ദിവസം 7 രൂപ മാറ്റിവെച്ചാൽ മാസം 5,000 രൂപ വരുമാനം നേടാം; അധിക ചെലവില്ലാത്ത പദ്ധതിയെ പറ്റി അറിയാം

Spread the love


അടൽ പെൻഷൻ യോജന

കേന്ദ്രസർക്കാർ ആരംഭിച്ച സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിയായാണ് അടൽ പെൻഷൻ യോജന. പാവപ്പെട്ടവർക്കും അസംഘടിത മേഖലയിലെ തൊഴിലാളികളെയുാണ് പദ്ധതി പ്രധാനമായും ഉന്നമിടുന്നത്. 2015 മേയ് 9 നാണ് രാജ്യത്ത് അടല്‍ പെന്‍ഷന്‍ യോജന ‌ ആരഭിച്ചത്. ലഭ്യമായ കണക്ക് പ്രകാരം 2022 ജൂണ് വരെ 5.3 കോടി പേരാണ് പദ്ധതിയിൽ ചേർന്നത്.

കേന്ദ്രസർക്കാറിന്റെ പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയാണ് പദ്ധതി നിയന്ത്രിക്കുന്നത്. 60 വയസിന് ശേഷം പദ്ധതിയിലെ ​ഗുണഭോക്താക്കൾക്ക് 5,000 രൂപ പരമാവധി പെൻഷൻ ലഭിക്കും.

ആർക്കൊക്കെ ചേരാം

പദ്ധതിയിൽ ചേരാനുള്ളവരുടെ യോ​ഗ്യതയിൽ അടുത്തിടെയാണ് കേന്ദ്ര സർക്കാർ മാറ്റം വരുത്തിയത്. ഇന്ത്യക്കാരായ പ്രായപൂർത്തിയായവർക്ക് പദ്ധതിയിൽ ചേരാം. ഉയർന്ന പ്രായ പരിധി 40 വയസാണ്. ചുരുങ്ങിയ പ്രായം 18 വയസും. നികുതി ദായകര്‍ക്ക് 2022 ഒക്ടോബര്‍ 1 മുതല്‍ പദ്ധതിയില്‍ ചേരാന്‍ സാധിക്കില്ല. ബാങ്ക് വവിയോ പോസ്റ്റ് ഓഫീസ് വവിയോ പദ്ധതിയിൽ ചേരാം.

ബാങ്ക് സേവിംഗ്‌സ് അക്കൗണ്ടോ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കതൗണ്ടോ ആവശ്യമാണ്. അടൽ പെൻഷൻ യോജനയിൽ ചേരുന്നൊരാൾക്ക് ചുരുങ്ങിയത് 20 വര്‍ഷം നിക്ഷേപിക്കണം. 

പെൻഷൻ

മാസത്തിൽ പരമാവധി ലഭിക്കുന്ന പെൻഷൻ 5,000 രൂപയാണ്. മാസ പെൻഷൻ 1,000, 2,000, 3,000, 4,000, 5,000 എന്നിങ്ങനെയാണ് അടൽ പെൻഷൻ യോജന വഴി അനുവദിക്കുക. ഇതിന് വിഹിതം നൽകണം. ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റായാണ് വിഹിതം ഈടാക്കുക. ത്രൈമാസത്തിലോ അർധ വർഷത്തിലോ ആണ് പ്രീമിയം അടയ്ക്കേണ്ടത്. ചേരുന്ന പ്രായത്തിന് അനുസരിച്ച് പ്രീമിയം വ്യത്യാസപ്പെടും.

ചേരുന്നയാളുടെ മരണ ശേഷം പെന്‍ഷന്‍ ഭാര്യ/ ഭര്‍ത്താവിന് നല്‍കും. ഇവരുടെ മരണ ശേഷം അടച്ച വിഹിതം നോമിനിക്ക് നൽകും. വർഷത്തിൽ പെൻഷൻ തുക ഉയർത്താനും കുറയ്ക്കാനും സാധിക്കും. ഇതിന് അനുസരിച്ച് പ്രീമിയം തുക കുറയ്ക്കാനും വർധിപ്പിക്കാനും സാധിക്കും. കാലാവധിക്ക് മുൻപ് അവസാനിപ്പിക്കാനും സാധിക്കം. 

7 രൂപയ്ക്ക് 5,000 രൂപ ലഭിക്കുന്നത് എങ്ങനെ

ചേരുന്നയാളുടെ പ്രായം അടിസ്ഥാനമാക്കിയാണ് അടൽ പെൻഷൻ യോജനയിലെ വിഹിതം തീരുമാനിക്കുന്നത്. 18 വയസില്‍ പദ്ധതിൽ ചേരുന്നൊരാൾക്ക് 60 വയസിന് ശേഷം മാസം 5,000 രൂപ ലഭിക്കാൻ ത്രൈമാസത്തിൽ 630 രൂപയാണ് അടയ്ക്കേണ്ടത്. ഇത് മാസത്തിൽ 210 രൂപയാണ് വരുന്നത്. ദിവസത്തിൽ വിഹിതം മാറ്റിവെയ്ക്കുന്നൊരാൾക്ക് 7 രൂപ കരുതിയാൽ മതിയാകും. 39 വയസില്‍ ചേരുന്ന വ്യക്തിക്ക് ത്രൈമാസത്തിൽ 3,954 രൂപയാണ് അക്കൗണ്ടിൽ നിന്ന് വിഹിതമായി ഈടാക്കുക.Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!