ഹര്‍ത്താലും പണിമുടക്കും ഒരേ ദിവസം; ഹൈറേഞ്ചില്‍ ജനജീവിതം സ്തംഭിക്കും

Spread the love

ആഗസ്റ്റ് 27ന് വ്യാപാരി വ്യവസായി പണിമുടക്ക്

2022 ആഗസ്റ്റ് 27ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കില്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചു. ഇന്നു അടിമാലിയില്‍ നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന്റേതാണ് തീരുമാനം.

ബഫര്‍ സോണ്‍ വിഷയത്തില്‍ കേരള കൃഷി മന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. മന്ത്രി സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിനു എത്തുന്ന ദിവസമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതേ സമയം ഇടുക്കി ജനകീയ പ്രതിരോധ സമിതിയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 27ന് ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ദേവികുളം താലൂക്കില്‍ ഹര്‍ത്താല്‍ സമാന സാഹചര്യം നിലവില്‍ വന്നു.

ബഫര്‍സോണ്‍ വിഷയം ഇടുക്കി ജില്ലയില്‍ കൂടുതല്‍ സങ്കീര്‍ണമായി മാറുകയാണ്.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: