അനന്തഭദ്രം സിനിമയ്ക്ക് ശേഷം പുകവലിയും മദ്യപാനവും നിർത്തി; കാരണം പറഞ്ഞ് മനോജ് കെ ജയൻ

Spread the love


Thank you for reading this post, don't forget to subscribe!

പിന്നീട് നടനായും സഹനടനായും വില്ലനായുമെല്ലാം നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ മനോജ് കെ ജയൻ എത്തി. ഇടയ്ക്ക് കോമഡി ട്രാക്കിലേക്കും നടൻ കയറിയിരുന്നു. മനോജ് കെ ജയൻ എന്ന നടനെയെടുത്താൽ ഇന്നത്തെക്കാലത്ത് പ്രേക്ഷകർ ഏറ്റവും കൂടുതൽ ഓർത്തിരിക്കുന്ന കഥാപാത്രം അനന്തഭദ്രത്തിലെ ദിഗംബരൻ ആയിരിക്കും.

അസാധ്യ പ്രകടനം കൊണ്ട് മനോജ് കെ ജയൻ പ്രേക്ഷകരെ ഞെട്ടിച്ച ചിത്രമായിരുന്നു അത്. സിനിമ ഗ്രൂപ്പുകളിലൊക്കെ ഇന്നും ചർച്ച ചെയ്യപ്പെടുന്ന ചിത്രമാണിത്. 2005 ല്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് സന്തോഷ് ശിവന്‍ ആയിരുന്നു. കാഴ്ചകൾ കൊണ്ടുൾപ്പടെ പുതുവിസ്മയം തീർത്ത ചിത്രത്തിൽ പൃഥ്വിരാജ് ആയിരുന്നു നായകനെങ്കിലും പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് മനോജ് കെ ജയന്‌റെ ദിഗംബരനാണ്.

അന്നുവരെ കണ്ടിട്ടില്ലാത്ത വേഷപ്പകർച്ചയിലാണ് നടൻ സിനിമയിൽ എത്തിയത്. അതുകൊണ്ട് തന്നെ ഇന്നും ആ സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ നൂറ് നാവാണ് മനോജ് കെ ജയന്. ഒരിക്കൽ അമൃത ടിവിയിലെ പറയാം നേടാം എന്ന പരിപാടിയിൽ അതിഥി ആയി എത്തിയപ്പോൾ മനോജ് കെ ജയൻ സിനിമയുടെ ഓർമ്മകൾ പങ്കുവച്ചിരുന്നു. ആ സിനിമയ്ക്ക് ശേഷം താൻ പുകവലിയും മദ്യപാനവും ഉപേക്ഷിച്ചതിനെ കുറിച്ചും നടൻ സംസാരിച്ചിരുന്നു. മനോജ് കെ ജയന്റെ ആ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധനേടുന്നത്.

അനന്തഭദ്രം സിനിമയുടെ മറക്കാനാകത്ത ഓർമ്മകൾ പങ്കുവയ്ക്കാമോ എന്ന അവതാരകൻ എംജി ശ്രീകുമാറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മനോജ് കെ ജയൻ. ‘സത്യം പറഞ്ഞാൽ ഞാൻ പുറത്ത് കാണിച്ചിട്ടില്ലെങ്കിലും ഒരുപാട് പേടിച്ച് ചെയ്ത സിനിമയാണ് അനന്തഭദ്രം. ഓരോ ഷോട്ട് കഴിയുമ്പോഴും സന്തോഷ് ശിവന്‍ വിശ്രമിച്ചോളൂ ലൈറ്റപ്പ് ചെയ്യട്ടെയെന്ന് പറയും അതുകേട്ട് കസേരയിലേക്ക് ഇരിക്കാന്‍ പോകുമ്പോഴേക്കും അദ്ദേഹം വിളിക്കും ഷോട്ട് റെഡിയായി എന്നും പറഞ്ഞ്. അത്രത്തോളം സ്പീഡാണ് അദ്ദേഹം,’

‘നല്ല കഴിവുള്ള മനുഷ്യമാണ്. ഒന്ന് ഇരിക്കാൻ പോലും സമ്മതിക്കാതെയാണ് സന്തോഷേട്ടൻ ആ സിനിമ എടുത്തത്. അസാധ്യ കലാകാരനാണ്. ഞാന്‍ വളരെ സീരിയസായ കഥാപാത്രമാണ് ചെയ്തിരുന്നത് എങ്കിലും ചെറിയ ഇടവേള കിട്ടിയാല്‍ ഞാന്‍ തമാശ പറയാനും റിലാക്‌സ് ചെയ്യാനും പോകും. അതേസമയം മറ്റുള്ള നടന്മാരാണെങ്കില്‍ ക്യാരക്ടര്‍ വിടാതെ ബുക്കൊക്കെ വായിച്ച് സീരിയസായി എവിടെയെങ്കിലും മാറിയിരിക്കും,’ മനോജ് കെ ജയൻ പറഞ്ഞു.

Also Read: ‘ഫഹദ് നടനാകുമെന്ന് കരുതിയില്ല, വിജയിക്കൊപ്പവും അവസരം കിട്ടി, പ്രേമലേഖനങ്ങൾ ലഭിക്കുമായിരുന്നു’; ദേവി ചന്ദന

ഷൂട്ടിങ് ഒക്കെ കഴിഞ്ഞു ചില സദസ് ഉണ്ടാകുമല്ലോ ആ സദസിൽ കൂടാറുണ്ടോ എന്ന ചോദ്യത്തിനാണ് മനോജ് കെ ജയൻ അന്തഭദ്രത്തിന്റെ സമയത്ത് അതൊക്കെ നിർത്തിയെന്ന് പറഞ്ഞത്. ‘നേരത്തെയൊക്കെ ഞാന്‍ മദ്യപിക്കാറുണ്ടായിരുന്നു. ഒരു സ്മോള്‍ അടിച്ച് പിരിഞ്ഞ അവസാനത്തെ സിനിമകളാണ് അനന്തഭദ്രവും രാജമാണിക്യവും,’

‘ഒരു രണ്ട് പെഗൊക്കെ കഴിക്കുമായിരുന്നു. കേരളത്തിലെ ഒരു ബാറിലും പോയിട്ടില്ല. എന്റെതായ സ്ഥലത്ത് ഇരുന്നിട്ടുള്ള പരിപാടി ആയിരുന്നു. ഞാൻ മാത്രം. മോളൊക്കെ വളര്‍ന്ന് വന്നപ്പോഴേക്കും അതങ്ങ് നിര്‍ത്തി. മോൾ ഒരു ഒന്നിലോ രണ്ടിലോ ഒക്കെ ആയപ്പോഴാണ്. 16 വര്‍ഷമായി മദ്യപാനമില്ല ബിയര്‍, വൈന്‍, കള്ള്, പുകവലി ഒന്നും ഇല്ല’, മനോജ് കെ ജയന്‍ പറഞ്ഞു.



Source link

Facebook Comments Box
error: Content is protected !!