സ്വാമി അയ്യപ്പദാസിനെ ആക്രമിച്ച കേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി.

Spread the love

തൊടുപുഴ നഗര മധ്യത്തില്‍വച്ച് അയ്യപ്പസേവാ സമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസിനെ ആക്രമിച്ച കേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. ഇടവെട്ടി കനാല്‍ തൊടിയില്‍ ജിന്‍സ് റ്റി.കെ.(36), ഇടവെട്ടി ചേംപാലശ്ശേരി മാമലക്കുന്നത്ത് ആല്‍ബിന്‍(27) എന്നിവരാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം കോടതിയില്‍ ഹാജരായത്.

14ന് രാത്രിയുണ്ടായ സംഭവത്തില്‍ പ്രതികളെ പോലീസ് പിടികൂടാന്‍ വൈകുന്നതിനെതിരെ ഹൈന്ദവ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം തിരികെ വീട്ടിലേക്ക് വരുന്ന വഴി കാരിക്കോട് ഭഗവതി ക്ഷേത്രത്തിന് മുന്നില്‍ വെച്ചാണ് അക്രമണം അരങ്ങേറിയത്.
പിന്നാലെ മറ്റൊരു കാറിലെത്തിയ ജിന്‍സും ആല്‍ബിനും സ്വാമിയുടെ പിന്നില്‍ കാര്‍ ചേര്‍ത്ത് നിര്‍ത്തി ‘പിടിയെടാ അവനെ, തീര്‍ക്കെടാ അവനെ’ എന്നാക്രോശിച്ച് ആക്രമണം അഴിച്ച് വിടുകയായിരുന്നുവെന്നാണ് പരാതി.

കാറിന്റെ പിന്നിലെ ബൂട്ട് ഡോറില്‍ ചവിട്ടുകയും അസഭ്യ വര്‍ഷം ചൊരിയുകയും ആയിരുന്നു. ഇതിന് തടസം പിടിക്കാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവര്‍ കാരിക്കോട് സ്വദേശി ജമാലിനെ പ്രതികള്‍ ക്രൂരമായി മര്‍ദിച്ചു. പിന്നീട് ഇവിടെ നിന്ന് കടന്ന പ്രതികളെ പിടികൂടാന്‍ പോലീസ് ഏറെ ശ്രമിച്ചിട്ടും ആയില്ല. പിന്നാലെയാണ് പ്രതിഷേധം ഭയന്ന് ഇരുവരും കീഴടങ്ങിയത്. പ്രതികളെ ഏറ്റവും അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പ്രിന്‍സിപ്പല്‍ എസ്‌ഐ ബൈജു പി. ബാബു പറഞ്ഞു. ഇരുവരെയും 29 വരെ റിമാന്‍ഡ് ചെയ്തു.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: