പ്രസവിച്ച ഉടനെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; യുവതി അറസ്റ്റിൽ

Spread the love


തൊടുപുഴ: നവജാത ശിശുവിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്ന കേസിൽ യുവതി അറസ്റ്റിൽ. കുട്ടിയുടെ അമ്മ തൃശൂര്‍ കൊരട്ടി സ്വദേശിനി സുജിത (28) ആണ് അറസ്റ്റിലായത്. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ഉടുമ്പന്നൂർ മങ്കുഴി ചരളയിലെ വാടക വീട്ടിൽ ഈ മാസം 10നായിരുന്നു സംഭവം.

കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് നേരത്തെ പുറത്ത് വന്നിരുന്നു. പ്രസവത്തിന് പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു സുജിത. ഡിസ്ചാർജിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുട്ടം കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Also Read : ഗർഭിണിയാണെന്ന് അറിയാതിരിക്കാൻ വലിയ നൈറ്റി ധരിച്ചു; ആർക്കും സംശയത്തിനിട നൽകാതെ സുജിത

പ്രസവിച്ച ഉടനെ അമ്മ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. ജനിച്ചയുടന്‍ കുഞ്ഞ് ശ്വസിച്ചിരുന്നു. പോസ്റ്റ് മോർട്ടത്തിൽ കുഞ്ഞിന്‍റെ ശരീരത്തില്‍ ജലാംശം കണ്ടെത്തിയതോടെയാണ് കൊലപതാകമാണെന്ന് വ്യക്തമായത്.

ഒരു മാസം മുൻപാണ് ഉടുമ്പന്നൂര്‍ മങ്കുഴിയില്‍ വീടിന്‍റെ മുകൾ നിലയിൽ വാടകയ്ക്ക് താമസിക്കാനെത്തിയത്. പ്രസവത്തിന് തൊട്ടു മുൻപുള്ള ദിവസങ്ങളിൽ പോലും ഇവർ അയൽക്കാരായ സ്ത്രീകളുമായി സംസാരിച്ചിരുന്നു. എന്നാൽ സുജിതയെ കണ്ടർ ആർക്കും ഇവർ ഗർഭിണിയാണെന്ന് മനസിലായിരുന്നില്ല. ആർക്കും ഒരു സംശയവും നൽകാതെയായിരുന്നു ഇവരുടെ പെരുമാറ്റം.

Also Read : തലയിലും ദേഹത്തും ആഴത്തിൽ മുറിവ്; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം; 22കാരന്‍റെ കൊലപാതകത്തിൽ നടുങ്ങി കൊച്ചി

ഭാര്യ ഗര്‍ഭിണിയായതോ പ്രസവിച്ചതോ താന്‍ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ തനിക്ക് പങ്കില്ലെന്നുമായിരുന്നു സുജിതയുടെ ഭര്‍ത്താവ് മൊഴി നല്‍കിയത്. രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിലെത്തിയ യുവതി പ്രസവിച്ച വിവരം ഡോക്ടര്‍മാരില്‍ നിന്നും മറച്ചുവെച്ചിരുന്നു. എന്നാല്‍, പരിശോധിച്ച ഡോക്ടര്‍മാര്‍ക്ക് മണിക്കൂറുകള്‍ക്ക് മുമ്പെ യുവതി പ്രസവിച്ചിരുന്നെന്ന് വ്യക്തമായി. കുഞ്ഞിനെ തിരക്കിയതോടെയാണ് ക്രൂരകൃത്യത്തിന്‍റെ ചുരുളഴിഞ്ഞത്.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം

കേശവദാസപുരത്ത് മനോരമയുടെ കൊലപാതകത്തിൽ ദുരൂഹതയേറുന്നു…Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: