ഇലന്തൂർ ആഭിചാരക്കൊല: ലൈലയുടെ ജാമ്യാപേക്ഷ തള്ളി

Spread the love



Thank you for reading this post, don't forget to subscribe!

കൊച്ചി > ആഭിചാരക്കൊല കേസിലെ മൂന്നാംപ്രതി ലൈല ഭഗവൽസിങ്ങിന്റെ (59) ജാമ്യാപേക്ഷ ജില്ലാ ജഡ്‌ജി ഷിബു തോമസ്‌ തള്ളി. പ്രതിക്കെതിരെ തെളിവുകൾ കണ്ടെത്താൻ അന്വേഷകസംഘത്തിന്‌ കഴിയാത്ത സാഹചര്യത്തിൽ ജാമ്യം നൽകണമെന്ന്‌ പ്രതിഭാഗം വാദിച്ചു. അതേസമയം, ഗൗരവമുള്ള കുറ്റകൃത്യത്തിൽ ഏർപ്പെട്ട പ്രതിയെ ജാമ്യത്തിൽ വിട്ടാൽ സമൂഹത്തിന്‌ തെറ്റായ സന്ദേശം നൽകുമെന്ന കാരണത്താൽ ജാമ്യം നൽകാൻ സാധിക്കില്ലെന്ന്‌ കോടതി നിരീക്ഷിച്ചു. അഡ്വ. ടി പി രമേശ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ





Source link

Facebook Comments Box
error: Content is protected !!