പെൻഷൻ വന്നോ എന്നറിയാൻ ഇനി പാടുപെടേണ്ട; ഒറ്റ ക്ലിക്കിൽ പെൻഷൻ തിരയാം; എങ്ങനെ എന്നറിയാം

Spread the love


Thank you for reading this post, don't forget to subscribe!

ഏതൊക്കെ പെൻഷൻ തിരയാം

കേരള സർക്കാർ അനുവദിക്കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ നിലവിലെ സ്ഥിതിയാണ് വെബ്സൈറ്റ് വഴി അറിയാൻ സാധിക്കുക. കര്‍ഷക തൊഴിലാളി പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ (75 വയസ്), ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം, ഇന്ദിരാ ഗാന്ധി ദേശീയ ഡിസബിലിറ്റി പെന്‍ഷന്‍ സ്കീം, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍, ഇന്ദിരാ ഗാന്ധി ദേശീയ വിധവ പെന്‍ഷന്‍ സ്കീം എന്നി പെൻഷൻ തുകകൾ അക്കൗണ്ടിലെത്തിയിട്ടോയെന്ന് അറിയാൻ ഈ വെബ്സൈറ്റ് വഴി സാധിക്കും. 

എങ്ങനെ പെൻഷൻ തിരയാം

welfarepension.lsgkerala.gov.in എന്ന സേവന പെൻഷന്റെ വെബ്‌സൈറ്റിലാണ് വിവരങ്ങൾ ലഭിക്കുക. sevana pension എന്ന് ​ഗൂ​ഗിളിൽ സെർച്ച് ചെയ്താൽ ലഭിക്കുന്ന ആദ്യ റിസൾട്ട് വെബ്സൈറ്റിലെ പെൻഷൻ തിരിയലിനുള്ള ലിങ്ക് ആണ്. മലയാളത്തിലാണ് വെബ്സൈറ്റ് സജ്ജീകരിച്ചിരിക്കുന്നത് എന്നതിനാൽ എളുപ്പത്തിൽ ഉപയോ​ഗിക്കാൻ സാധിക്കും.

വെബ്സൈറ്റിന്റെ ഹോം പേജിൽ ‘പെന്‍ഷന്‍ തിരിച്ചില്‍’ എന്ന ഓപ്ഷനുണ്ട്. ഇവിടെ ക്ലിക്ക് ചെയ്താൽ പെൻഷൻ തിരച്ചിൽ വിവരങ്ങൾ എന്ന പേജിലേക്കെത്തും. ഇവിടെ മൂന്ന് വിവരങ്ങൾ നൽകി പെൻഷൻ തിരയാം. പെന്‍ഷണര്‍ ഐഡി, ആധാര്‍ നമ്പര്‍, പെൻഷൻ ലഭിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയാണ് നൽകേണ്ടത്. 

വിവരങ്ങൾ ഇപ്രകാരം

പെന്‍ഷണര്‍ ഐഡി, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവയിൽ ഏതെങ്കിലും ഒന്ന് നൽകിയാൽ പെൻഷൻ വിവരങ്ങൾ ലഭ്യമാകും. ഇതിൽ ആദ്യ ഭാ​ഗത്ത് അടിസ്ഥാന വിവരങ്ങൾ എന്ന ഭാ​ഗത്ത് പെന്‍ഷന്‍ വിഭാഗം, പെന്‍ഷന്‍കാരുടെ പേര് വിവരങ്ങള്‍ എന്നീ വിവരങ്ങളാണ് ഉണ്ടാവുക. പൊതു വിവരങ്ങൾ എന്ന തലകെട്ടിൽ പെൻഷൻ തുക, മസ്റ്ററിം​ഗ് വിവരങ്ങൾ, ലൈഫ് സര്‍ട്ടിഫിക്കറ്റ്, പുനര്‍/വിവാഹിത എന്നത് സംബന്ധിച്ച സർട്ടിഫിക്കറ്റ് എന്നിവ കാണും. 

പെൻഷൻ വിതരണം

ഇതേ പേജിൽ താഴെയായാണ് പെൻഷൻ വിതരണം സംബന്ധിച്ച വിവരങ്ങൾ ലഭിക്കുക. ഏതൊക്കെ മാസങ്ങളിൽ എത്ര രൂപ പെൻഷൻ ലഭിച്ചു എന്ന കാര്യങ്ങള്‍ കാണാന്‍ സാധിക്കും. പണം ലഭിച്ചിട്ടുണ്ടോ തടഞ്ഞു വെച്ചിരുക്കുയാണോ എന്നിറിയാനും സാധിക്കും. പെന്‍ഷന്‍ ബാങ്ക് അക്കൗണ്ടിലാണോ പോസ്റ്റ് ഓഫീസിലാണ് ലഭിക്കുന്നത് എന്നുള്ള വിവരങ്ങളും വെബ്സൈറ്റിലുണ്ട്.

പെൻഷൻ നൽകിയ വിവരമുണ്ടെങ്കിലും പണം ബാങ്ക് അക്കൗണ്ടിലെത്തിയിട്ടില്ലെങ്കിൽ പരാതി നൽകാം. ഇതിനായി പെൻഷന വിവരത്തിനൊപ്പം നൽകിയിട്ടുള്ള ട്രാൻസ്ഫാക്ഷൻ നമ്പർ സഹിതം ബാങ്കിലെത്തി പരിശോധിക്കാം.



Source link

Facebook Comments Box
error: Content is protected !!