എംഡിഎംഎയുമായി പോലീസുകാരൻ പിടിയിൽ, വാങ്ങാനെത്തിയവരെയും ‘പൊക്കി’, സംഭവം ഇടുക്കിയിൽ

Spread the love
ഇടുക്കി: കഞ്ചാവുമായി പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ. ഇടുക്കി എ ആർ ക്യാമ്പിലെ സി പി ഒ ഷനവാസാണ് എംഡിഎംഎയമായി പിടിയിലായത്. ഇയാളിൽ നിന്നും മയക്കുമരുന്ന് വാങ്ങാനെത്തിയ രണ്ട് പേരെയും എക്സൈസ് സംഘം പിടികൂടിയിട്ടുണ്ട്. ഷംനാസ്, ഷാജി എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

ഇവരിൽ നിന്നും 3.4 ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. അസോസിയേഷന്‍ നേതാവാണ് അറസ്റ്റിലായ ഷനവാസ്. ഇയാൾ പോലീസുകാർക്കിടയിൽ വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടോ എന്ന് സംശയിയുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയോടെയാണ് മുതലക്കോടത്തുവെച്ച് പോലീസ് ഉദ്യോഗസ്ഥനും രണ്ടുപേരും അറസ്റ്റിലായത്. ഇടുക്കിയിലെ പോലീസുകാര്‍ക്കിടയില്‍ വ്യാപകമായി മയക്കുമരുന്നുകള്‍ വിതരണം ചെയ്യുന്ന വലിയ ശൃഖല പ്രവത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഷനവാസ് പോലീസുകാർക്കിടയിൽ വ്യാപകമായി മയക്കുമരുന്ന് വിതരണം ചെയ്തിട്ടുണ്ടെന്നാണ് എക്സൈസ് പറയുന്നത്. പോലീസുകാർ അന്വേഷണവുമായി സഹകരിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് എക്സൈസ് ആലോചിക്കുന്നത്.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: