കൂത്തുപറമ്പ് രക്തസാക്ഷിദിനം നാളെ

Spread the love



Thank you for reading this post, don't forget to subscribe!

കൂത്തുപറമ്പ്> ഇരുപത്തിയെട്ടാമത് കൂത്തുപറമ്പ് രക്തസാക്ഷിത്വ വാർഷികദിനം വെള്ളിയാഴ്ച ജില്ലയിൽ വിപുലമായി ആചരിക്കും. വൈകിട്ട് അഞ്ചിനാണ് അനുസ്മരണ പൊതുസമ്മേളനം. പ്രകടനവുമുണ്ടാകും. കൂത്തുപറമ്പിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. രക്തസാക്ഷികൾ വെടിയേറ്റുവീണ സ്ഥലത്തുനിന്ന് വൈകിട്ട് നാലിന് ദീപശിഖാ പ്രയാണം ആരംഭിക്കും തുടർന്ന് തൊക്കിലങ്ങാടി കേന്ദ്രീകരിച്ച് യുവജന പ്രകടനവും റാലിയും. നഗരസഭാ സ്റ്റേഡിയത്തിൽ അനുസ്മരണ പൊതുയോഗത്തിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, പി ജയരാജൻ, വത്സൻ പനോളി തുടങ്ങിയവർ സംസാരിക്കും.

പാനൂരിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവനും ഇരിട്ടിയിൽ കേന്ദ്രക്കമ്മറ്റിയംഗം പി കെ ശ്രീമതിയും ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ എം സ്വരാജ് പേരാവൂരിലും പി കെ ബിജു മാടായിയിലും ഉദ്ഘാടനംചെയ്യും.പയ്യന്നൂരിൽ എം എം മണിയും പെരിങ്ങോത്ത് എൻ ചന്ദ്രനും ആലക്കോട് എൻ എൻ കൃഷ്ണദാസും തളിപ്പറമ്പിൽ വി ശിവദാസൻ എംപിയും പാപ്പിനിശേരിയിൽ കെ പി സതീഷ്ചന്ദ്രനും മയ്യിൽ ടി വി രാജേഷും എടക്കാട് പി ജയരാജനും കണ്ണൂരിൽ സി എസ് സുജാതയും ഉദ്ഘാടനംചെയ്യും. അഞ്ചരക്കണ്ടിയിൽ എം വി ജയരാജനും ശ്രീകണ്ഠപുരത്ത് എസ് സതീഷും മട്ടന്നൂരിൽ രാജു എബ്രഹാമും ഉദ്ഘാടനംചെയ്യും.
കോടിയേരി കല്ലിൽതാഴെയിൽ മധു അനുസ്മരണം എ പ്രദീപ്കുമാറും പൊന്ന്യം കുണ്ടുചിറയിൽ സി ബാബു ദിനാചരണം തദ്ദേശമന്ത്രി എം ബി രാജേഷും ഉദ്ഘാടനംചെയ്യും. ഷിബുലാൽ അനുസ്മരണം വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് അരയാക്കൂലിൽ പി ജയരാജനും റോഷൻ ദിനാചരണം നരവൂരിൽ എം വി ജയരാജനും ഉദ്ഘാടനംചെയ്യും. ദിനാചരണ പരിപാടികൾ വിശദീകരിക്കാൻ കൂത്തുപറമ്പിൽ ചേർന്ന വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെ ധനഞ്ജയൻ, വി ഷിജിത്, ടി മിഥുൻ, സി പി അജേഷ്, എ പി ശ്യാംജിത് എന്നിവർ പങ്കെടുത്തു.



Source link

Facebook Comments Box
error: Content is protected !!