‘വലിയ താരങ്ങളുടെ പുറകെ നടക്കുന്നത് എനിക്കിഷ്ടമല്ല, അവർ എന്റെ പുറകെ നടക്കട്ടെ, മലയാളി മാറണം’; ഒമർ ലുലു

Spread the love


Thank you for reading this post, don't forget to subscribe!

‘അതുകൊണ്ട് തന്നെ ഇതൊന്നും നമ്മൾ പ്ലാൻ ചെയ്യുന്നതല്ല. അത് അങ്ങനെ സംഭവിച്ച് പോകുന്നതാണ്. പുതുമുഖങ്ങളെ എന്റെ സിനിമയിൽ കൂടുതലായും ഉൾപ്പെടുത്താൻ ഒരു കാരണമുണ്ട്. നമ്മൾ വലിയ താരങ്ങളുടെ അടുത്ത് ഡേറ്റ് ചോദിച്ച് പോയാൽ അവരെ നമ്മൾ ഒരുപാട് കൺവിൻസ് ചെയ്യണം. അവരുടെ പുറകെ നടക്കണം.’

‘എനിക്ക് ഇങ്ങനെ പുറകെ നടക്കുന്നതൊന്നും ഇഷ്ടമല്ല. അവർ എന്റെ പുറകെ നടക്കട്ടെ. അത് മാത്രമല്ല അല്ലാതെ തന്നെ ചെയ്യാൻ നിർമാതാക്കളെ എനിക്ക് കിട്ടാറുണ്ട്. കാണുമ്പോൾ കൊള്ളാമെന്ന് തോന്നിയാൽ വിളിച്ച് കുറച്ച് അഭിനയിപ്പിച്ച് നോക്കും എന്നിട്ട് കൊള്ളാമെന്ന് തോന്നിയാൽ സെലക്ട് ചെയ്യും. അങ്ങനെയാണ് പുതുമുഖങ്ങളെ പടത്തിലേക്ക് കൊണ്ടുവരുന്നത്. അങ്ങനെ കുറെ ശത്രുക്കളുണ്ടായിട്ടുണ്ട്.’

‘കാരണം ചിലപ്പോൾ ആളുകളെ കുറച്ച് അഭിനയിപ്പിച്ച് കഴിയുമ്പോൾ നമുക്ക് മനസിലാകും ഇവർക്ക് ഇത് ചെയ്യാൻ പറ്റില്ലെന്ന്. അപ്പോൾ അവരെ ഒഴിവാക്കും. അത് ചിലർക്കൊക്കെ വലിയ വിഷമമുണ്ടാകും. അങ്ങനെ ചിലർക്ക് ശത്രുത തോന്നും. പലരും കാമറ കാണുമ്പോൾ ഭയപ്പെട്ട് അഭിനയിക്കില്ല.’

‘അപ്പോൾ അവരെ സ്വഭാവികമായും ഒഴിവാക്കും. ഷക്കീല ചേച്ചിയോട് ചെയ്തതിൽ നിന്ന് എനിക്ക് മനസിലായത് മലയാളികൾ ഇനിയും ഒരുപാട് മാറാനുണ്ട് എന്നതാണ്. കറുപ്പാണ് ഭം​ഗിയെന്നൊക്കെ പറഞ്ഞ് നടിമാർ തന്നെയാണ് ആദ്യം സ്കിൻ വൈറ്റ്നിങിന് പോകുന്നത്.’

Also Read: ‘ബിജു മേനോന്റെ വേഷം ഷമ്മിക്ക് കൊടുക്കണമെന്ന് തിലകൻ ചേട്ടന് വാശി, അത് വലിയ പ്രശ്‌നമായി’: ദിനേശ് പണിക്കർ

‘എന്റെ ആദ്യത്തെ സിനിമകളിലൊക്കെ ബോഡി ഷെയ്മിങുണ്ട്. അന്ന് അതിനെ കുറിച്ച് എനിക്ക് അറിവില്ലായിരുന്നു. ഇപ്പോൾ ഹ്യുമാനിറ്റി കൂടി വരുന്നതായാണ് തോന്നുന്നത്. ഇർഷാദിക്ക ഇതുവരേയും ചെയ്യാത്തൊരു കഥാപാത്രമാണ് നല്ല സമയത്തിലേത്.’

‘ഞാൻ ന്യൂജെൻ ആയതുകൊണ്ട് എന്റെ സിനിമകളും അങ്ങനെയാകുന്നത്. ഞാൻ ഒരു ഫ്രീക്ക് തിങ്കറാണ്. സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് അഭിനയിക്കണമെന്ന ആ​ഗ്രഹമായിരുന്നു. ആളുകളെ എന്റർടെയ്ൻ ചെയ്യിപ്പിക്കുക, ബോക്സ് ഓഫീസിൽ പണം കലക്ട് ചെയ്യുക ഇത് മാത്രമാണ് ഞാൻ എന്റെ സിനിമ കൊണ്ട് ചെയ്തിരിക്കുന്നത്.’

‘അല്ലാതെ ഭയങ്കര നല്ല സിനിമയൊന്നും ഞാൻ ഇതുവരേയും ചെയ്തിട്ടില്ല. ഒരു ചെയ്ഞ്ചിന് വേണ്ടിയാണ് മുമ്പ് തന്റെ പടങ്ങളിൽ അഭിനയിച്ചവരെ വീണ്ടും കാസ്റ്റ് ചെയ്യാത്തത്. ഷൂട്ടിനിടയിൽ പല താരങ്ങളോടും ദേഷ്യപ്പെടേണ്ടി വന്നിട്ടുണ്ട്.’

‘മലയാളികൾക്ക് മുൻ വിധി കൂടുതലാണ്. സന്തോഷ് പണ്ഡിറ്റിനെ എല്ലാവരും കളിയാക്കും. ലൂസിഫർ പൃഥ്വിരാജ് എടുത്തത് അമ്പത് കോടി ബജറ്റിലാണ്. ലാലേട്ടൻ, മഞ്ജു വാര്യർ, ടൊവിനോ തുടങ്ങിയവരുടെ ഡേറ്റും അദ്ദേഹത്തിന് കിട്ടി.’

‘സന്തോഷ് പണ്ഡിറ്റിന് പക്ഷെ ഇവരുടെ ആരുടേയും ഡേറ്റൊന്നും കിട്ടാറില്ല. അതുകൊണ്ട് അയാൾ തന്റെ കൈയ്യിലുള്ള അഞ്ച് ലക്ഷം വെച്ച് സിനിമ ചെയ്തു. അതുകൊണ്ട് സന്തോഷ് പണ്ഡിറ്റിനെ കളിയാക്കും മുമ്പ് അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കാൻ നമ്മൾ തയ്യാറാവണം.’

‘ഇല്ലെങ്കിൽ കളിയാക്കാൻ നിൽക്കരുത്. അയാളുടെ കൈയ്യിലുള്ളത് വെച്ച് മാത്രമെ സന്തോഷിന് സിനിമ ചെയ്യാൻ പറ്റൂ. മലയാളിക്ക് ജഡ്ജ്മെന്റ് കൂടുതലാണ്. ഓരോരുത്തരുടെ അവസ്ഥ മനസിലാക്കി വേണം ട്രോളാൻ. എനിക്ക് ട്രോളൊന്നും വിഷയമല്ല’ ഒമർ ലുലു പറഞ്ഞു.



Source link

Facebook Comments Box
error: Content is protected !!