Gold Smuggling: രണ്ടര കോടിയിലധികം വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ!

Spread the love


Thank you for reading this post, don't forget to subscribe!

കൊച്ചി: Gold Smuggling: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട.  രണ്ടര കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു പേരെയാണ് കസ്റ്റംസ് പിടികൂടിയത്. തമിഴ്‌നാട് രാമനാഥപുരം സ്വദേശി സെയ്ദു അബു താഹിര്‍, ബര്‍ക്കത്തുള്ള എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്.  ഇവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. 

Also Read: Gold Smuggling: നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണക്കടത്ത്; എയർ ഇന്ത്യ ക്യാമ്പിൽ ക്രൂ അടക്കം 7 പേർ പിടിയിൽ

സാധാരണ ആഭ്യന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരെ പരിശോധിക്കാറില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാജ്യാന്തര സര്‍വ്വീസിനൊരുങ്ങിയ വിമാനത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയതിന് പിന്നാലെ പരിശോധന കര്‍ശനമാക്കുകയായിരുന്നു. വ്യാജ പേരില്‍ ടിക്കറ്റ് എടുത്ത് വന്നിറങ്ങിയ ഇരുവരും കര്‍ശന നിരീക്ഷണത്തിനിടയിലാണ് പിടിയിലായത്. ഹാന്‍ഡ് ബാഗുകളിലായി പത്ത് ക്യാപ്‌സ്യൂകളുടെ രൂപത്തില്‍ 6454 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ചിരുന്നത്. 

Also Read: ക്ലാസിൽ ആൺകുട്ടിയും പെൺകുട്ടിയും ചെയ്തത്, വീഡിയോ കണ്ടാൽ ഞെട്ടും…! 

ഇവരെ ചോദ്യം ചെയ്തപ്പോൾ ഈ ബാഗ് മുംബൈ വിമാനത്താവളത്തില്‍ വെച്ച് ശ്രീലങ്കന്‍ വംശജന്‍ കൈമാറിയെന്നാണ് മൊഴി നല്‍കിയത്.  വാസുദേവന്‍, അരുള്‍ ശെല്‍വം എന്നീ പേരുകളില്‍ ഇരുവരും മുംബൈയിൽ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് എത്തിയത്. ഗള്‍ഫില്‍ നിന്നെത്തിയ സ്വര്‍ണം പിടിക്കപ്പെടാതിരിക്കാന്‍ മുംബൈ വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു. അറസ്റ്റിലായ ഇവർ ചിലരുടെ സഹായത്തോടെ ആഭ്യന്തര യാത്രക്കാരായെത്തി സ്വര്‍ണം കടത്താന്‍ ശ്രമിച്ചതാണെന്നാണു കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. എങ്കിലും ഈ സ്വര്‍ണം ഗള്‍ഫില്‍ നിന്നും കൊണ്ടുവന്നതാര്? ഇവർക്ക് ആർ കൈമാറി?  തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടത്തിവരുന്നുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്…  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ…

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 





Source link

Facebook Comments Box
error: Content is protected !!