ലോറിയെ മറികടക്കുന്നതിനിടെ ബൈക്കുകൾ കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

Spread the love


ഇടുക്കി: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇടുക്കിയിൽ യുവാവ് മരിച്ചു. വക്കച്ചൻ കോളനി സ്വദേശി രതീഷ് (27) ആണ് മരിച്ചത്. ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെ വണ്ടിപ്പെരിയാർ 62 മൈലിന് സമീപമാണ് അപകടമുണ്ടായത്.

പ്രിയ വർഗീസിൻ്റെ നിയമന നടപടി മരവിപ്പിച്ച് ഗവർണർ; വിസിക്ക് കാരണം കാണിക്കൽ നോട്ടീസ്
ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെ രതീഷ് ഓടിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂടിയിടിച്ചാണ് അപകടമുണ്ടായത്. റോഡിൽ തലയടിച്ച് വീണ യുവാവ് സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. രതീഷിന്റെ മൃതദേഹം വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രതീഷ് ഹെൽമെറ്റ് ധരിച്ചിരുന്നില്ല.

രതീഷിൻ്റെ ബൈക്കുമായി കൂട്ടിയിടിച്ച ബൈക്കിൽ സഞ്ചരിച്ചിരുന്ന പൊൻകുന്നം സ്വദേശി ശ്രീകുമാർ എന്നയാളെ പരിക്കുകളോടെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വണ്ടിപ്പെരിയാർ പോലീസ്, ഹൈവേ പോലീസ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

17 ലക്ഷം രൂപയുടെ ചോക്ലേറ്റുകൾ കള്ളന്മാർ കൊണ്ടു പോയി; മോഷണം യുപിയിലെ കാഡ്ബറി ഗോഡൗണിൽ
പീരുമേട് പാമ്പനാറിൽ ബൈക്ക് വർക്ക് ഷോപ്പ് നടത്തിവന്നിരുനയാളാണ് മരണപെട്ട രതീഷ്. ബൈക്ക് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ലോറി ഡ്രൈവർ വ്യക്തമാക്കിയതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ രാപ്പകല്‍ സമരത്തിന്റെ രണ്ടാം ദിനം സംഘര്‍ഷഭരിതംSource link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: