സ്വാതന്ത്ര്യ വജ്ര ജൂബിലി ജലസന്ദേശയാത്ര സംഘടിപ്പിച്ചു

Spread the love
കൊക്കയാർ പഞ്ചായത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ വജ്ര ജൂബിലി ജലസന്ദേശയാത്ര.

കൊക്കയാർ : സ്വാതന്ത്ര്യത്തിന്റെ 75മത് വാർഷികത്തോടനുബന്ധിച്ച് കൊക്കയാർ പഞ്ചായത്തിൽ “സ്വാതന്ത്ര്യ വജ്ര ജൂബിലി ജലസന്ദേശയാത്ര” സംഘടിപ്പിച്ചു .കൊക്കയാർ പഞ്ചായത്തിന്റെയും ജല ജീവൻ മിഷന്റെയും നേതൃത്വത്തിലാണ് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്. വിവിധ ഡിപ്പാർട്ട്മെന്റുകളെ യോജിപ്പിച്ചുകൊണ്ട് പഞ്ചായത്തിലെ ഏക ഗവൺമെന്റ് കുറ്റിപ്പങ്ങാട് സ്കൂളിലെ വിദ്യാർഥികളെയും , പൊതുപ്രവർത്തകരെയും ഉൾപ്പെടുത്തി റാലി നാരകംപുഴയിൽ നിന്നും ആരംഭിച്ച് പഞ്ചായത്ത് അങ്കണത്തിൽ എത്തിയപ്പോൾ മുതിർന്ന ജനപ്രതിനിധി നെച്ചൂർ തങ്കപ്പൻ പതാക ഉയർത്തി. പ്രസിഡന്റ് പ്രിയ മോഹനൻ സ്വതന്ത്രദിന സന്ദേശം നൽകി. ഭരണസമിതി അംഗം സ്വർണ്ണലത അപ്പുക്കുട്ടൻ ദേശഭക്തിഗാനം ആലപിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സജിനി ജയകുമാർ , വൈസ് പ്രസിഡന്റ് കെ എൽ ഡാനിയൽ , വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അൻസൽന സക്കീർ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം പിവി വിശ്വനാഥൻ , ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം മോളി ഡൊമിനിക് , ഗവൺമെന്റ് സ്കൂൾ കുറ്റിപ്ലങ്ങാട് ഹെഡ്മിസ്ട്രസ്, ഹോമിയോ ഡോക്ടർ മാനസി, ആയുർവേദ ഡോക്ടർ , ഐ സി ഡി എസ് സൂപ്പർവൈസർ , ആശാവർക്കർ ആലീസ് രാജേഷ , തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ പങ്കെടുത്തവർക്ക് വാർഡ് മെമ്പർ സഞ്ജിത് കെ ശശി നന്ദി രേഖപ്പെടുത്തി. സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തവർക്ക് പായസവും നല്‍കിയാണ് പിരിഞ്ഞത്.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: