കൃഷി ഓഫീസറെ ക്വാർട്ടേഴ്സിലെ അടുക്കളയിൽ മരിച്ച നിലയിൽ കണ്ടെത്തി, സമീപത്ത് ആത്മഹത്യാകുറിപ്പും

Spread the love


കട്ടപ്പന: കൃഷി ഓഫീസറെ ക്വാർട്ടേഴ്സിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വെള്ളായണി സ്വദേശിയായ അനുരൂപാണ് മരിച്ചത്. ഇയാൾ മദ്യത്തിൽ വിഷം കലർത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൃഷി ഓഫീസറെ കാണാനില്ലെന്ന പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കികവലയിലുള്ള ക്വാർട്ടേഴ്സിനുള്ളിൽ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം മദ്യത്തിൽ കലർത്തി അനുരൂപ് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്.

Also Read: ഇടുക്കിയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വര്‍ഷം തടവ്

മന്ത്രി പങ്കെടുത്ത പരിപാടിയുടെ സംഘാടകൻ

ഇന്ന് മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുത്ത പരിപാടിയുടെ സംഘാടകനായിരുന്നു ഇദ്ദേഹം. എന്നാൽ പരിപാടി തുടങ്ങാൻ നേരമായിട്ടും ഇയാളെ കാണാതെ വന്നതോടെ ഉച്ചയ്ക്ക് സഹപ്രവർത്തകർ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ക്വാർട്ടേഴ്സ് പരിസരത്താണ് ടവർ ലൊക്കേഷനെന്ന് വ്യക്തമായത്. ഇതേ തുടർന്ന് പോലീസ് എത്തി വീടിന്റെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് അനുരൂപ് അടുക്കളയിൽ മരിച്ച് കിടക്കുന്നത് കണ്ടത്.

Also Read: പ്രസവിച്ച ഉടനെ കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു; യുവതി അറസ്റ്റിൽ

ആത്മഹത്യ കുറിപ്പും സമീപം

സമീപത്ത് നിന്നും ആത്മഹത്യ കുറിപ്പും കണ്ടെത്തി. എന്നാൽ ഇതിൽ ആത്മഹത്യ ചെയ്യുന്നു എന്ന് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളെന്ന് പോലീസ് പറഞ്ഞു. മദ്യത്തിൽ കലർത്തി കഴിച്ചുവെന്ന് കരുതപ്പെടുന്ന കീടനാശിനി കുപ്പിയും പോലീസ് കണ്ടെടുത്തു. കൃഷി ഓഫീസറുടെ ഫോണിൽ നിന്നും അവസാനമായി വിളിച്ചത് ഭാര്യയെ ആണെന്നും സൂചനയുണ്ട്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി.

ഇടുക്കി ജില്ലയിലെ മുഴുവൻ വാ‍ര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം


ആത്മഹത്യ ഒന്നിനും പരിഹാരമല്ല. നിങ്ങള്‍ ഒറ്റയ്ക്കല്ല. സഹായം തേടാം ഉടനെ. ദയവായി വിളിക്കൂ;
ദിശ ഹെല്‍പ്പ്‍ലൈന്‍ – 1056 (ടോള്‍ ഫ്രീ)

കുളത്തിൽ വീണ കാട്ടുപന്നിയെ വനപാലകർ വെടിവെച്ചു കൊന്നുSource link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: