IND vs NZ: സഞ്ജുവിനെ ഒഴിവാക്കിയത് ഗതികേട് കൊണ്ട്! വീക്ക്‌നെസ് ചൂണ്ടിക്കാട്ടി ജാഫര്‍

Spread the love
Thank you for reading this post, don't forget to subscribe!

ഓള്‍റൗണ്ടര്‍മാരുടെ അഭാവം

ട്വിറ്ററിലൂടെയായിരുന്നു സഞ്ജു സാംസണിനെ ഇന്ത്യ പുറത്ത് ഇരുത്തിയതിലേക്കു നയിച്ച കാരണത്തെക്കുറിച്ച് വസീം ജാാഫര്‍ നിരീക്ഷണം നടത്തിയത്. ആദ്യ മല്‍സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടും സഞ്ജുവിനെ ഇന്ത്യ പ്ലെയിങ് ഇലവനില്‍ നിന്നു മാറ്റിനിര്‍ത്തി. കാരണം നമുക്ക് മതിയായ ഓള്‍റൗണ്ടര്‍മാരോ, പാര്‍ട്ട് ടൈം ബൗളര്‍മാരോ ഇല്ല. എന്തുകൊണ്ടാണ് ഇന്ത്യക്കു ഓള്‍റൗണ്ടര്‍മാരും പാര്‍ട്ട് ടൈമര്‍മാരും അധികം ഇല്ലാത്തതെന്നാണ് തനിക്കു ചോദിക്കാനുള്ളതെന്നും ജാഫര്‍ ട്വീറ്റ് ചെയ്തു.

നന്നായി കൈകാര്യം ചെയ്യുന്നില്ല

ഓള്‍റൗണ്ടര്‍മാരുടെ കുറവല്ല നമ്മുടെ യഥാര്‍ഥ പ്രശ്‌നം. നമ്മള്‍ നല്ല രീതിയില്‍ അവരെ കൈകാര്യം ചെയ്യുന്നില്ല എന്നതാണ് കുഴപ്പം. കാരണം ഉയര്‍ന്ന തലത്തില്‍ നമുക്ക് പെട്ടെന്നു കളിപ്പിക്കാവുന്ന അധികം ഓള്‍റൗണ്ടര്‍മാരില്ല. ചില മോശം ഇന്നിങ്‌സുകള്‍ക്കു ശേഷം അവരെ ടീമില്‍ നിന്നും പുറത്താക്കുകയെന്നതാണ് നമ്മുടെ രീതി. ഇതു അവസാനിപ്പിക്കുകയും താരങ്ങള്‍ക്കു കഴിവ് തെളിയിക്കാനുള്ള അവസരം നല്‍കുകയും വേണമെന്നും വസീം ജാഫര്‍ ആവശ്യപ്പെട്ടു.

Also Read: നിലവില്‍ ടീമിന് പുറത്ത്, ഇവരെ ഇന്ത്യ വളര്‍ത്തണം, നാല് ഓള്‍റൗണ്ടര്‍മാരിതാ

മെച്ചപ്പെടാന്‍ സമയം നല്‍കണം

വിജയ് ശങ്കര്‍, വെങ്കടേഷ് അയ്യര്‍, ശിവം ദുബെ, ക്രുനാല്‍ പാണ്ഡ്യ തുടങ്ങിയവരെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ഇവരെല്ലാം ഓള്‍റൗണ്ടര്‍മാരെന്ന നിലയില്‍ മെച്ചപ്പെട്ട് വരുന്നതു വരെ നമ്മള്‍ ക്ഷമ കാണിക്കേണ്ടതുണ്ട്. ബൗളിങ് മെഷീനുകളും ത്രോഡൗണ്‍ സ്‌പെഷ്യലിസ്റ്റുകളും ഉള്ളതിനാലും പാര്‍ട്ട് ടൈം ബൗളര്‍മാര്‍ കുറവായതിനാലും ബാറ്റര്‍മാര്‍ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നത് അവസാനിച്ചിരിക്കുകയാണെന്നും വസീം ജാഫര്‍ കൂട്ടിച്ചേര്‍ത്തു.

Also Read: IND vs NZ: സഞ്ജു സൂപ്പര്‍, അവിടെ ബാറ്റ് ചെയ്താല്‍ മിന്നിക്കും!, നിര്‍ദേശിച്ച് മനീഷ് പാണ്ഡെ

രണ്ടാമങ്കത്തിലെ പ്ലെയിങ് ഇലവന്‍

ആദ്യ ഏകദിനത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ രണ്ടാമങ്കത്തില്‍ ഇറങ്ങിയത്. സഞ്ജു സാംസണിനു പകരം ദീപക് ഹൂഡ ടീമിലേക്കു വന്നപ്പോള്‍ ശര്‍ദ്ദുല്‍ ടാക്കൂറിനു പകരം ദീപക് ചാഹറിനെയും ഇന്ത്യ കളിപ്പിക്കുകയായിരുന്നു. പക്ഷെ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെടുകയായിരുന്നു.

ഇന്ത്യയുടെ പ്ലെയിംഗ് ഇലവന്‍- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍) സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചഹല്‍.



Source by [author_name]

Facebook Comments Box
error: Content is protected !!