ITFoK | രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഇറ്റ്‌ഫോക്ക് മടങ്ങി വരുന്നു; വ്യത്യസ്തവും വിപുലവുമായി

Spread the love


Thank you for reading this post, don't forget to subscribe!
തിരുവനന്തപുരം: അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്‌ഫോക്ക് 2023 രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഫെബ്രുവരി 5 മുതൽ 14 വരെ തൃശൂരിൽ നടക്കും.

വിവിധ അക്കാദമികളുമായും വകുപ്പുകളുമായും സഹകരിച്ചു കൊണ്ടാണ് ഇത്തവണ ഇറ്റ്‌ഫോക്ക് രൂപകല്പന ചെയ്യ്തിരിക്കുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പത്രസമ്മേളനത്തിൽ അറിയിച്ചു. സമകാലിക ലോകനാടകങ്ങൾ, സമകാലിക ഇന്ത്യൻ നാടകങ്ങൾ, തിയറ്റർ കൊളേകിയം, പൊതു പ്രഭാഷണങ്ങൾ, മ്യൂസിക് ക്രോസ് ഓവർ സ്ട്രീറ്റ് ആർട്ട്, സ്‌ക്രീൻ ടൈം എന്നീ വിഭാഗങ്ങളിലാണ് ഇറ്റ്‌ഫോക്കിന്റെ ഉളളടക്കം ഒരുക്കുന്നത്.

2023  ജനുവരി 20 മുതൽ ലളിതകലാ അക്കാദമിയുമായി സഹകരിച്ച് സട്രീറ്റ് ആർട്ട് ഫെസ്റ്റിവൽ. ഫെബ്രുവരി 1 മുതൽ 5 വരെ ഉന്നത വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ തീയറ്റർ സ്‌കൂളുകളുടെ ഫെസ്റ്റിവൽ , തുടർന്ന് ഫെബ്രുവരി 5 മുതൽ 14 വരെ പത്തു ദിവസങ്ങളിലായി നടക്കുന്ന ഇറ്റ്‌ഫോക്ക് എന്നിങ്ങനെയാണ് ഈ പതിപ്പ് ക്രമീകരിച്ചിരിക്കുന്നത്.

ഡൽഹിയിലെ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടറും ദേശീയ അന്തർദ്ദേശീയ പ്രശസ്തയായ നാടക അദ്ധ്യാപികയും, നാടകസംവിധായികയും എഴുത്തുകാരിയുമായ പ്രൊഫ. അനുരാധ കപൂർ, പ്രശസ്ത നാടകഅദ്ധ്യാപകനും, പ്രശസ്ത നാടകയൂണിവേഴ്‌സിറ്റികളിൽ വിസിറ്റിങ്ങ് ഫാക്കൾട്ടിയുമായ പ്രൊഫ.അനന്തകൃഷ്ണൻ, ഖസാക്കിന്റെ ഇതിഹാസം പോലുള്ള ശ്രദ്ധേയനാടകങ്ങളുടെ സംവിധായകനും അംബേദ്ക്കർ യൂണിവേഴ്‌സിറ്റി ഓഫ് കൾച്ചറൽ എക്‌സ്പ്രഷനിൽ അദ്ധ്യാപകനായ ദീപൻ ശിവരാമൻ എന്നിവരാണ് ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അംഗങ്ങൾ.

ഒന്നിക്കണം മാനവികത എന്നതാണ് ഇത്തവണത്തെ സന്ദേശം. കലാമാനവികതാ ബന്ധുത്വത്തെ അതിന്റെ ആർജ്ജവത്തോടെ പുനഃരാവിഷ്‌ക്കരിക്കാനുള്ള ശ്രമമായാണ് ഫെസ്റ്റിവൽഡയറക്ടറേറ്റ് അംഗങ്ങൾ ഇതിനെ വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

നാടകപ്രേമികൾക്കും, വിദ്യാർത്ഥികൾക്കും, പൊതു ജനങ്ങൾക്കും ഒരുപോലെ പങ്കെടുക്കാൻ കഴിയും എന്നതാണ് ഇത്തവണത്തെ നാടകോത്‌സവത്തിന്റെ മറ്റൊരു പ്രത്യേകത. നാടകം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക, നാടകത്തിന് കൂടുതൽ കാണികൾ ഉണ്ടാകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഉസ്ബക്കിസ്ഥാൻ, ലെബനൻ, ഇസ്രായേൽ, ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, പാലസ്തീൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മികച്ച നാടകങ്ങൾ ഇതിലുണ്ടാകും. പീറ്റർ ബ്രൂക്കിന്റെ ഷേക്‌സ്പീരിയൻ നാടകമായ ‘ടെമ്പസ്റ്റ്’, ഗിരീഷ് കർണാടിനുള്ള ശ്രദ്ധാഞ്ജലിയായി അദ്ദേഹത്തിന്റെ നാടകങ്ങളും അവതരിപ്പിക്കും .

സൗത്ത് ആഫ്രിക്ക, താഷ്‌കന്റ്, ഉസ്‌ബെക്കിസ്ഥാൻ, ലെബനൻ, പാലസ്തീൻ, ഇസ്രായേൽ, തായ്വാൻ, ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, ഇന്ത്യ തുടങ്ങിയ പതിനൊന്നു രാജ്യങ്ങളിൽ നിന്നുള്ള സമകാലിക നാടകങ്ങൾ ലോകനാടക വേദിയിലെ പുതു അവതരണ ഭാഷ്യങ്ങൾ വെളിപ്പെടുത്തുന്നവയാവും.

സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, അക്കാദമി സെക്രട്ടറി കരിവള്ളൂർ മുരളി, ഇറ്റ് ഫോക്ക് ഡയറക്ട്രറേറ്റ് അംഗങ്ങളായ പ്രൊഫ. അനുരാധ കപൂർ, പ്രൊഫ. അനന്തകൃഷ്ണൻ, ദീപൻ ശിവരാമൻ സാംസ്‌കാരിക വകുപ്പ് അഡീഷ്ണൽ സെക്രട്ടറി കെ. ജനാർദനൻ, എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Summary: ITFoK aka International theatre festival of Kerala back after two year sabbatical

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!