സരിതയെ കൊല്ലാൻശ്രമം , പിന്നിൽ കോൺഗ്രസ്‌ നേതാക്കൾ

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം
ഭക്ഷണത്തിൽ വിഷം കലർത്തി സരിതയെ വധിക്കാൻ ശ്രമിച്ചത് സോളാർപീഡനക്കേസിലെ പ്രതികളായ കോൺഗ്രസ് നേതാക്കൾക്കുവേണ്ടി. സരിത ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിലാണ് മുൻ കേന്ദ്രമന്ത്രി, മുൻ സംസ്ഥാന മന്ത്രി, മധ്യകേരളത്തിൽനിന്നുള്ള എംപി, മുൻ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ഉദ്യോഗസ്ഥൻ, ഒരു മുൻ എംഎൽഎ തുടങ്ങിയവരെ സംശയിക്കുന്നതായി പറഞ്ഞത്.

കോൺഗ്രസ് നേതാക്കളുടെ ബിനാമിയായ ബിസിനസുകാരൻ പീഡനപരാതി പിൻവലിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതിന് തയ്യാറാകാഞ്ഞതോടെ 2018 മുതൽ ഭക്ഷണത്തിൽ വിഷം കലർത്തി നൽകാൻ ആരംഭിച്ചതെന്നും സരിത മൊഴിനൽകി. കേസ് ആവശ്യത്തിനായി പോയിവരുമ്പോൾ മുൻ ഡ്രൈവർ വിനുകുമാർ പാർക്കിങ് ഗ്രൗണ്ടിൽ കാർ നിർത്തിയപ്പോൾ ബിനാമി ബിസിനസുകാരൻ വാഹനത്തിൽ കയറിയിരുന്നു കോൺഗ്രസ് നേതാക്കൾക്കെതിരായ പരാതി പിൻവലിക്കണമെന്ന് ഭീഷണിപ്പെടുത്തി. ഈ സംഭവങ്ങളെത്തുടർന്ന് വിനുകുമാറിനെ ഒഴിവാക്കി.

മെർക്കുറി, ലെഡ്, ആഴ്സനിക് തുടങ്ങിയ രാസവസ്തുക്കൾ സരിതയുടെ ശരീരത്തിൽ എത്തിയതോടെ കാലുകളുടെ സ്പർശനശേഷിയെയും കാഴ്ചയെയും ബാധിച്ചു. ഗുരുതരമായ ശാരീരിക അവശതകളാണ് അനുഭവിക്കുന്നതായി ചികിത്സിച്ച ഡോക്ടറുടെ മൊഴിയുമുണ്ട്. ഏഴുതവണ കീമോ തെറാപ്പി നടത്തി.

അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സരിതയുടെ വീട്ടിലെ ടാങ്കിലെ വെള്ളം പരിശോധനയ്ക്കെടുത്തു. തിരുവനന്തപുരം ചീഫ് കെമിക്കൽ ലാബിന് സാമ്പിൾ കൈമാറി. പ്രതി വിനുകുമാറിന്റെ വീട്ടിൽ റെയ്ഡും നടത്തി. വരും ദിവസങ്ങളിൽ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചേക്കും.



Source link

Facebook Comments Box
error: Content is protected !!