മറുവശത്ത് കുഞ്ചാക്കോ ബോബന് കരിയറിൽ വലിയ വീഴ്ച സംഭവിക്കുകയും കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധികൾ കൊണ്ട് ഏറെ നാൾ സിനിമകളിൽ നിന്ന് മാറി നിൽക്കുകയും ചെയ്തു. പിന്നീട് സിനിമയിലേക്ക് നടൻ തിരിച്ചെത്തുകയും ചെയ്തു. ഇന്ന് സിനിമാ ലോകത്തെ പ്രധാന താരങ്ങളിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ.
ഇപ്പോഴിതാ കുഞ്ചാക്കോ ബോബനെക്കുറിച്ചും ശാലിനിയെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് നടി ജോമോൾ. നിറം എന്ന സിനിമയിൽ ഇരുവർക്കുമൊപ്പം ജോമോൾ അഭിനയിച്ചിട്ടുണ്ട്. ബിഹൈന്റ്വുഡ്സിനോടാണ് പ്രതികരണം.
‘കുഞ്ചാക്കോ ബോബന്റെ കൂടെ അഭിനയിക്കുന്നെന്ന് കേട്ടപ്പോൾ കോളേജിൽ സ്റ്റാറ്റസ് ആയി. അഭിനയിച്ച് തുടങ്ങിയപ്പോൾ ഞങ്ങൾ സുഹൃത്തുക്കൾ ആയി. ഒരു ദിവസം നൈറ്റ് ഷൂട്ട് ഉണ്ടായിരുന്നു. ഞാൻ ഡിന്നറെല്ലാം കഴിച്ച് വരികയാണ്. ഞാൻ വന്നപ്പോൾ പുള്ളിക്കാരൻ ഭയങ്കര ബഹളം. കള്ള് കുടിച്ചിട്ടുണ്ടെന്ന് എന്നോട് ഒരാൾ പറഞ്ഞു’
‘എവിടെ ജോമോൾ എന്താണിത്ര സമയമെടുക്കുന്നതെന്ന് ചോദിച്ചു. ഞാൻ പേടിച്ചു. കുറേനേരം കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് ചുമ്മാ ഒന്ന് ലൈവ് ആക്കാൻ ചെയ്തതാണെന്ന്,’ ജോമോൾ പറഞ്ഞു. ശാലിനിയും അജിത്തും തമ്മിലുള്ള പ്രണയത്തെക്കുറിച്ച് അറിഞ്ഞതിനെക്കുറിച്ചും ജോമോൾ സംസാരിച്ചു.
‘ചാക്കോച്ചനും ശാലിനിയും സുഹൃത്തുക്കൾ മാത്രമാണെന്ന് അന്നേ അറിയാമായിരുന്നു. നിറത്തിന്റെ തമിഴ് ചെയ്ത സമയത്താണ് ശാലിനിയുടെ പ്രണയത്തെക്കുറിച്ച് അറിയുന്നത്. ഇങ്ങനെ പല കാര്യങ്ങളും പൊതുവെ അവസാനമാണ് ഞാൻ അറിയാറ്. ഇത് ആ സമയത്ത് സെറ്റിൽ വർത്തമാനം ഉണ്ടായിരുന്നു. അന്ന് ശാലിനിക്ക് ഫോൺ വന്നപ്പോഴോ മറ്റോ ആണ് ഞാൻ അറിഞ്ഞത്,’ ജോമോൾ പറഞ്ഞു.
രാക്കിളിപ്പാട്ട് എന്ന സിനിമയ്ക്ക് ശേഷമാണ് ജോമോൾ അഭിനയത്തിൽ നിന്നും ഇടവേള എടുത്തത്. വിവാഹ ജീവിതത്തിലേക്ക് കടന്നതിന് ശേഷമായിരുന്നു സിനിമകളിൽ നിന്നും മാറിയത്. അതേസമയം ഇപ്പോൾ താൻ അഭിനയിക്കാൻ തയ്യാറാണെന്നും നല്ല സിനിമകൾ വന്നാൽ ചെയ്യുമെന്നും ജോമോൾ പറഞ്ഞു. മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്ന നായിക നടി ആയിരുന്നു ജോമോൾ.
ഹരിഹരൻ ഉൾപ്പെടെ പ്രഗൽഭരായ സംവിധായകരുടെ ഒപ്പം പ്രവർത്തിക്കാൻ ജോമോൾക്ക് സാധിച്ചു. നിറം, മയിൽപ്പീലിക്കാവ്, എന്ന് സ്വന്തം ജാനകിക്കുട്ടി, തുടങ്ങിയ സിനിമകളാണ് ജോമോളുടെ കരിയറിൽ ശ്രദ്ധിക്കപ്പെട്ടത്. അക്കാലഘട്ടത്തിൽ കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരി ആയിരുന്നു ജോമോൾ.
സിനിമകളിൽ കാണാതിരുന്നിട്ട് വർഷങ്ങൾ ആയെങ്കിലും ഈ സിനിമകൾ മൂലം ജോമോൾ ഇന്നും പ്രേക്ഷക മനസ്സിൽ നിലനിൽക്കുന്നു. 2002 ലാണ് ജോമോൾ വിവാഹം കഴിക്കുന്നത്.