ഇടുക്കിയില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പോക്സോ കേസ്

Spread the love
ഇടുക്കി: വിദ്യാര്‍ഥിനിക്ക്‌ നേരെ ലൈംഗികാതിക്രമം നടത്തിയ അധ്യാപകനെതിരെ പോക്‌സോ കേസ്‌. പത്തനംതിട്ട സ്വദേശി ഹരി ആര്‍. വിശ്വനാഥനെതിരെയാണ് ഇടുക്കി കഞ്ഞിക്കുഴി പോലീസ്‌ കേസെടുത്തത്. ആര്‍.എസ്‌.എസ്‌ അനുകൂല അധ്യാപക സംഘടനയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ്‌ അധ്യാപകന്‍.

ഇടുക്കസ്‌ സ്‌റ്റേഷന്‍ പരിധിയിലെ പ്ലസ്‌ടുവിദ്യാര്‍ഥിനിക്കാണ്‌ ദുരനുഭവം നേരിടേണ്ടി വന്നത്‌.

സ്‌കൂളില്‍ നിന്നും സംഘടിപ്പിച്ച എന്‍.എസ്‌.എസ്‌ ക്യാമ്പില്‍ വച്ച്‌ അധ്യാപകന്‍ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിച്ചുവെന്നാണ്‌ പരാതി. പെണ്‍കുട്ടിയോട്‌ ലൈംഗീകച്ചുവയോടെ സംസാരിക്കുകയും പിന്‍തുടര്‍ന്ന്‌ ശല്യപ്പെടുത്തുകയും ചെയ്‌തു. പരാതി പിന്‍വലിക്കാന്‍ അധ്യാപകൻ മറ്റൊരു വിദ്യാര്‍ഥിയെ വിളിച്ചു സമ്മര്‍ദം ചെലുത്തുന്നതിന്റെ ഫോൺസംഭാഷണം പുറത്തായിട്ടുണ്ട്.

പോലിസുകാര്‍ അന്വേഷിക്കാൻ വരുമെന്നും, അറിയില്ലന്ന് പറയണമെന്നുമാണ് ആദ്യാപകന്റെ അവശ്യം. എന്നാല്‍ നടന്നത് പറയുമെന്നാണ് വിദ്യാര്‍ഥിയുടെ പ്രതികരണം. സാറിത് ഇത് തുടങ്ങിയിട്ട് ഒരുപാട് വര്‍ഷമായില്ലേ എന്നും വിദ്യാര്‍ഥി ചോദിക്കുന്നുണ്ട്. തന്റെ ഭാവി പോകും തെറ്റുപറ്റിയെങ്കിലും വിട്ടുകളയണം എന്ന് പറഞ്ഞാണ് അധ്യാപകൻ വിദ്യാര്‍ഥിയെ സമ്മര്‍ദം ചെലുത്തുന്നത്. പഴയ കേസോക്കെ പറഞ്ഞുണ്ടാക്കിയതാണ് എന്നും വിദ്യാര്‍ഥിയോട് അധ്യാപകൻ പറയുന്നുണ്ട്. എന്നാല്‍ വഴങ്ങാൻ വിദ്യാര്‍ഥി തയ്യാറായില്ല. തെറ്റുസമ്മതിക്കാൻ സാറിന് ബുദ്ധിമുട്ടാണല്ലേ എന്നും വിദ്യാര്‍ഥി പ്രതികരിക്കുന്നുണ്ട്.

പത്തനംതിട്ട സ്വദേശിയായ അധ്യാപകന്‍ ബി.ജെ.പി അനുകൂല അധ്യാപകസംഘടനയിലെ സജീവ പ്രവർത്തകനാണ്.. പരാതിയെ തുടര്‍ന്ന്‌ സ്‌കൂള്‍ മാനേജ്‌മെന്റ്‌ അധ്യാപകനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ചൈല്‍ഡ്‌ വെല്‍ഫെയര്‍ കമ്മിറ്റിയും നടപടികള്‍ തുടങ്ങി.ഇടുക്കിയില്‍ 13-കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വര്‍ഷം തടവ്

ഇടുക്കിയില്‍ 13-കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വര്‍ഷം തടവ്

ഇടുക്കി മറയൂരില്‍ 13 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 30 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും കഴിഞ്ഞ ദിവസം കോടതി വിധിച്ചിരുന്നു.
ഇടുക്കി അതിവഗേ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാനച്ഛനായ യുവാവ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്ന മൊഴിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടിയത്.

13-കാരിയും അനുജത്തിയും കേസില്‍ പ്രതിക്കെതിരേ മൊഴി നല്‍കിയിരുന്നു. വിചാരണയ്ക്കിടെ കുട്ടികളുടെ അമ്മ പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നുഎന്നാല്‍ പ്രതിക്കെതിരേ ചുമത്തിയ വിവിധ കുറ്റങ്ങള്‍ സംശായതീതമായി തെളിയിക്കാന്‍ കഴിഞ്ഞെന്ന് കണ്ടെത്തി കോടതി പ്രതിയെ ശിക്ഷിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. സനീഷ് ഹാജരായി.

ചുരിദാറില്‍ സുന്ദരിയായി മാളവിക… ക്യൂട്ട് എന്ന് ആരാധകര്‍, പുത്തൻ ഫോട്ടോഷൂട്ടും സൂപ്പര്‍ഹിറ്റ്

English summary

pocso case registered against idukki school teacher over sexual harassment on plus two student

Story first published: Saturday, August 20, 2022, 17:48 [IST]

Source link

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: