സ്‌റ്റെയ്‌പ്‌ – ദേശാഭിമാനി – അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌; ജില്ലാതല മത്സരം നാളെ

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം > ‘സ്‌റ്റെയ്‌പ്‌– -ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌–- 22’ന്റെ ജില്ലാതല മത്സരങ്ങൾ ഞായറാഴ്‌ച നടക്കും.

എൽപി, യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗം ഉപജില്ലാ മത്സര വിജയികളായ ഒന്നും രണ്ടും സ്ഥാനക്കാരാണ്‌ ജില്ലാതലത്തിൽ മാറ്റുരയ്‌ക്കുന്നത്‌. ഇത്തവണ പുതുതായി ഉൾപ്പെടുത്തിയ കഥ, കവിത രചനാമത്സരവും ഇതിനൊപ്പം നടക്കും.

രാവിലെ ഒമ്പതിന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. 10ന്‌ വിവിധ ജില്ലകളിൽ കലാസാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖർ ഉദ്‌ഘാടനം ചെയ്യും. ഇവർ കുട്ടികളുമായി സംവദിക്കും. 11ന്‌ ക്വിസും സാഹിത്യ മത്സരങ്ങളും ആരംഭിക്കും. 12.30ന്‌ സമാപന സമ്മേളനത്തിൽ വിജയികൾക്ക്‌ സമ്മാനങ്ങൾ നൽകും. ഡിസംബർ 10നും 11നുമാണ്‌ സംസ്ഥാനതല മത്സരങ്ങൾ. ഒക്ടോബർ  31ന്‌ സ്‌കൂൾതല മത്സരത്തിൽ 48 ലക്ഷം വിദ്യാർഥികളാണ്‌ പങ്കെടുത്തത്‌. സ്‌കൂൾതലത്തിലെ ആദ്യസ്ഥാനക്കാരാണ്‌ 13ന്‌ ഉപജില്ലാ മത്സരങ്ങളിൽ പങ്കെടുത്തത്‌.

സാങ്കേതികമേഖലയിൽ അഭിരുചിയുള്ളവരെ കണ്ടെത്തി ഭാവിയുടെ എൻജിനിയർമാരെയും ശാസ്ത്രജ്ഞരെയും വളർത്തിയെടുക്കുന്ന, ടാൽ റോപ്പിന്റെ എഡ്–- ടെക് സ്ഥാപനമായ ‘സ്റ്റെയ്‌പ്‌’ ആണ് ടൈറ്റിൽ സ്പോൺസർ. കോഴിക്കോട്ടുനിന്ന്‌ അമ്പതോളം രുചിഭേദങ്ങളുമായി ആഗോള ബ്രാൻഡാകാൻ വീണ്ടും വിപണിയിലെത്തുന്ന ക്രേസ് ബിസ്‌കറ്റിന്റെ ആസ്കോ ഗ്ലോബൽ, ധനകാര്യ സേവനമേഖലയിൽ കേരളമടക്കം വിവിധ സംസ്ഥാനങ്ങളിലും യുഎഇയിലും സാന്നിധ്യമുള്ള ബ്രാൻഡായി വളർന്ന ബാങ്കിതര ധനസ്ഥാപനമായ ഐസിഎൽ ഫിൻകോർപ് എന്നിവരാണ് സഹ സ്പോൺസർമാർ.

എറണാകുളം ജില്ലാതല മത്സരം കലൂർ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളിൽ കവിയും ഗാനരചയിതാവുമായ രാജീവ്‌ ആലുങ്കൽ ഉദ്‌ഘാടനം ചെയ്യും. ചലച്ചിത്രതാരം അശ്വിൻ ജോസ്‌ മുഖ്യാതിഥിയാകും.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!