നടന്‍ കമല്‍ ഹാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Spread the love



Thank you for reading this post, don't forget to subscribe!

ചെന്നൈ> നടന് കമല് ഹാസനെ ആശുപത്രിയില് പ്രവേശിപ്പിച്ചു. പനിയെ തുടര്ന്ന് ബുധനാഴ്ച കമല് ഹാസനെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കല് കോളജില് പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യസ്ഥിതിയില് ആശങ്കപ്പെടാനില്ലെന്നും കുറച്ച് ദിവസത്തേക്ക് പൂര്ണ്ണ വിശ്രമം വേണമെന്നും ആശുപത്രി അധികൃതര് അറിയിച്ചു.

ഹൈദരാബാദില് നിന്ന് മടങ്ങി എത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തിന് പനി ബാധിച്ചത്. തുടര്ന്ന് ആശുപത്രിയില് ചികിത്സ തേടുകയായിരുന്നു. തങ്ങളുടെ പ്രിയതാരത്തിന് രോഗശാന്തി നേര്ന്ന് കൊണ്ട് ആരാധകര് രംഗത്തെത്തി.

ശങ്കര് സംവിധാനം ചെയ്യുന്ന ഇന്ത്യന് 2 ആണ് കമലിന്റേതായി അണിയറയില് ഒരുങ്ങുന്ന ചിത്രം. കാജള് അഗര്വാളാണ് നായിക. സിനിമയുടെ ഷൂട്ടിങ് തിരക്കിലാണ് താരം. ഇന്ത്യന് 2ന് ശേഷം മണിരത്നം ചിത്രത്തിന്റെ ഭാഗമാകും. വിക്രമാണ് ഏറ്റവും ഒടുവില് പുറത്തിറങ്ങിയ കമല് ഹാസന്റെ ചിത്രം.



Source link

Facebook Comments Box
error: Content is protected !!