പ്രസവിച്ച ഉടന്‍ കുഞ്ഞിനെ ബക്കറ്റ് വെള്ളത്തില്‍ കൊന്ന അമ്മ; സംഭവത്തിന്റെ ചുരുളഴിഞ്ഞു, അറസ്റ്റ്

Spread the love


Idukki

oi-Ashif N

Google Oneindia Malayalam News

തൊടുപുഴ: കരിമണ്ണൂരില്‍ കുഞ്ഞിനെ ബാത്ത് റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദാംശങ്ങള്‍ പുറത്ത്. കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്ന് അമ്മ പോലീസിനോട് സമ്മതിച്ചു. ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്തതോടെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വീട്ടില്‍ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. പ്രസവത്തിന് മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു എന്നാണ് യുവതി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ കൊലപാതകമാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കാണിച്ചപ്പോള്‍ അമ്മ എല്ലാം തുറന്നുപറയുകയായിരുന്നു.

ഗര്‍ഭിണിയായ വിവരം ഭര്‍ത്താവിനോ വീട്ടുകാര്‍ക്കോ അറിയില്ലായിരുന്നു. ഈ സാഹചര്യത്തില്‍ പ്രസവിച്ചാല്‍ മറ്റുചില പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടാണ് കുഞ്ഞിനെ പ്രസവിച്ച ഉടനെ കൊലപ്പെടുത്തിയത്. ബാത്ത് റൂമിലെ ബക്കറ്റ് വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവത്രെ. കൊല നടത്തുന്നതിന് മറ്റാരുടേയെങ്കിലും സഹായം യുവതിക്ക് ലഭിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. യുവതിയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധിക്കുകയാണ്. സംശയാസ്പദമായ കോളുകള്‍ കണ്ടെത്തിയാല്‍ ഇക്കാര്യം അന്വേഷിക്കും. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മൊബൈല്‍ ഫോണ്‍ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യും.

നടുക്കം മാറിയിട്ടില്ല... കുഞ്ഞ് മോളെ ഇന്നും ഓര്‍ക്കുന്നു; ബില്‍ക്കീസിന്റെ ഭര്‍ത്താവ്, പ്രതികള്‍ക്ക് മധുരംനടുക്കം മാറിയിട്ടില്ല… കുഞ്ഞ് മോളെ ഇന്നും ഓര്‍ക്കുന്നു; ബില്‍ക്കീസിന്റെ ഭര്‍ത്താവ്, പ്രതികള്‍ക്ക് മധുരം

അഞ്ച് ദിവസം മുമ്പാണ് യുവതി പ്രസവിച്ചത്. അമിത രക്തസ്രാവമുണ്ടായതോടെ യുവതിയും ഭര്‍ത്താവും രാത്രി ആശുപത്രിയിലെത്തി. ഡോക്ടര്‍ വിശദമായി പരിശോധിച്ചപ്പോള്‍ പ്രസവം നടന്നുവെന്ന് ബോധ്യമായി. പ്രസവം നടന്നിട്ട് മണിക്കൂറുകള്‍ മാത്രമേ ആയിട്ടുള്ളൂ എന്നും മനസിലായി. കുഞ്ഞിനെ ചോദിച്ചപ്പോള്‍ വ്യക്തമായ മറുപടി നല്‍കിയില്ല. യുവതി ഗര്‍ഭിണിയാണെന്ന കാര്യം അറിയില്ലായിരുന്നു എന്നാണ് ഭര്‍ത്താവ് ഡോക്ടറോട് പറഞ്ഞത്. പോലീസില്‍ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ യുവതി പ്രസവിച്ചുവെന്ന് കാര്യം സമ്മതിച്ചു.

ഡോക്ടര്‍മാരാണ് വിവരം പോലീസിന് കൈമാറിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലും പരിശോധനയിലുമാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് ബോധ്യപ്പെട്ടത്. പോലീസ് വീട്ടിലെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തു. യുവതിയും ഭര്‍ത്താവും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് ഇവിടെ താമസം തുടങ്ങിയത്. യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത് വീടിന്റെ ഉടമസ്ഥനാണ്. ഇയാളുടെ മൊഴിയും പോലീസിന് സഹായകമായി.

English summary

Thodupuzha New Born Baby Death Case; Mother Remanded under Judicial Custody

Story first published: Tuesday, August 16, 2022, 19:51 [IST]Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!