EEE വിഭാഗത്തിലെ നിക്ഷേപങ്ങളെങ്കിൽ ചില്ലികാശ് നികുതി അടയ്ക്കാതെ ലക്ഷങ്ങള്‍ കീശയിലാക്കാം; 5 നിക്ഷേപങ്ങള്‍ ഇതാ

Spread the love


Thank you for reading this post, don't forget to subscribe!

എന്താണ് EEE

മൂന്ന് E യും സൂചിപ്പിക്കുന്നത് Exempt എന്ന വാക്കിനെയാണ്. മൂന്ന് തലത്തിലും നികുതി ഇളവുള്ള നിക്ഷേപം എന്ന അര്‍ഥത്തിലാണ് EEE എന്ന് ഉപയോഗിക്കുന്നത്. നിശ്ചിത തുക ഏതെങ്കിലും പദ്ധതിയിലേക്ക് നിക്ഷേപിക്കുമ്പോള്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആദായ നികുതി ഇളവ് ലഭിക്കുന്നതാണ് ആദ്യ E സൂചിപ്പിക്കുന്നത്. നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന ആദായം, ഉദാഹരണമായി പലിശ വരുമാനത്തിനും നികുതി നല്‍കേണ്ടതില്ലെന്നതാണ് രണ്ടാമത്തെ E അര്‍ഥമാക്കുന്നത്.

നിക്ഷേപിച്ച തുകയും പലിശയും ചേര്‍ത്ത് കാലാവധിയില്‍ ലഭിക്കുന്ന മെച്യൂരിറ്റി വാല്യുവിനും നികുതി നല്‍കേണ്ടാത്ത നിക്ഷേപങ്ങള്‍ EEE വിഭാഗത്തില്‍പ്പെട്ടും. ഇതിനാല്‍ ഈ വിഭാഗം നിക്ഷേപങ്ങള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നത് വലിയ നേട്ടം സ്വന്തമാക്കാന്‍ സഹായിക്കും. 

യൂണിറ്റ് ലിങ്കഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍

ഇന്‍ഷൂറന്‍സിന്റെയും നിക്ഷേപത്തിന്റെയും ഗുണങ്ങള്‍ ഒന്നിച്ച് ലഭിക്കുന്ന ഇന്‍ഷൂറന്‍സ് സ്‌കീമാണ് യൂണിറ്റ് ലിങ്കഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍. നിക്ഷേപത്തിനൊപ്പം ലൈഫ് കവര്‍ കൂടി ലഭിക്കുന്ന യൂണിറ്റ് ലിങ്കഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍ EEE വിഭാഗത്തിലുള്ള നിക്ഷേപമാണ്. മരണാനുകൂല്യമാണ് യുലിപ് പോളിസി വഴി ലഭിക്കുക. പോളിസി കാലയളവില്‍ നിക്ഷേപകന്‍ മരണപ്പെട്ടാല്‍ നോമിനിക്ക് പണം ലഭിക്കും. പോളിസി കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപകന് മെച്യൂരിറ്റി ബെനഫിറ്റും ലഭിക്കും.

ഇക്വിറ്റിയിലോ ഡെബ്റ്റിലെയോ നിക്ഷേപം വഴിയാണ് യുലിപ് നിക്ഷേപങ്ങളില്‍ നിന്ന് ആദായം ഉണ്ടാകുന്നത്. ഏതൊക്കെ അസറ്റ് ക്ലാസില്‍ നിക്ഷേപിക്കമെന്ന് പോളിസി ഉടമയ്ക്ക് തീരുമാനമെടുക്കാം. 

പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്

നിക്ഷേപകര്‍ക്ക് നികുതിയായി ചില്ലിക്കാശ് അടയ്ക്കാതെ ലക്ഷങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന നിക്ഷേപമാണ് പിപിഎഫ്. കൂട്ടുപലിശ രീതിയില്‍ പലിശ കണക്കാക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ഏറ്റവും സുരക്ഷിതമായ നിക്ഷേപമാണിത്. 15 വര്‍ഷമാണ് കാലാവധി. വര്‍ഷത്തില്‍ 7.10 ശതമാനം പലിശ നിലവില്‍ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് നല്‍കുന്നു.

