വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസിയിൽ കൃത്രിമത്വം കാണിക്കും, തട്ടുന്നത് വൻ തുകകൾ, തട്ടിപ്പ് വീരൻ‌ ഒടുവിൽ പിടിയിൽ

Spread the love


കട്ടപ്പന: ടിപ്പർ ലോറിക്ക് പെട്ടി ഓട്ടോയുടെ, മിനി ടൂറിസ്റ്റ് ബസിന് സ്കൂട്ടറിന്റെ വാഹന ഇൻഷ്വറൻസിൽ തട്ടിപ്പിന്റെ പുതുവഴി തേടി ലക്ഷങ്ങൾ വെട്ടിയ വിരുതൻ പിടിയിൽ. തൊടുപുഴ, തടിയമ്പാട്, കട്ടപ്പന, കുമളി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വാഹനങ്ങളുടെ ഇൻഷുറൻസ് ഇടപാടുകൾ നടത്തുന്ന ഇടുക്കി തങ്കമണി പാണ്ടിപ്പാറ വെള്ളാരം പൊയ്കയിൽ വിശാഖ് (29) നെയാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം പിടികൂടിയത്. തങ്കമണി സ്വദേശിയായ ടിപ്പർ ലോറി ഡ്രൈവറുടെ പരാതിയെ തുടർന്നാണ് തട്ടിപ്പിന്റെ നീണ്ട കഥ പുറത്തു വരുത്തുന്നത്. സംഭവം പുറത്തറിഞ്ഞ് തുടങ്ങിയതോടെ സമാനമായ പത്ത് പരാതികൾ ഇതിനോടകം ലഭിച്ചു. കട്ടപ്പന, തങ്കമണി, മുരിക്കാശേരി ഉൾപ്പടെ ജില്ലയിൽ പല സ്റ്റേഷനുകളിലായാണ് പരാതികൾ ലഭിച്ചത്. സംഭവത്തിൽ കൂടുതൽ പരാതികൾ ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read: തേങ്ങയും മീനും കൊണ്ടുവരാന്‍ ഡിഐജിയുടെ വാഹനം, കൊവിഡ് കാലത്ത് എവിടെയും യാത്രചെയ്യാൻ‌ പാസ്, മോന്‍സന് പോലീസിന്റെ എല്ലാ സഹായവും, വെളിപ്പെടുത്തലുമായി ഡ്രൈവർ

തട്ടിപ്പ് നടത്തുന്നത് നൂതന രീതിയിൽ

തങ്കമണി സ്വദേശിയുടെ ടിപ്പർ ലോറിക്ക് ഇൻഷുറൻസ് എടുക്കുന്നതിനായി പ്രതിയെ സമീപിച്ചിരുന്നു. ഇയാളിൽ നിന്ന് വിശാഖ് ഇൻഷുറൻസ് തുകയായ 39,000 രൂപ വാങ്ങി ആപ്പ ഓട്ടോറിക്ഷയുടെ നമ്പർ വച്ച് ഇൻഷുറൻസ് എടുത്ത ശേഷം പോളിസി കമ്പ്യൂട്ടറിൽ എഡിറ്റ് ചെയ്ത് ടിപ്പർ ലോറിയുടെ നമ്പർ ആക്കി നൽകി. ഇൻഷ്വറൻസ് ക്ലെയിമിനായി ലോറി ഉടമയ്ക്ക് ആവശ്യം വന്നപ്പോഴാണ് പോളിസി വ്യാജമാണെന്ന് തിരിച്ചറിയുന്നത്. ഉടൻ തന്നെ തങ്കമണി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് കട്ടപ്പന ഡിവൈ.എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം തന്ത്രത്തിൽ പ്രതിയെ വിളിച്ചു വരുത്തി പിടികൂടുകയായിരുന്നു.

Also Read: ‘ഞാൻ നിയമ സഹായം നൽകാം, എത്ര വലിയ ഉന്നതൻ്റെ ലോറിയായാലും നടപടി സ്വീകരിക്കണം’; പോലീസിനെ വിളിച്ചുവരുത്തി ഗണേഷ് കുമാർ എംഎൽഎ

തട്ടിപ്പ് കൂടുതലും വലിയ വാഹനങ്ങളിൽ

ടിപ്പർ, മിനി ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ലക്ഷ്യമിട്ടാണ് വിശാഖ് തട്ടിപ്പ് നടത്തിയിരുന്നത്. ടിപ്പർ ലോറികൾക്ക് കൂടുതലും പെട്ടി ഓട്ടോ റിക്ഷകളുടെയും മിനി ബസുകൾക്ക് ടാക്സി കാറുകളുടെയുമാണ് കൂടുതലായി എടുത്ത് നൽകി തട്ടിക്കുക. മിനി ബസിന് സ്കൂട്ടറിന്റെ വരെ ഇൻഷ്യറൻസ് എടുത്ത് നൽകി പറ്റിച്ചിട്ടുണ്ട്. മിനി ബസുകളിൽ പലതും അന്തർ സംസ്ഥാന സർവീസ് നടത്തുന്നതാണെന്നതാണ് ഇതിൽ ഏറെ ഗൗരവകരം.

പുറത്തു വരുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്

ചെറിയ വാഹനങ്ങളുടെ നമ്പര് വച്ച് പോളിസി എടുത്ത് വലിയ വലിയ വാഹനങ്ങളുടെ നമ്പരിൽ എഡിറ്റ് ചെയ്ത് ഒറിജിനൽ ഇൻഷുറൻസ് പോളിസി ആണെന്ന വ്യാജേനെ പോളിസി ഉടമകൾക്ക് നൽകുകയാണ് രീതി. ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ട് കൂടുതൽ വാഹനങ്ങളുടെ ഇൻഷുറൻസ് പോളിസി പരിശോധിച്ചാൽ മാത്രമേ പ്രതിസമാനമായ കൂടുതൽ കുറ്റ കൃത്യം ചെയ്തിട്ടുണ്ടോ എന്നു വെളിവാവുകയുള്ളു. പത്തോളം പരാതികൾ ലഭിച്ചിട്ടുണ്ട് കൂടുതൽ ആളുകൾ ഇത്തരത്തിലുള്ള ചതിയിൽ പെട്ടിട്ടുണ്ടോ എന്ന് കൂടുതലായി അന്വേഷിക്കേണ്ടത് ആയിട്ടുണ്ടെന്ന് ഡിവൈ.എസ്പി വി.എ നിഷാദ് മോൻ പറഞ്ഞു. തങ്കമണി സി.ഐ അജിത്ത്, എസ്.ഐ സജിമോൻ ജോസഫ്, സീനിയർ സിപിഒ ടോണി ജോൺ, സി.പി. ഒ വി.കെ അനീഷ് എന്നിവരുടെ നേത്വത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. വിശാഖിന്റെ കയ്യിൽ നിന്നും ഇൻഷുറൻസ് പോളിസി എടുക്കാൻ പണം അടച്ച ആളുകൾ അതാത് ഇൻഷുറൻസ് പോളിസി വച്ചുകൊണ്ട് ഇൻഷുറൻസ് കമ്പനിയിൽ ഒത്തു നോക്കേണ്ടതാണെന്ന് കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോൻ അറിയിച്ചു.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാംSource link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: