IND vs NZ: വിജയത്തുടക്കം തേടി ഇന്ത്യയിറങ്ങുന്നു, ടോസ് 6.30ന്

Spread the love

മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര 1-0നായിരുന്നു ഹാര്‍ദിക്കും സംഘവും പിടിച്ചെടുത്തത്. ആദ്യ കളി മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ടപ്പോള്‍ അവസാന മല്‍സരം മഴ കാരണം പൂര്‍ത്തിയാക്കാനുമായില്ല. ഡെക്ക് വര്‍ത്ത് ലൂയിസ് നിയമം പ്രകാരം കളി ടൈയിലും കലാശിച്ചു. പക്ഷെ രണ്ടാം ടി20യില്‍ ഇന്ത്യ 65 റണ്‍സിന്റെ ആധികാരിക വിജയം ആഘോഷിച്ചിരുന്നു. സൂര്യകുമാര്‍ യാദവിന്റെ (51 ബോളില്‍ 111*) വണ്‍മാന്‍ ഷോയായിരുന്നു ഇന്ത്യന്‍ വിജയത്തിനു അടിത്തറയിച്ചത്.

മല്‍സരവേദിയായ ഓക്ക്‌ലാന്‍ഡിലെ പിച്ച് ബാറ്റിങിനെ വളരേയെറെ തുണയ്ക്കുന്നതാണ്. അതിനാല്‍ തന്നെ മല്‍സരത്തില്‍ റണ്ണൊഴുകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കളിയുടെ തുടക്കത്തിലെ ആദ്യത്തെ കുറച്ച് ഓവറുകളില്‍ പേസ് ബൗളര്‍മാര്‍ക്കും പിച്ചില്‍ നിന്നു മോശമല്ലാത്ത മൂവ്‌മെന്റ് ലഭിക്കും.

ഏകദിനത്തിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യക്കാണ് മേല്‍ക്കൈ. ഇതുവരെ 110 ഏകദിനങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 55 മല്‍സരങ്ങളില്‍ വിജയം ഇന്ത്യക്കായിരുന്നു. ന്യൂസിലാന്‍ഡ് 49 മല്‍സരങ്ങളിലാണ് വിജയം കൊയ്തത്. അഞ്ചു ഏകദിനങ്ങള്‍ ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഒന്ന് ടൈയിലും കലാശിച്ചു. പക്ഷെ സ്വന്തം നാട്ടില്‍ ഇന്ത്യക്കെതിരേ കിവികള്‍ക്കാണ് മേല്‍ക്കൈ. ഇവിടെ 25 മല്‍സരങ്ങളില്‍ അവര്‍ ജയം കൊയ്തപ്പോള്‍ ഇന്ത്യ 14 മല്‍സരങ്ങളും ജയിച്ചുകയറി.

സാധ്യതാ ഇലവന്‍

ഇന്ത്യ- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്.

ന്യൂസിലാന്‍ഡ്- ടോം ലാതം, ഫിന്‍ അലെന്‍, കെയ്ന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), ഡെവന്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ ബ്രേസ്വെല്‍, ജെയിംസ് നീഷാം, മിച്ചെല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍.

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍.

Allow Notifications

You have already subscribed



Source by [author_name]

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!