട്ടുന്നതിന് വേണ്ട ഇടപെടൽ നടത്തുക:
……………………………………………………..
അതിജീവന പോരാട്ട വേദി :ഇടുക്കി: 12/8/2022

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: