FIFA World Cup 2022: റാങ്കിലല്ല കാര്യം, രണ്ടാം സ്ഥാനക്കാരുടെ ‘അന്നം മുടക്കി’ 22ാം റാങ്കുകാര്‍!

Spread the love
Thank you for reading this post, don't forget to subscribe!

മാറ്റങ്ങളോടെ ബെല്‍ജിയം

കാനഡയ്‌ക്കെതിരായ ആദ്യ കളിയില്‍ 1-0ന്റെ നിറംമങ്ങിയ വിജയം സ്വന്തമാക്കിയ ബെല്‍ജിയം ടീമില്‍ മൂന്നു മാറ്റങ്ങളാണ് കോച്ച് റോബര്‍ട്ടോ മാര്‍ട്ടിനസ് വരുത്തിയത്. മ്യുനിയര്‍, ഒനാന, തോര്‍ഗന്‍ ഹസാര്‍ഡ് എന്നിവര്‍ പ്ലെയിങ് ഇലവനിലേക്കു വരികയായിരുന്നു. എന്നാല്‍ മൊറോക്കോയാവട്ടെ ക്രൊയേഷ്യയെ പിടിച്ചുകെട്ടിയ അതേ ഇലവനില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.

കളി നിയന്ത്രിച്ച് ബെല്‍ജിയം

ആദ്യത്തെ 20 മിനിറ്റുകിളില്‍ ബെല്‍ജിയമായിരുന്നു മല്‍സരത്തില്‍ മേധാവിത്വം പുലര്‍ത്തിയത്. കൂടുതല്‍ സമയം ബോള്‍ കൈവശം വച്ചുള്ള ശൈലിയായിരുന്നു അവര്‍ സ്വീകരിച്ചത്. മൊറോക്കോ പരുക്കന്‍ അടവുകള്‍ പലപ്പോഴും സ്വീകരിച്ചതോടെ ബെല്‍ജിയത്തിനു ഫ്രീകിക്കുകളും കോര്‍ണറുകളുമെല്ലാം ഇടയ്ക്കിടെ ലഭിച്ചുകൊണ്ടിരുന്നു. പക്ഷെ സെറ്റ് പീസുകള്‍ ഒന്നു പോലും ഗോളാക്കി മാറ്റാന്‍ ബെല്‍ജിയത്തിനായില്ല.

മൊറോക്കോയ്ക്ക് അവസരം

ആദ്യത്തെ അര മണിക്കൂറില്‍ ഇരുടീമുകളുടെ ഭാഗത്തു നിന്നും ഗോള്‍കീപ്പറെ പരീക്ഷിക്കന്ന ഷോട്ടുകളൊന്നും കണ്ടില്ല. 35ാംമിനിറ്റില്‍ മൊറോക്കോ ആദ്യ ഷോട്ട് പരീക്ഷിച്ചു. ഹക്കീമി ലോങ്‌റേഞ്ചറായിരുന്നു ഗോളിലേക്കു തൊടുത്തത്. പക്ഷെ ലക്ഷ്യം കാണാതെ പുറത്തുപോയി.

ഇഞ്ചുറിടാമില്‍ സിയെക്കിലൂടെ മൊറോക്കോ ബെല്‍ജിയത്തിന്റെ വലയില്‍ പന്തെത്തിച്ചിരുന്നു. കിടിലനൊരു ഫ്രീകിക്കിലൂടെയായിരുന്നു ഇത്. പക്ഷെ റഫറി ഇതു ഓഫ് സൈഡ് വിളിച്ചത് മൊറേക്കോയെ നിരാശരാക്കി.

മുന്നിലെത്തി മൊറോക്കോ

രണ്ടാം പകുതിയില്‍ പോരാട്ടം പൊടിപാറി. ഇരുടീമുകളും അഗ്രസീവ് ഫുട്‌ബോളായിരുന്നു കാഴ്ചവച്ചത്. മൊറോക്കോയായിരുന്നു ഗോള്‍ നേടുമെന്ന പ്രതീതി നല്‍കിയ ടീം.

73ാം മിനിറ്റില്‍ മൊറോക്കോ അര്‍ഹിച്ച ലീഡും കരസ്ഥമാക്കി. ഫ്രീകിക്കില്‍ നിന്നായിരുന്നു ഇത്. ഇടതു വിങില്‍, ബോക്‌സിന് തൊട്ടരികില്‍ നിന്നും സാബിരിയുടെ ഫ്രീകിക്ക് ഗോള്‍കീപ്പര്‍ കോട്വയെ കബളിപ്പിച്ച് വലയില്‍ വീഴുകയായിരുന്നു. ഗോള്‍കീപ്പറുടെ പിഴവ് തന്നെയായിരുന്നു ഇതിനു പിന്നില്‍. താഴ്ന്നുവന്ന ഫ്രീകിക്ക് മനസ്സിലാക്കുന്നതില്‍ കോട്വ പരാജയമായതോടെ വലകുലുങ്ങുകയായിരുന്നു.

രണ്ടാം ഗോള്‍

സമനില ഗോളിനായി പകരക്കാരെ ഇറക്കി ബെല്‍ജിയം കിണഞ്ഞു പരിശ്രമിക്കവെയാണ് ഇഞ്ചുറിടൈമില്‍ മൊറോക്കോ അടുത്ത ‘ബോംബ് പൊട്ടിച്ചത്’. അതിവേഗ കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ ബോക്‌സിനകത്തു നിന്നും നിന്നും സിയെക്ക് നല്‍കിയ ക്രോസ് ഫസ്റ്റ് പോസ്റ്റിന് അരികില്‍ നിന്ന് അബൂഖ്‌ലാല്‍ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയുടെ മേല്‍ക്കൂരയിലേക്കു അടിച്ചുകയറ്റിയപ്പോള്‍ കോട്വ വീണ്ടും നിസ്സഹായനായി.



Source by [author_name]

Facebook Comments Box
error: Content is protected !!