രോഗിയുമായി വന്ന ആംബുലൻസ് സ്കൂട്ടറിലിടിച്ച് മറിഞ്ഞ് രണ്ട് കുട്ടികൾ ഉൾപ്പടെ ഏഴുപേർക്ക് പരിക്ക്

Spread the love


Thank you for reading this post, don't forget to subscribe!

തൃശൂർ: രോഗിയുമായി വന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് കുട്ടികളുൾപ്പെടെ 7 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ തൃശ്ശൂര്‍ – കാഞ്ഞാണി റോഡില്‍ ഒളരി അശോക നഗറിന് സമീപം ആയിരുന്നു അപകടം.

തൃശ്ശൂര്‍ തളിക്കുളം സ്വദേശി 42 വയസ്സുള്ള തൗഹീബ, ഇവരുടെ മക്കളായ 14 വയസ്സുള്ള മുഹമ്മദ് നസിൽ, ഒന്‍പത് വയസ്സുള്ള മുഹമ്മദ് നാസിൽ, അയൽവാസി വിജയലക്ഷ്മി, സ്കൂട്ടർ യാത്രികനായ അനീഷ്, ആംബുലൻസ് ഡ്രൈവർ തൃത്തല്ലൂർ സ്വദേശി ശൈലേഷ്, സഹായി ചേറ്റുവ സ്വദേശി ഫൈസൽ എന്നിവർക്കാണ് പരിക്കേറ്റത്.

ഒമ്പത് വയസുകാരൻ നാസിലിന് പന്ത് കളിക്കുമ്പോൾ പരിക്കേറ്റതിനെ തുടർന്ന് തളിക്കുളത്തെ ആശുപത്രിയിൽ നിന്നും തൃശൂരിലെ ആശുപത്രിയിലേക്ക് ആംബുലൻസിൽ വരുമ്പോഴായിരുന്നു അപകടം. ഏങ്ങണ്ടിയൂരിലെ ടോട്ടല്‍ കെയര്‍ ആംബുലന്‍സ് ആണ് അപകടത്തില്‍ പെട്ടത്.

ആംബുലൻസ് ഡ്രൈവറുടെ പരിക്ക് സാരമുള്ളതാണ്. ഉദയനഗർ ട്രാൻസ്ഫോർമറിന് സമീപം വഴിയോരത്ത് ഫോണിൽ സംസാരിച്ച് നിൽക്കുകയായിരുന്നു ബൈക്ക് യാത്രികനായ അനീഷ്. ആംബുലന്‍സ് ആദ്യം ഒരു കാറില്‍ തട്ടുകയും തുര്‍ന്ന് നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ച് മറിയുകയായിരുന്നു.

Also Read- തൃശൂരിൽ സ്വകാര്യ ബസ് പാടത്തേക്ക് മറിഞ്ഞ് നിരവധിപേർക്ക് പരിക്ക്

വേഗതയിൽ നിരങ്ങി നീങ്ങിയ ആംബുലൻസ് ഇരുമ്പിന്‍റെ വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂൺ തകർന്നു. വൈദ്യുതി ലൈൻ തകരാറിലായതിനെ തുടർന്ന് മേഖലയിൽ ഏറെ നേരം വൈദ്യുതി വിതരണവും നിലച്ചു. പരിക്കേറ്റവരെ തൃശ്ശൂരിലെ ഒളരി, ജൂബിലി മിഷൻ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

News Summary- An ambulance carrying a patient lost control and hit a scooter and overturned. 7 people including two children were injured in the accident. The accident happened near Olari Ashoka Nagar on the Thrissur-Kajani road around 8 pm on Saturday night.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.



Source link

Facebook Comments Box
error: Content is protected !!