സ്കൂട്ടറില്‍ സഞ്ചരിച്ച ദമ്ബതികള്‍ക്ക് ടോറസ് ഇടിച്ച്‌ ദാരുണാന്ത്യം

Spread the love


 അങ്കമാലി: ദേശീയപാത കൊരട്ടിക്കടുത്ത് ചിറങ്ങരയില്‍ ടോറസ് ഇടിച്ച്‌ സ്കൂട്ടര്‍ യാത്രികരായ ദമ്ബതികള്‍ മരിച്ചു.

പാറക്കടവ് കുറുമശ്ശേരി ട്രൗണ്ടിന് സമീപം താവളത്തുപറമ്ബില്‍ വീട്ടില്‍ കുമാരന്‍്റെ മകന്‍ ടി.കെ.സജീവ് (52), ഭാര്യ സിമി (39) എന്നിവരാണ് മരിച്ചത്. 

ബുധനാഴ്ച വൈകിട്ട് 6.20ഓടെ ചിറങ്ങര സിഗ്നലിന് സമീപമായിരുന്നു അപകടം. സിഗ്നല്‍ തെളിഞ്ഞയുടന്‍ ദമ്ബതികള്‍ സഞ്ചരിച്ച സ്കൂട്ടര്‍ മുന്നോട്ടെടുത്തതോടെ ഇടതു വശത്തെ സര്‍വീസ് റോഡില്‍ നിന്ന് മറ്റൊരു വാഹനം ദേശീയപാതയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു. അതോടെ സ്കൂട്ടര്‍ വലത്തോട്ട് ഒതുക്കുകയും ഈ സമയം പിറകില്‍ വന്ന ടോറസ് സ്കൂട്ടറില്‍ ഇടിച്ചു കയറുകയായിരുന്നുവെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത

. സജീവ് അപകടസ്ഥലത്ത് മരിച്ചു. അവശനിലയിലായ സിമിയെ കറുകുറ്റി അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. സിമിയുടെ ചിറങ്ങരയിലുള്ള വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു ദുരന്തം. സജീവ് മരപ്പണിക്കാരനാണ്. കുറുമശ്ശേരി പോസ്റ്റ് ഓഫീസിലെ താല്‍ക്കാലിക ജീവനക്കാരിയാണ് സിമി. 

മക്കള്‍: ആരോമല്‍ (സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി), അര്‍ജുന്‍ (10-ാം ക്ലാസ് വിദ്യാര്‍ഥി, എന്‍.എസ്.എസ്. പാറക്കടവ്). ഇരുവരുടെയും മൃതദേഹങ്ങള്‍ അപ്പോളോ ആശുപത്രി മോര്‍ച്ചറിയില്‍.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!