FIFA World Cup 2022: ‘നെയ്മര്‍ ചെയ്ത തെറ്റ് ബ്രസീലില്‍ ജനിച്ചത്’, ആരാധകരെ വിമര്‍ശിച്ച് റാഫിഞ്ഞ

Spread the love

Also Read: FIFA World Cup 2022: സൗദിയുടെ ‘തീ’ അണച്ച് പോളണ്ട്, അര്‍ജന്റീന ചെയ്യാത്ത തന്ത്രം പയറ്റി

Thank you for reading this post, don't forget to subscribe!

സൂപ്പര്‍ സ്‌ട്രൈക്കര്‍ക്ക് ആദ്യ മത്സരത്തില്‍ത്തന്നെ നിരവധി ടാക്കുകളുകളാണ് നേരിടേണ്ടി വന്നത്. ഇതോടെ വലത് കാലിന് തന്നെ പരിക്കേല്‍ക്കേണ്ടി വന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും നെയ്മര്‍ക്ക് നഷ്ടമാവും. ഇപ്പോഴിതാ നെയ്മറിനോട് ബ്രസീല്‍ ആരാധകര്‍ ബഹുമാനം കാട്ടാത്തതിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീല്‍ മുന്നേറ്റനിര താരം റാഫിഞ്ഞ.

ബഹുമാനം കാട്ടുന്നില്ല

‘അര്‍ജന്റീനക്കാര്‍ മെസിയെ കാണുന്നത് ദൈവത്തെപ്പോലയും പോര്‍ച്ചുഗീസുകാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ കാണുന്നത് രാജാവിനെപ്പോലെയുമാണ്. എന്നാല്‍ ബ്രസീല്‍ ആരാധകര്‍ ആഗ്രഹിക്കുന്നത് നെയ്മറിന്റെ കാലൊടിഞ്ഞ് കാണാനാണ്’ – നെയ്മറിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ബ്രസീല്‍ ആരാധകര്‍ നടത്തിയ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റാഫീഞ്ഞയുടെ പ്രതികരണം. ബ്രസീല്‍ ആരാധകര്‍ നെയ്മറെ അര്‍ഹിക്കുന്നില്ല. ബ്രസീലില്‍ ജനിച്ചതാണ് നെയ്മര്‍ ചെയ്ത തെറ്റ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ റാഫിഞ്ഞ പ്രതികരിച്ചു.

നെയ്മര്‍ ബ്രസീലിന്റെ സൂപ്പര്‍ താരം

ആധുനിക ഫുട്‌ബോളിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് നെയ്മര്‍. മെസിയുടെയും റൊണാള്‍ഡോയുടെയും പേരിനൊപ്പം ചേര്‍ത്തുവെക്കപ്പെടുന്ന പേരാണ് നെയ്മറുടേത്. എന്നാല്‍ ഇവരെപ്പോലെ ശക്തമായ ആരാധക പിന്‍ബലം നെയ്മര്‍ക്കില്ലെന്ന് തന്നെ പറയാം. നെയ്മറിനെ എതിര്‍താരങ്ങള്‍ ലക്ഷ്യംവെക്കുന്നത് ഇതാദ്യമായല്ല. അപകടകരമാം വിധം നെയ്മറിനെ പ്രതിരോധിക്കുന്നത് റഷ്യന്‍ ലോകകപ്പിലും കണ്ടിരുന്നു. എതിര്‍ താരങ്ങള്‍ നെയ്മറിനെ ഫൗള്‍ ചെയ്യുന്നതും നെയ്മര്‍ തുടര്‍ച്ചയായി വീഴുന്നതും ഇപ്പോള്‍ വെറും തമാശയായി മാറിയിരിക്കുന്നു. നെയ്മര്‍ ഫൗളേറ്റ് വീഴുന്നതിനെ ബ്രസീല്‍ ആരാധകര്‍ പോലും വിമര്‍ശിക്കുകും പരിഹസിക്കുകയുമാണ് ചെയ്യുന്നതെന്ന് പറയാം.

Also Read: FIFA World Cup 2022: ലക്ഷ്യ ബോധമില്ലാത്ത ഇംഗ്ലണ്ട്, അവസരം തുലച്ചു, ‘പൂജ്യപ്പൂട്ടിട്ട്’ യുഎസ്എ

തിരിച്ചുവരുമെന്ന് നെയ്മര്‍

സെര്‍ബിയക്കെതിരായ മത്സരത്തിലെ നെയ്മറുടെ പരിക്ക് ആരാധകര്‍ക്കും ടീമിനും വലിയ ആശങ്കയാണ് നല്‍കിയത്. നെയ്മറെ പരിക്കേല്‍പ്പിച്ച് പുറത്താക്കിയാല്‍ ബ്രസീലിനത് നികത്താനാവാത്ത വിടവ് തന്നെയാണ്. മത്സര ശേഷം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ നെയ്മര്‍ പ്രതികരിച്ചിരുന്നു. എല്ലാം ശരിയാവുമെന്നാണ് വിശ്വസിക്കുന്നതെന്നും ഏറ്റവും മികച്ച സമയം വരാനിരിക്കുന്നതേയുള്ളു എന്ന് ഉറപ്പാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് എന്നും നെയ്മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ബ്രസീല്‍ കരുത്തരുടെ നിര

ബ്രസീല്‍ ടീം ഇത്തവണ ആക്രമണകാരികളുടെ നിരയാണ്. ആക്രമിച്ച് കളിക്കാന്‍ ശേഷിയുള്ള മുന്നേറ്റനാരങ്ങള്‍ ഏറെ. എന്നാല്‍ നെയ്മറുടെ അഭാവം ഉണ്ടായാല്‍ മാനസികമായി അത് ബ്രസീലിനെ തളര്‍ത്തും. ബ്രസീലിന് പ്രീ ക്വാര്‍ട്ടറിലെത്താന്‍ വലിയ പ്രയാസം നേരിടാന്‍ സാധ്യതയില്ല. ആദ്യ മത്സരം തോറ്റ കാമറൂണും ആദ്യ മത്സരം ജയിച്ച സ്വിറ്റ്‌സര്‍ലന്‍ഡും ബ്രസീലിന് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കില്ല. എന്നാല്‍ മെസിയും റൊണാള്‍ഡോയും എംബാപ്പെയുമെല്ലാം ഇതിനോടകം കൈയടി നേടിക്കഴിഞ്ഞപ്പോള്‍ നെയ്മര്‍ ഇത്തവണയും പരിഹസിക്കപ്പെടുന്നു.

Also Read: FIFA World Cup 2022: ഖത്തറില്‍ ആര് രാജാവാകും? ഡാറ്റാ സയന്റിസ്റ്റിന്റെ പ്രവചനം അറിയാം

നെയ്മറുടെയും അവസാന ലോകകപ്പ്

ഇത്തവണത്തേത് പല സൂപ്പര്‍ താരങ്ങളുടെയും അവസാന ലോകകപ്പായി മാറാന്‍ സാധ്യതയുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലയണല്‍ മെസി എന്നിവരുടെ അവസാന ലോകകപ്പാണിതെന്ന് ഉറപ്പിച്ച് പറയാം. അതുപോലെ തന്നെ നെയ്മറുടെയും അവസാന ലോകകപ്പായി ഖത്തര്‍ ലോകകപ്പ് മാറാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ നെയ്മറും രാജകീയമായ പ്രകടനത്തോടെ കളി അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ആരാധകര്‍ ഇതിനനുസരിച്ചുള്ള പിന്തുണ നെയ്മറിന് നല്‍കുന്നില്ല.

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍.

Allow Notifications

You have already subscribed



Source by [author_name]

Facebook Comments Box
error: Content is protected !!