രഞ്ജിനി ഹരിദാസിന്റെ വീട്ടില്‍ ഒരു ദിവസം രണ്ട് വിവാഹം; നാത്തൂനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞ് രഞ്ജിനി

Spread the love


Thank you for reading this post, don't forget to subscribe!

പിതാവ് ചെറുപ്പത്തിലെ മരിച്ച് പോയതിനാല്‍ കുടുംബത്തിന്റെ പൂര്‍ണ ഉത്തരവാദിത്തവും ഏറ്റെടുത്തത് രഞ്ജിനിയായിരുന്നു. ഇപ്പോള്‍ സഹോദരന്‍ ശ്രീപ്രിയന്റെ വിവാഹവും അങ്ങനെയാണ് നടത്തിയത്. അനിയനുമായിട്ടുള്ള ആത്മബന്ധത്തെ കുറിച്ച് പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുള്ള രഞ്ജിനി അനിയന്റെ വിവാഹത്തെ കുറിച്ചാണ് പറയുന്നത്. മാത്രമല്ല ഒരേ ദിവസം തന്നെ രണ്ട് വിവാഹം അവിടെ നടന്നിരുന്നുവെന്നും അതിന് പിന്നിലുള്ള കാരണവും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുതിയ കുറിപ്പിലൂടെ പറയുന്നു.

കൊറിയോഗ്രാഫറായ ബ്രീസ് ജോര്‍ജായിരുന്നു ശ്രീപ്രിയന്റെ വധുവായി എത്തിയത്. ഇരുവരുടെയും പ്രണയവിവാഹത്തിന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂര്‍ണ പിന്തുണ ഉണ്ടായിരുന്നു. ആദ്യം ശ്രീപ്രിയന്റെ ആചാരപ്രകാരം ഹിന്ദു വിവാഹമാണ് നടത്തിയത്. പുടവ കൊടുക്കുകയും താലി ചാര്‍ത്തുകയുമൊക്കെ ചെയ്തിരുന്നു. പിന്നാലെ ബ്രീസിന്റെ മതാചാരപ്രാകാരമുള്ള ക്രിസ്ത്യന്‍ വിവാഹവും നടത്തിയെന്നാണ് രഞ്ജിനി പറയുന്നത്.

‘ഇവരുടെ വിവാഹത്തിന്റെ ആഴ്ച എത്ര ക്രേസി ആയിരുന്നു. താലേന്ന് രാത്രി മുഴുവന്‍ സംഗീത് ചടങ്ങുകള്‍ നടത്തി. പുലര്‍ച്ചെ ഹിന്ദു ചടങ്ങില്‍ വിവാഹം. വൈകുന്നേരം ക്രിസ്ത്യന്‍ രീതിയിലുള്ള വിവാഹത്തോടെ ചടങ്ങുകള്‍ അവസാനിപ്പിച്ചു… അങ്ങനെ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ ശരിക്കും ഭ്രാന്ത് പിടിച്ച പോലൊരു അവസ്ഥയായിരുന്നു. എന്നാല്‍ എല്ലാ കാലത്തും വിലമതിക്കുന്ന നിരവധി നിമിഷങ്ങളാണ് ഈ ദിവസങ്ങളില്‍ ഉണ്ടായത്.

വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ഇതെല്ലാം ഇങ്ങനെ സാധ്യമാക്കിയതിനും മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ശ്രീബ്രീസ് നിങ്ങളെ ഇവിടെ കാണിക്കുകയാണെന്നും’, രഞ്ജിനി പങ്കുവെച്ച ചിത്രത്തിന്റെ ക്യാപ്ഷനില്‍ പറയുന്നു.

വെള്ള നിറമുള്ള വസ്ത്രത്തില്‍ സഹോദരനും നാത്തൂനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് രഞ്ജിനി പങ്കുവെച്ചത്. ക്രിസ്ത്യന്‍ ആചാരപ്രകാരം വധുവിന് മന്ത്രകോടി സമ്മാനിക്കുന്നതടക്കം ചെയ്തിരുന്നത് ചിത്രങ്ങളില്‍ നിന്നും വ്യക്തമായി മനസിലാവും. ഇതിനിടയില്‍ നാത്തൂനൊപ്പമുള്ള മറ്റൊരു ഫോട്ടോയും രഞ്ജിനി പങ്കുവെച്ചിരുന്നു. സഹോദരി എന്നോ നാത്തൂനെന്നോ വിളിക്കേണ്ടതെന്ന് ചോദിച്ച് വന്ന നടിയുടെ പോസ്റ്റ് വളരെ പെട്ടെന്നാണ് വൈറലായത്.

നാത്തൂന്‍ എന്ന് അര്‍ഥം വരുന്ന സിസ്റ്റര്‍-ഇന്‍-ലോ എന്നതിന് പകരം സിസ്റ്റര്‍ എന്ന് വേണം ഞങ്ങളെ വിളിക്കാൻ. ബ്രീസ് ഇതിനെ കുറിച്ച് നീയെന്താണ് പറയുന്നതെന്ന് രഞ്ജിനി നാത്തൂനെ മെന്‍ഷന്‍ ചെയ്ത ചോദിക്കുകയും ചെയ്തിരിക്കുകയാണ്. വളരെ സൗഹൃദത്തോടെയും മതസൗഹാര്‍ദപരമായിട്ടുമാണ് രഞ്ജിനിയുടെ സഹോദരന്റെ വിവാഹം നടത്തിയതെന്ന് ഇതില്‍ നിന്നെല്ലാം വ്യക്തമാവുകയാണ്. മാത്രമല്ല ഇനിയും സന്തോഷത്തോടെ കുടുംബത്തെ കാണാന്‍ സാധിക്കട്ടേ എന്ന ആശംസകളും വരുന്നുണ്ട്.



Source link

Facebook Comments Box
error: Content is protected !!