ഇന്ത്യയെ മതരാഷ്ട്രമാക്കാൻ 
ഗൂഢനീക്കങ്ങൾ നടക്കുന്നു : മുഖ്യമന്ത്രി

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം
ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള ഗൂഢനീക്കങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള നവോത്ഥാന സമിതിയുടെ ഭരണഘടനാ സംരക്ഷണ സമ്മേളനവും വനിതാസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയ്ക്ക് നേർവിരുദ്ധമായി രാജ്യത്തെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കേവലം ജന്തുവിനെപ്പോലെയല്ല, അന്തസ്സോടെ ജീവിക്കാനുള്ള അവകാശമാണ് ഭരണഘടന നൽകുന്നത്. സ്ത്രീ–-പുരുഷ തുല്യതയും ഉറപ്പുനൽകുന്നു. സ്ത്രീ പുരുഷന് പിന്നിലല്ല പല കാര്യങ്ങളിലും മുമ്പിലാണെന്ന ആത്മവിശ്വാസമാണ് ഉണ്ടാകേണ്ടത്. അതുറപ്പിക്കാനുള്ള അടിത്തറ ഭരണഘടനയും സുപ്രീംകോടതി വിധികളും പകരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെഎൻഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷീന ഷുക്കൂർ അധ്യക്ഷയായി. വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി, അഡ്വ. കെ സോമപ്രസാദ്, കെ ശാന്തകുമാരി എംഎൽഎ, ജമീല പ്രകാശം, വിനീതാ വിജയൻ എന്നിവർ സംസാരിച്ചു.



Source link

Facebook Comments Box
error: Content is protected !!