FIFA World Cup 2022: ആ പിഴവിന് ‘റെഡ് കാര്‍ഡ്’, വെയ്ല്‍സിന് പിഴച്ചതവിടെ! ഇറാന് വീര ജയം

Spread the love

Also Read: FIFA World Cup 2022: അര്‍ജന്റീന കപ്പടിക്കരുതെന്ന് ആഗ്രഹം! കാരണം പറഞ്ഞ് മെസിയുടെ ഡോക്ടര്‍

Thank you for reading this post, don't forget to subscribe!

ആദ്യം ഓഫ് സൈഡ് നിര്‍ഭാഗ്യമായി

15ാം മിനുട്ടില്‍ കരുത്തരായ വെയ്ല്‍സിനെ ഞെട്ടിച്ച് ഇറാന്‍ അക്കാണ്ട് തുറന്നെങ്കിലും നിര്‍ഭാഗ്യം വേട്ടയാടി. അലി ഗോലിസാദേഹിന് ബോക്‌സിലേക്ക് ലഭിച്ച പന്തിനെ കൃത്യമായി ലക്ഷ്യത്തിലെത്തിക്കാന്‍ താരത്തിനായെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ്‌സൈഡ് വ്യക്തമായതോടെ ഗോള്‍ നിഷേധിച്ചു. ഗോളാഘോഷിച്ച ഇറാന്‍ താരങ്ങള്‍ സെക്കന്റുകള്‍ക്കുള്ളില്‍ നിരാശയിലേക്ക് എത്തിപ്പെടുന്നതാണ് കണ്ടത്. 23ാം മിനുട്ടില്‍ ഇറാന്റെ സര്‍ദാര്‍ അസ്മൗന്‍ ഫ്രീ കിക്കിലൂടെ ലഭിച്ച പന്തിനെ ഹെഡ്ഡറിലൂടെ വലിയിലാക്കാന്‍ ശ്രമിച്ചെങ്കിലും പോസ്റ്റിന്റെ ഇടത് തൂണിന് തൊട്ടടുത്തുകൂടി പുറത്തേക്ക് പോയി.

ഇറാന്‍ ആക്രമണത്തിന് മൂര്‍ച്ചയേറെ

ആദ്യ പകുതിയില്‍ വെയ്ല്‍സ് കൂടുതലും പന്തടക്കത്തിന് ശ്രമിച്ചപ്പോള്‍ ആക്രമണത്തിലൂന്നിയാണ് ഇറാന്‍ വിറപ്പിച്ചത്. ആദ്യ പകുതിയില്‍ 66 ശതമാനവും പന്തടക്കത്തില്‍ മുന്നിട്ട് നിന്നത് വെയ്ല്‍സായിരുന്നു. എന്നാല്‍ നാലിനെതിരേ നാല് തവണ തന്നെ ഗോള്‍ശ്രമത്തോടെ ഇറാന്‍ നിര വിറപ്പിച്ചു. എന്നാല്‍ ഫിനിഷിങ്ങില്‍ പലപ്പോഴും ഉന്നം തെറ്റിയതും നിര്‍ഭാഗ്യം പിന്തുടര്‍ന്നതും ഇറാന് തിരിച്ചടിയായി.

Also Read: FIFA World Cup 2022: ഏറ്റവും മികച്ച 10ാം നമ്പറുകാരന്‍ മെസിയല്ല! തിരഞ്ഞെടുത്ത് ഏദന്‍ ഹസാര്‍ഡ്

പോസ്റ്റിലടിച്ച് മടങ്ങിയ രണ്ട് ഷോട്ടുകള്‍

52ാം മിനുട്ടിലാണ് ഇറാന്‍ ആരാധകര്‍ തലയില്‍ കൈവെച്ച് ഇരുന്നു പോയത്. ഇറാന്റെ സര്‍ദാര്‍ അസ്മൗന് ബോക്‌സിലേക്ക് ലഭിച്ച മനോഹര പാസിനെ ബോക്‌സിനുള്ളില്‍വെച്ച് താരം ഷോട്ട് തൊടുത്തെങ്കിലും വലത് തൂണില്‍ തട്ടി തെറിച്ചു. റീബൗണ്ട് ചെയ്‌തെത്തിയ പന്തിനെ അലി ഗോലിസാദേഹും ഷോട്ട് തൊടുത്തെങ്കിലും ഇത് ഇടത് തൂണില്‍ തട്ടി തെറിച്ചു. റീബൗണ്ട് പന്തില്‍ സര്‍ദാര്‍ അസ്മൗന്‍ വീണ്ടും ഷോട്ട് തൊടുത്തെങ്കിലും വെയ്ല്‍സ് ഗോള്‍ കീപ്പര്‍ വെയ്ന്‍ ഹെന്നെസി തകര്‍പ്പന്‍ സേവിലൂടെ ടീമിനെ രക്ഷിച്ചു.

