പാക് നിര പിന്മാറിയാല്‍ ലോകകപ്പ് ആരും കാണില്ല! റമീസ് രാജക്ക് ‘പൊങ്കാല’, പ്രതികരണങ്ങള്‍

Spread the love

ഇതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവനായ റമീസ രാജ രംഗത്തെത്തുകയായിരുന്നു. അടുത്ത വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പിന് പാകിസ്താന്‍ പങ്കെടുക്കില്ലെന്നായിരുന്ന റമീസ് രാജ പറഞ്ഞത്. കൂടാതെ പാകിസ്താന്‍ പങ്കെടുക്കാതിരുന്നാല്‍ ഏകദിന ലോകകപ്പ് ആരും കാണില്ലെന്ന് റമീസ് പറഞ്ഞത് ഇപ്പോള്‍ വലിയ ട്രോളുകള്‍ക്ക് കാരണമായിട്ടുണ്ട്. ഇന്ത്യന്‍ ഫാന്‍സ് റമീസിനെ എയറില്‍ കയറ്റിയിരിക്കുകയാണെന്ന് പറയാം.

Thank you for reading this post, don't forget to subscribe!

Also Read: ഇന്ത്യ ലോകകപ്പ് നേടണോ? ഐപിഎല്‍ ഉപേക്ഷിക്കണം! രോഹിത്തിന്റെ കോച്ച് പറയുന്നു

റമീസ് പറഞ്ഞതിങ്ങനെ

അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്താന്‍ പങ്കെടുത്തില്ലെങ്കില്‍ ആരാണത് കാണുക?. ഞങ്ങള്‍ക്ക് വ്യക്തമായ നിലപാടുണ്ട്. ഇന്ത്യന്‍ ടീം ഏഷ്യാ കപ്പ് കളിക്കാന്‍ പാകിസ്താനിലേക്ക് വന്നാലെ ഏകദിന ലോകകപ്പ് കളിക്കാന്‍ പാകിസ്താന്‍ ഇന്ത്യയിലേക്ക് വരികയുള്ളൂ. ഏഷ്യാ കപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നാല്‍ പാകിസ്താനില്ലാതെ ലോകകപ്പ് കളിക്കേണ്ടി വരും. ശക്തമായ നിലപാടുകള്‍ തന്നെ ഞങ്ങള്‍ തീരുമാനിക്കും- റമീസ് രാജ പറഞ്ഞു.

ഇന്ത്യന്‍ ആരാധകര്‍ കലിപ്പില്‍

റമീസ് രാജ ഇന്ത്യയെ വിരട്ടാന്‍ ശ്രമിക്കുകയാണെന്നാണ് ഒരു പറ്റം ആരാധകരുടെ അഭിപ്രായം. ലോകകപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ നഷ്ടം പാകിസ്താന് മാത്രമായിരിക്കുമെന്നും ഇന്ത്യക്ക് ഒന്നും നഷ്ടപ്പെടാനില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്. പാകിസ്താന്‍ പങ്കെടുത്തില്ലെങ്കില്‍ ആരും ലോകകപ്പ് കാണില്ലെന്നത് താങ്കളുടെ വെറും സ്വപ്‌നം മാത്രമാണെന്നും നിങ്ങളടക്കമുള്ള പാകിസ്താനികളടക്കം മത്സരം കാണുമെന്നുമാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതികരിക്കുന്നത്.

Also Read: IND vs NZ: എന്തുകൊണ്ട് സഞ്ജുവിനെ തഴഞ്ഞ് റിഷഭിന് അവസരം ലഭിക്കുന്നു? കാരണമിതാണ്

വലുപ്പമറിഞ്ഞ് സംസാരിക്കണം

റമീസ് രാജ ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ബിസിസി ഐയുടെ വലുപ്പം മനസിലാക്കണമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്. ഐസിസിയടക്കം തീരുമാനമെടുക്കുന്നത് ബിസിസി ഐയുടെ നിലപാടനുസരിച്ചാണ്. അതുകൊണ്ട് തന്നെ ശക്തി അറിഞ്ഞ് സംസാരിക്കണമെന്നാണ് ഇന്ത്യന്‍ ആരാധകരുടെ മുന്നറിയിപ്പ്. ഐപിഎല്ലില്‍ പോലും നിറഞ്ഞ ഗ്യാലറിയാണ് കാണാറുള്ളത്. അപ്പോള്‍ പിന്നെ ലോകകപ്പ് വരുമ്പോള്‍ പറയണമോ എന്നും ആരാധകര്‍ ചോദിക്കുന്നു. പാകിസ്താന്‍ വിട്ടുനിന്നാലും നിറഞ്ഞ ഗ്യാലറിയോടെ തന്നെ ലോകകപ്പ് നടക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പറയുന്നത്.

Also Read: IND vs NZ: സഞ്ജുവിന് സൂപ്പര്‍ താര പദവി നല്‍കണോ? തെളിയിക്കാന്‍ ഇനിയുമേറെ, അറിയാം

ഇന്ത്യ ഏഷ്യാ കപ്പ് കളിച്ചേക്കില്ല

അടുത്ത ഏഷ്യാ കപ്പിന് പാകിസ്താനാണ് വേദിയാവുന്നത്. എന്നാല്‍ ഇന്ത്യ പാകിസ്താനില്‍ കളിക്കാനില്ലെന്ന് കടുപ്പിച്ച് തന്നെ പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷമായ വേദിയില്‍ നടത്തണമെന്നാണ് ഇന്ത്യയുടെ ആവിശ്യം. ഇന്ത്യ ചൂണ്ടിക്കാട്ടുന്നത് യുഎഇയിലെ വേദികളാണ്. എന്നാല്‍ പാകിസ്താന്‍ ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചിരിക്കുന്നത്. ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്ന് വിട്ടുനിന്നാല്‍ ടൂര്‍ണമെന്റിന്റെ സാമ്പത്തിക മൂല്യത്തെ അത് കാര്യമായി ബാധിക്കും. എന്നാല്‍ പാകിസ്താന്‍ ഇന്ത്യയില്‍ ലോകകപ്പ് കളിക്കാതിരുന്നാല്‍ അത് ടൂര്‍ണമെന്റിന്റെ സാമ്പത്തിക നേട്ടത്തിന് വലിയ തിരിച്ചടി നല്‍കുമെന്ന് പറയാനാവില്ല.

പാകിസ്താന്‍ വിട്ടുവീഴ്ച ചെയ്യേണ്ടിവരും

റമീസ രാജ വലിയ വീരവാദം മുഴക്കിയിട്ട് അവസാനം വിട്ടുവീഴ്ച ചെയ്യേണ്ടിവരുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ലോക ക്രിക്കറ്റിലെ വന്‍ ശക്തികളാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇന്ത്യയുടെ മത്സരങ്ങള്‍ കാണാന്‍ വലിയ ആരാധകരുമുണ്ടാവും. ഇന്ത്യ പിന്മാറിയാല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ പോലും പാകിസ്താന് പ്രയാസം നേരിടും. ചാനല്‍ ടെലികാസ്റ്റ് പോലും ലഭിക്കുക പ്രയാസമാവും. വലിയ വരുമാന നഷ്ടവും ഉണ്ടാവും. അതുകൊണ്ട് തന്നെ പാകിസ്താന് വിട്ടുവീഴ്ചയുടെ വലിയിലേക്ക് ഇറങ്ങി വരേണ്ടിവരുമെന്നും ഇന്ത്യന്‍ ആരാധകര്‍ പറയുന്നു.

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍.

Allow Notifications

You have already subscribed



Source by [author_name]

Facebook Comments Box
error: Content is protected !!