- Last Updated :
കോട്ടയം: നാഗാലാൻഡിൽ നിന്ന് ലോറിയിൽ കയറിക്കൂടിയ പെരുമ്പാമ്പ് പട്ടിത്താനത്ത് കവലയിലിറങ്ങി. കോട്ടയത്തേക്ക് പുറപ്പെട്ട ലോറിയിലാണ് പെരുമ്പാമ്പ് കയറിക്കൂടിയത്. പെരുമ്പാമ്പ് വാഹനത്തിലുള്ള കാര്യം അറിയാതെയാണ് ഡ്രൈവർ കിലോമീറ്ററോളം വണ്ടിയോടിച്ചെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ഡ്രൈവർ ഭക്ഷണം കഴിക്കാനായി പട്ടിത്താനം കവലിയിലിറങ്ങിയപ്പോൾ ചൂടു സഹിക്കനാവാതെ പുറത്തേക്ക് വരികയായിരുന്നു. പാമ്പിനെ ആദ്യം കണ്ടത് ഒരു ഓട്ടോറിക്ഷ ഡ്രൈവർമാരായിരുന്നു. ഇവര്‍ കാട്ടികൊടുത്തപ്പോഴാണ് ലോറി ഡ്രൈവര്‍ പാമ്പ് വാഹനത്തിലുണ്ടായിരുന്ന കാര്യം അറിയുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുവരെ കാത്തുനിക്കാതെ വാഹനത്തില്‍പ്പെട്ട് അപകടത്തിലാകാതെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. 30കിലെ തൂക്കവും 12 അടി നീളവുമുള്ള പാമ്പിനെ ചാക്കിലാക്കി വനംനകുപ്പിന് കൈമാറുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Facebook Comments Box