വെയ്ല്‍സ് ഗോള്‍കീപ്പര്‍ക്ക് കൈയടിക്കാം

വെയ്ല്‍സ് ഗോള്‍കീപ്പര്‍ വെയ്ന്‍ ഹെന്നെസിക്ക് ഇന്നത്തെ മത്സരത്തില്‍ കൈയടിക്കാതെ വയ്യ. ഇറാന്റെ ഗോളെന്നുറപ്പിച്ച നിരവധി ഷോട്ടുകളാണ് ഹെന്നെസിയുടെ ഇടപെടല്‍ രക്ഷപെടുത്തിയത്. 73ാം മിനുട്ടില്‍ കൃത്യമായി ലഭിച്ച പാസില്‍ നിന്ന് സെയീദ് ഇസത്തുല്ലാഹി ബോക്‌സിലേക്ക് തൊടുത്ത ഷോട്ട് പോസ്റ്റിന്റെ വലത് മൂലയില്‍ കയറുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഹെന്നെസിയുടെ അത്യുഗ്രന്‍ സേവ് വീണ്ടും വെയ്ല്‍സിനെ രക്ഷിച്ചു.

Also Read: FIFA World Cup 2022: ജര്‍മനിക്ക് എങ്ങനെ പ്രീ ക്വാര്‍ട്ടറിലെത്താം? വഴിയടഞ്ഞിട്ടില്ല! പരിശോധിക്കാം

റെക്കോഡ് മത്സരത്തില്‍ നിറം മങ്ങി ബെയ്ല്‍

വെയ്ല്‍സിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡിലേക്കാണ് ഗാരത് ബെയ്ല്‍ ബൂട്ടണിഞ്ഞത്. ഇത് വെയ്ല്‍സ് ജേഴ്‌സിയിലെ ബെയ്‌ലിന്റെ 110ാം മത്സരമായിരുന്നു. ക്രിസ് ഗന്ററിന്റെ റെക്കോഡാണ് ബെയ്ല്‍ തകര്‍ത്തത്. എന്നാല്‍ റെക്കോഡിട്ട മത്സരത്തില്‍ ബെയ്‌ലിന് കാര്യമായൊന്നും ചെയ്യാനായില്ല. സീനിയര്‍ താരമെന്ന നിലയില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാന്‍ ബെയ്‌ലിന് സാധിച്ചില്ലെന്ന് പറയാം.

ഹെന്നെസിക്ക് റെഡ് കാര്‍ഡ്

87ാം മിനുട്ടില്‍ വെയ്ല്‍ ഹീറോയായ ഗോളി ഹെന്നെസിക്ക് റെഡ് കാര്‍ഡ് ലഭിച്ചു. അപകടകരമായ ടാക്കിള്‍ ചെയ്തതിനെത്തുടര്‍ന്ന് ആദ്യം മഞ്ഞക്കാര്‍ഡാണ് റഫറി മപിയോ എസ്‌കോബാര്‍ നല്‍കിയതെങ്കിലും വാര്‍ പരിശോധനക്ക് ശേഷം മഞ്ഞക്കാര്‍ഡ് പിന്‍വലിച്ച് റെഡ് കാര്‍ഡ് നല്‍കുകയായിരുന്നു. ഇതോടെ 10 പേരായി വെയ്ല്‍ ഒതുങ്ങിയെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൊണ്ട് ഇറാന്‍ നിര വിയര്‍ത്തു.

പോരാട്ടത്തിന്റെ വിധി

21 തവണ വെയ്ല്‍സ് ഗോള്‍മുഖം ആക്രമിച്ച ഇറാന്‍ അര്‍ഹിച്ച ജയമാണ് നേടിയെടുത്തത്. നിരവധി അവസരങ്ങള്‍ തുടര്‍ച്ചയായി പാഴാക്കിയ ഇറാന് ഒടുവില്‍ ലക്ഷ്യം കാണാനായി. ഇഞ്ചുറി ടൈമിലെ രണ്ട് ഗോളുകള്‍ 90 മിനുട്ട് വിയര്‍ത്ത് കളിച്ച ഇറാന്‍ അര്‍ഹിക്കുന്നു. പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഇറാന്‍ സജീവമാക്കുമ്പോള്‍ വെയ്ല്‍സിന് പ്രീ ക്വാര്‍ട്ടര്‍ കാണാതെ മടങ്ങാം.

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍.

Allow Notifications

You have already subscribed



Source by [author_name]

Facebook Comments Box
error: Content is protected !!