പ്ലീസ് ഇന്ത്യാ… ടി20ക്കു ഇവര്‍ പറ്റില്ല! കളിപ്പിക്കണമെങ്കില്‍ ഏകദിനം മാത്രം

Spread the love
Thank you for reading this post, don't forget to subscribe!

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യരെ ഇന്ത്യ ഏകദിനത്തില്‍ മാത്രമേ കളിപ്പിക്കാന്‍ പാടുള്ളൂ. ടി20യില്‍ അവസരം കിട്ടിയപ്പോഴെല്ലാം താരം റണ്ണെടുക്കാന്‍ വിഷമിച്ചത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ ശ്രേയസിന്റെ ബാറ്റിങ് ശൈലി ഏകദിനത്തിനു വളരെയധികം യോജിച്ചതാണ്. മികച്ച ഇന്നിങ്‌സുകളിലൂടെ താരം ഇതു തെളിയിക്കുകയും ചെയ്്തിട്ടുണ്ട്.

സ്പിന്‍ ബൗളിങിനെ നേരിടുന്നതില്‍ മിടുക്കനാണ് ശ്രേയസ്. അടുത്ത ഏകദിന ലോകകപ്പില്‍ ടീമില്‍ അദ്ദേഹം സ്ഥാനമര്‍ഹിക്കുന്നു. ടി20യില്‍ പ്രകടനം മാത്രമല്ല ശ്രേയസിനു യോജിച്ച ബാറ്റിങ് പൊസിഷനുകളായ മൂന്ന്, നാല് നമ്പറുകളില്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരുള്ളതിനാല്‍ സ്ഥാനവും ഒഴിവില്ല.

മുഹമ്മദ് ഷമി

വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയാണ് ടി20 ഫോര്‍മാറ്റിനു യോജിക്കാത്ത മറ്റൊരാള്‍. ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകപ്പില്‍ ഷമി ഇന്ത്യന്‍ ടീമിലെത്തിയത് ജസ്പ്രീത് ബുംറയ്ക്കു പരിക്കു കാരണം പിന്‍മാറേണ്ടി വന്നതുകൊണ്ടു മാത്രമാണ്. അല്ലായിരുന്നെങ്കില്‍ ഷമിയെ ഉറപ്പായും ലോകകപ്പില്‍ കാണില്ലായിരുന്നു.

ദീര്‍ഘകാലമായി ഇന്ത്യക്കായി ടി20 കളിച്ചിട്ടില്ലാത്ത ഷമി ലോകകപ്പ് ടീമിലേക്കു വന്നത് സര്‍പ്രൈസ് തന്നെയായിരുന്നു. ലോകകപ്പില്‍ അദ്ദേഹത്തിന്റെ പ്രകടനം ശരാശരിയില്‍ ഒതുങ്ങിയിരുന്നു. ടി20യില്‍ നിന്നൊഴിവാക്കി ഷമിയെ ഏകദിനത്തില്‍ ഇറക്കുന്നതായിരിക്കും ടീമിനു ഗുണം ചെയ്യുക.

Also Read: രാഹുലിന് ആവശ്യത്തിന് അവസരം നല്‍കി, ലോകകപ്പില്‍ ഗില്‍ മതി- ഡാനിഷ് കനേരിയ

ശുഭ്മാന്‍ ഗില്‍

ഏകദിന ഫോര്‍മാറ്റില്‍ ഗംഭീര ഇന്നിങ്‌സുകളിലൂടെ ഇതിനകം തന്റെ സാന്നിധ്യമറിയിച്ചു കഴിഞ്ഞ താരമാണ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍. ടി20 ഫോര്‍മാറ്റില്‍ താരം ഇനിയും അരങ്ങേറിയിട്ടില്ല. ടെസ്റ്റിലും ഏകദിനത്തിലും 50 പ്ലസ് ബാറ്റിങ് ശരാശരിയാണ് ഗില്ലിനുള്ളത്. പക്ഷെ ടി20യില്‍ അദ്ദേഹത്തേക്കള്‍ സ്ഥാനമര്‍ഹിക്കുന്നത് പൃഥ്വി ഷായെപ്പോലെ കൂടുതല്‍ അഗ്രസീവായ ബാറ്റര്‍മാരാണ്. അതുകൊണ്ടു ഏകദിനത്തില്‍ ഗില്ലിനെ ഓപ്പണിങില്‍ മാത്രം കളിപ്പിക്കാന്‍ ഇന്ത്യ ശ്രദ്ധിക്കേണ്ടതുണ്ട്.

Also Read: IND vs NZ: റിഷഭല്ല, അടുത്ത ഫിനിഷറായി സഞ്ജു വരണം, ആറാം നമ്പറില്‍ ബെസ്റ്റ്- കാര്‍ത്തിക്

ദീപക് ഹൂഡ

ബാറ്റിങ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ് ടി20യേക്കാള്‍ ഏകദിനത്തില്‍ ഇന്ത്യ കളിപ്പിക്കേണ്ട മറ്റൊരു താരം. ടി20 ഫോര്‍മാറ്റില്‍ ഹൂഡയ്്ക്കു യോജിച്ച ബാറ്റിങ് പൊസിഷന്‍ ടോപ് ഓര്‍ഡറിലാണ്. മൂന്ന്, നാല് നമ്പറുകളിലാണ് താരം ഏറ്റവും മികച്ച ഇന്നിങ്‌സുകള്‍ കളിച്ചിട്ടുള്ളത്. അതിനു താഴേക്ക് ഹൂഡ ബാറ്റിങില്‍ ക്ലിക്കായിട്ടുമില്ല. ടി20യില്‍ ഫിനിഷറുടെ റോളും അദ്ദേഹത്തിനു യോജിക്കില്ല. അതിനാല്‍ തന്നെ ഹൂഡയെ ഏകദിനത്തില്‍ പരമാവധി പ്രയോജനപ്പെടുത്തനായിരിക്കണം ഇന്ത്യ ശ്രദ്ധിക്കേണ്ടത്. ഏകദിനത്തില്‍ ബാറ്റിങില്‍ ആവശ്യമെങ്കില്‍ താഴേക്ക് ഇറക്കിയും ഹൂഡയെ കളിപ്പിക്കാവുന്നതാണ്.



Source by [author_name]

Facebook Comments Box
error: Content is protected !!