പെരിയാറ്റിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Spread the love

ഇടുക്കി വണ്ടിപ്പെരിയാർ 62-ാം മൈലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വണ്ടിപ്പെരിയാർ വക്കച്ചൻകോളനി സ്വദേശി രതീഷ് (27) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകിട്ട് 3.15 ഓടെ 62-ാം മൈൽ പോളി ടെക്‌നിക്കിനു സമീപത്തായിരുന്നു അപകടം. 

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം സ്‌തംഭിച്ചു. പിന്നീട് വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മാറ്റും. 

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: