ഇന്ത്യക്കായി ഗംഭീര പ്രകടനം നടത്തി, എന്നിട്ടും അവസരമില്ല, തഴയപ്പെടുന്ന നാല് പേര്‍

Spread the love

Also Read: സീനിയേഴ്‌സൊന്നും വേണ്ട! ടി20യില്‍ കപ്പ് നേടാന്‍ ഇന്ത്യക്ക് ഇവര്‍ മതി, ബെസ്റ്റ് അണ്ടര്‍ 25 11

Thank you for reading this post, don't forget to subscribe!

ഇന്ത്യ കരുത്തരായിട്ടും ഐസിസി കിരീടങ്ങള്‍ നേടുന്നതില്‍ ടീം പിന്നോട്ട് പോവുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ ടീമില്‍ പൊളിച്ചെഴുത്ത് അത്യാവശ്യമാണെന്ന അഭിപ്രായം ശക്തമായി ഉയരുന്നു. 2023ല്‍ ഏകദിന ലോകകപ്പ് നടക്കാന്‍ പോവുകയാണ്. ഇന്ത്യ വേദിയാവുന്ന ലോകകപ്പില്‍ ശക്തമായ താരനിരയെത്തന്നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്. എന്നാല്‍ ഇന്ത്യക്കായി ഏകദിനത്തില്‍ മികവ് കാട്ടിയിട്ടും വേണ്ടത്ര അവസരം ലഭിക്കാത്ത ചില താരങ്ങളുണ്ട്. അത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

പൃഥ്വി ഷാ

ഇന്ത്യ ആവിശ്യത്തിന് അവസരം നല്‍കാതെ തഴയുന്ന യുവതാരങ്ങളിലൊരാളാണ് പൃഥ്വി ഷാ. ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ സാധിക്കാത്തതാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് വെടിക്കെട്ട് ബാറ്റ്‌സ്മാനായ പൃഥ്വി ഷാ. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന പൃഥ്വിക്ക് വേണ്ടത്ര അവസരം ഇന്ത്യ നല്‍കുന്നില്ല. മുന്‍ അണ്ടര്‍ 19 നായകനായ പൃഥ്വി 6 ഏകദിനമാണ് ഇന്ത്യക്കായി കളിച്ചത്. 31.50 ശരാശരിയില്‍ 189 റണ്‍സും നേടി. എന്നാല്‍ ഇന്ത്യ അവസരം നല്‍കുന്നില്ല. 2021 ജൂലൈക്ക് ശേഷം ഒരു തവണ പോലും പൃഥ്വിക്ക് വിളിയെത്തിയില്ല. ഇന്ത്യ ടി20യിലും ഏകദിനത്തിലും കൂടുതല്‍ അവസരം നല്‍കേണ്ട താരമാണ് പൃഥ്വി ഷായെന്ന് പറയാം.

Also Read: നിലവില്‍ ടീമിന് പുറത്ത്, ഇവരെ ഇന്ത്യ വളര്‍ത്തണം, നാല് ഓള്‍റൗണ്ടര്‍മാരിതാ

ടി നടരാജന്‍

ഇടം കൈയന്‍ പേസര്‍മാര്‍ ഇന്ത്യക്ക് അത്യാവശ്യമാണ്. നിലവില്‍ അര്‍ഷദീപ് സിങ്ങിലാണ് ഇന്ത്യ പ്രതീക്ഷവെക്കുന്നത്. ഇടം കൈയന്‍ പേസര്‍ ടി20യില്‍ മികവ് കാട്ടുമ്പോഴും ഏകദിനത്തിലെ പ്രകടനം ഭാവിയിലേക്ക് വലിയ പ്രതീക്ഷ നല്‍കുന്നതല്ല. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് കൂടുതല്‍ ഇടം കൈയന്‍മാര്‍ വേണം. ഇന്ത്യ സൈഡ് ലൈനില്‍ ഒതുക്കിയിരിക്കുന്ന താരമാണ് ടി നടരാജന്‍. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറിയ താരം ഡെത്ത് ഓവറില്‍ യോര്‍ക്കറുകളിലൂടെ റണ്ണൊഴുക്കിനെ പിടിച്ചുകെട്ടാന്‍ മിടുക്കനാണ്. രണ്ട് ഏകദിനം കളിപ്പിച്ച ശേഷം ഇന്ത്യ നടരാജനെ പരിഗണിച്ചിട്ടില്ല. പരിക്കില്‍ നിന്ന് മോചിതനായിട്ടും ഇപ്പോള്‍ നടരാജനെ ഇന്ത്യ പൂര്‍ണ്ണമായി തഴയുകയാണ്.

ക്രുണാല്‍ പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യയുടെ സഹോദരനും സ്പിന്‍ ഓള്‍റൗണ്ടറുമായ ക്രുണാല്‍ പാണ്ഡ്യക്കും ഇന്ത്യ വലിയ അവസരം നല്‍കുന്നില്ല. രവീന്ദ്ര ജഡേജയുടെ ബാക്കപ്പാവാന്‍ എന്തുകൊണ്ടും യോഗ്യനാണ് ക്രുണാല്‍. നിലവിലെ ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍മാരെക്കാള്‍ നന്നായി ബാറ്റ് ചെയ്യാന്‍ ക്രുണാലിന് സാധിക്കും. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതാണ് പ്ലസ് പോയിന്റ്. അഞ്ച് ഏകദിനത്തില്‍ നിന്ന് 130 റണ്‍സും രണ്ട് വിക്കറ്റും ക്രുണാല്‍ നേടി. അരങ്ങേറ്റ ഏകദിനത്തില്‍ ഇന്ത്യക്കായി വേഗത്തില്‍ ഫിഫ്റ്റി നേടിയ താരമെന്ന റെക്കോഡ് ക്രുണാലിന്റെ പേരിലാണ്. എന്നിട്ടും 2021 ജൂലൈക്ക് ശേഷം അവസരം നല്‍കിയിട്ടില്ല. ടി20യിലും ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് ക്രുണാലെങ്കിലും അവസരം നല്‍കുന്നില്ല.

Also Read: പാക് നിര പിന്മാറിയാല്‍ ലോകകപ്പ് ആരും കാണില്ല! റമീസ് രാജക്ക് ‘പൊങ്കാല’, പ്രതികരണങ്ങള്‍

രാഹുല്‍ ചഹാര്‍

ഇന്ത്യക്ക് എക്കാലത്തും മികച്ച സ്പിന്നര്‍മാരുണ്ടായിരുന്നവെന്നത് ചരിത്രം പരിശോധിച്ചാല്‍ വ്യക്തം. എന്നാല്‍ സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം നോക്കുമ്പോള്‍ മികച്ച സ്പിന്നര്‍മാരുടെ അഭാവം വ്യക്തം. യുസ് വേന്ദ്ര ചഹാലിനും കുല്‍ദീപ് യാദവിനും പഴയ മൂര്‍ച്ചയില്ല. അതുകൊണ്ട് തന്നെ ഇന്ത്യക്ക് പുതിയ സ്പിന്നര്‍മാരെ പരിഗണിക്കേണ്ടതായുണ്ട്. രാഹുല്‍ ചഹാര്‍ ഇന്ത്യക്കായി അരങ്ങേറ്റ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയിരുന്നു. എന്നാല്‍ പിന്നീട് തഴയപ്പെട്ടു. ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ അവസരം രാഹുല്‍ ചഹാര്‍ അര്‍ഹിക്കുന്നു.

സഞ്ജു സാംസണ്‍

ഇന്ത്യ തഴയുന്ന പ്രധാന താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. ഇന്ത്യ 11 ഏകദിന മത്സരങ്ങളിലാണ് സഞ്ജുവിന് അവസരം നല്‍കിയത്. 66 ശരാശരിയില്‍ 330 റണ്‍സാണ് സഞ്ജു നേടിയത്. രണ്ട് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. സഞ്ജുവിനെ ഫിനിഷര്‍ റോളിലാണ് ഇന്ത്യ പരിഗണിക്കുന്നത്. ആറാം നമ്പറില്‍ തിളങ്ങുമ്പോള്‍ സ്ഥിരമായി അവസരം ലഭിക്കുന്നില്ല. റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരിലാണ് ടീം മാനേജ്‌മെന്റ് പ്രതീക്ഷ വെക്കുന്നത്. സഞ്ജുവിനെ സ്ഥിരമായി തഴയുകയാണെന്ന് പറയുന്നതാണ് വസ്തുത.

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍.

Allow Notifications

You have already subscribed



Source by [author_name]

Facebook Comments Box
error: Content is protected !!