അർബുദ മരുന്ന്‌ ഫണ്ട്‌ ; വെട്ടിയിട്ടില്ല, 
അനുവദിച്ചത്‌ ഇരട്ടി ; വ്യാജവാർത്ത നിർമാണം തുടർന്ന്‌ മനോരമ

Spread the love
തിരുവനന്തപുരം

മെഡിക്കൽ കോളേജുകൾക്ക്‌ അർബുദമരുന്ന്‌ വാങ്ങാൻ അനുവദിച്ച തുക രോഗികളുടെ എണ്ണമനുസരിച്ച്‌ ഇരട്ടിപ്പിച്ച്‌ ആരോഗ്യവകുപ്പ്‌. 2021-–-22ൽ 12,17,80,000 രൂപയായിരുന്നു പരിധി. 2022––23ൽ 25,42,46,000 രൂപയാക്കി. എന്നാൽ, ഇത്‌ വ്യക്തമാക്കാതെ അർബുദമരുന്നിനുള്ള ഫണ്ട്‌ വെട്ടിയെന്ന വ്യാജവാർത്തയുമായി തെറ്റിദ്ധാരണ പരത്തുകയാണ്‌ മനോരമ.

അടുത്തവർഷത്തേക്ക്‌ മരുന്നുകൾ വാങ്ങുന്നതിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെഎംഎസ്‌സിഎല്ലിന് നൽകിയ കത്തിനെയാണ്‌ 3.5 കോടി “വെട്ടി’ എന്ന്‌ വ്യാഖ്യാനിച്ചത്‌. ഓരോ വർഷവും രോഗികളുടെ എണ്ണമനുസരിച്ച്‌ പരിധി ഉയർത്താൻ കെഎംഎസ്‌സിഎല്ലിനോട്‌ ആവശ്യപ്പെടാറുണ്ട്. അർബുദമരുന്നിനുള്ള തുക 28.99 കോടിയാക്കണമെന്ന്‌ കത്തയച്ചു. ഇതിൽ സർക്കാർ തീരുമാനം ഉണ്ടാകുംമുമ്പാണ്‌ നുണവാർത്ത പടച്ചുവിട്ടത്‌. നേരത്തെ അവശ്യമരുന്നുകളുടെ കൂടെയാണ് അർബുദമരുന്നുകൾക്കുള്ള തുകയും നൽകിയിരുന്നത്. എന്നാൽ, ഇതിനായി പ്രത്യേക ഫണ്ട് അനുവദിച്ചു.

മെഡിക്കൽ കോളേജുകളിൽ ചികിത്സ തേടുന്നവരിൽ വലിയ വർധനയുണ്ട്‌. ജീവിതശൈലീരോഗ നിർണയപദ്ധതിയുടെ ഭാഗമായുള്ള സ്‌ക്രീനിങ്ങിൽ അർബുദബാധിതരെ കൂടുതലായി കണ്ടെത്താൻ സാധ്യതയുള്ളതിനാൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനാണ് തുക ഉയർത്തിയതെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു.

 ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!