പോസ്റ്റ് ഓഫീസ് വഴിയോ ബാങ്ക് വഴിയോ പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ടില്‍ ചേരാന്‍ സാധിക്കും. 15 വര്‍ഷത്തെ ലോക്ഇന്‍ പിരിയഡുള്ള നിക്ഷേപമാണിത്. വര്‍ഷത്തില്‍ 500 രൂപയ്ക്കും 1.50 ലക്ഷത്തിനും ഇടയിലുള്ള തുക നിക്ഷേപിക്കേണ്ടതുണ്ട്. നിക്ഷേപകരുടെ താല്പര്യാനുസരണം 5 വര്‍ഷത്തെ ബ്ലോക്കുകളായി കാലാവധി ഉയര്‍ത്താം. 

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്

ശമ്പളക്കാരായ തൊഴിലാളികള്‍ക്കുള്ള റിട്ടയര്‍മെന്റ് സ്‌കീമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്. 15000 രൂപയ്ക്ക് മുകളില്‍ ശമ്പളമുള്ളവര്‍ക്കാണ് ഇപിഎഫില്‍ നിക്ഷേപിക്കാനാവുക. ഈ പദ്ധതിയും EEE വിഭാഗത്തില്‍പ്പെടുന്നതാണ്. വിരമിക്കല്‍ കാലം വരെയാണ് പദ്ധതിയുടെ കാലാവധി.

വിരമിക്കല്‍ കാലത്ത് പിന്‍വലിക്കുന്ന തുക പൂര്‍ണമായും നികുതി മുക്തമാണ്. അഞ്ച് വര്‍ഷത്തിന് ശേഷം പിന്‍വലിച്ചാല്‍ നികുതി ഈടാക്കും. അടിസ്ഥാന ശമ്പളവും ക്ഷാമ ബത്തയും ചേര്‍ന്ന തുകയുടെ 12 ശതമാനം തൊഴിലാളിയും ഇതേ തുക കമ്പനിയും നിക്ഷേപിക്കും. 8.1 ശതമാനം പലിശ നിലവില്‍ ലഭിക്കും. 

സുകന്യ സമൃദ്ധി യോജന

ഋഋഋ വിഭാഗത്തില്‍പ്പെടുന്ന കേന്ദ്രസര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള രണ്ടാമത്തെ നിക്ഷേപമാണ് സുകന്യ സമൃദ്ധി യോജന. പത്ത് വയസിന് താഴെ പ്രായമുള്ള പെണ്‍കുട്ടികളുടെ പേരിലാണ് സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പ്രചാരണത്തിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. വര്‍ഷത്തില്‍ 1.50 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാന്‍ സാധിക്കുക. വര്‍ഷത്തിലെ ചുരുങ്ങിയ നിക്ഷേപം 250 രൂപയാണ്.

7.6 ശതമാനം പലിശ വര്‍ഷത്തില്‍ ലഭിക്കും. പെണ്‍കുട്ടിക്ക് 21 വയസ് പൂര്‍ത്തിയാകുന്നത് വരെയാണ് പദ്ധതിയുടെ കാലാവധി. 18 വയസ് പൂര്‍ത്തിയായാല്‍ പെണ്‍കുട്ടികളുടെ വിവാഹത്തിനോ പഠനത്തിനോ പണം പിന്‍വലിക്കാം.

ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം

മ്യൂച്വല്‍ ഫണ്ടുകളില്‍ നികുതി ഇളവ് ലഭിക്കുന്ന ഏക നിക്ഷേപമാണ് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം. സെക്ഷന്‍ 80സി പ്രകാരം നിക്ഷേപിക്കുന്ന തുകയ്ക്ക് 1.50 ല്ഷം രൂപ വരെ ആദായ നികുതി ഇളവ് ലഭിക്കും. 3 വര്‍ഷത്തെ ലോക് ഇന്‍ പിരിയഡാണ് ഈ നിക്ഷേപത്തിന്റെ പ്രത്യേകത. നിക്ഷേപം പൂര്‍ണമായും നികുതി മുക്തമല്ലെന്ന് പറയേണ്ടി വരും.

നിക്ഷേപത്തില്‍ നിന്നുള്ള ആദായം 1 ലക്ഷത്തില്‍ കുറവാണെങ്കിലാണ് നികുതി അടയ്ക്കാതെ പിന്‍വലിക്കാന്‍ സാധിക്കുക. 1 ലക്ഷത്തിന് മുകളിലാണെങ്കില്‍ 10 ശതമാനം നികുതി നല്‍കേണ്ടി വരും.



Source link

Facebook Comments Box
error: Content is protected !!