‘മമ്മൂക്കയുടേയും കമൽഹാസന്റേയും കൂടെ അഭിനയക്കണമെന്നാണ് ആ​ഗ്രഹം, ചുരുണ്ട മുടി ആരോ​ഗ്യത്തിനും പ്രശ്നമായി’; മെറീന

Spread the love


Thank you for reading this post, don't forget to subscribe!

സോഷ്യൽമീഡിയയിൽ ഏറെ സജീവമായ താരം ഇൻസ്റ്റയിൽ ഗ്ലാമർ ചിത്രങ്ങൾ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. കോഴിക്കോട് പ്രോവിഡന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു മറീനയുടെ പഠനം.

മൈക്കിള്‍, ജെസി എന്നിവരാണ് മാതാപിതാക്കള്‍.ജഗല, അമ്പലമുക്കിലെ വിശേഷങ്ങൾ, ഹോളി ഫാദർ തുടങ്ങിയവയാണ് മെറീനയുടെ പുറത്തിറങ്ങാനായിരിക്കുന്ന പുതിയ സിനിമകൾ. പത്മയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത മെറീനയുടെ സിനിമ.

ഇപ്പോഴിത മെറീന തന്റെ സിനിമാ വിശേഷങ്ങൾ സീമലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ്. മമ്മൂക്കയുടേയും കമൽഹാസന്റേയും കൂടെ അഭിനയക്കണമെന്നാണ് ആ​ഗ്രഹമെന്നാണ് മെറീന അഭിമുഖത്തിൽ പറയുന്നത്.

‘മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കണം എന്നൊരു ആ​ഗ്രഹമുണ്ട്. മമ്മൂക്ക വളരെ നന്നായി വർക്ക് ചെയ്യുന്നൊരു ആളാണ്. അതുകൊണ്ടാണ് ഒപ്പം അഭിനയിക്കാൻ ആ​ഗ്രഹം. അതുപോലെ തന്നെ കമൽഹാസനൊപ്പം അഭിനയിക്കണം ചെറിയ സ്ക്രീൻ സ്പേസ് എങ്കിലും പങ്കിടാൻ സാധിക്കണമെന്ന് ആ​ഗ്രഹമുണ്ട്.’

Also Read: അവര്‍ എന്നേയും സമീപിച്ചിരുന്നു, ഒരു ലക്ഷം തരാമെന്ന് പറഞ്ഞു; വധ ഭീഷണിയെന്ന് ബ്ലെസ്ലി

‘ഇതൊന്നും നടക്കുമോയെന്ന് പോലും അറിയില്ല. അവരുടെ സിനിമകൾ കണ്ട് വന്നൊരു ഇഷ്ടം കൂടിയാണ്. നമ്മളൊന്നും പ്രതീക്ഷിക്കണ്ടെന്നൊരു കാഴ്ചടപ്പാടുണ്ടെനിക്ക്. പ്രതീക്ഷയുണ്ടാകുമ്പോഴാണ് നമുക്ക് വിഷമം വരുന്നത്. സിനിമയിൽ എനിക്ക് ചേച്ചിയെപ്പോലെ ക്ലോസ് ആയിട്ടുള്ളത് സുരഭി ലക്ഷ്മിയാണ്.’

‘സിനിമയുടെ കാര്യങ്ങളെല്ലാം ഡിസ്കസ് ചെയ്യുമെന്നല്ല എവിടെയാണുള്ളത് ജീവനോടെ ഉണ്ടോയെന്ന് ഞാൻ ചോദിക്കുന്ന ഒരോയൊരാൾ സുരഭി ചേച്ചിയാണ്. ഞാൻ മിക്സഡ് പേഴ്സണാലിറ്റിയുള്ള ഒരാളാണ്. ആൾക്കാൾ കേൾക്കുമ്പോൾ വട്ടാണെന്ന് പറയും.’

‘പെൺകുട്ടികൾക്ക് പൊതുവെ മൂഡ് സ്വിങ്സുണ്ട്. ഹോർമോൺ ചെയ്ഞ്ചസ് വരുമ്പോൾ എന്നിൽ മാറ്റങ്ങൾ വരും അതുകൊണ്ട് എപ്പോഴും ഞാൻ ബോൾഡാണെന്ന് പറയാൻ പറ്റില്ല. പൊതുവെ ബോള്‍ഡും മോഡേണുമായ കഥാപാത്രങ്ങളാണ് തന്നെ തേടിയെത്താറുള്ളത്.’

‘അത് ചുരുണ്ടമുടിയെന്ന പ്രത്യേകതയെ അടിസ്ഥാനമാക്കിയിയായിരുന്നു. ഇപ്പോള്‍ രൂപമാറ്റം വരുത്തി പുതിയ രൂപത്തിലേക്ക് കടന്നതും ആ ബോൾഡ് എന്നുള്ള ഐ‍‍ഡന്റിറ്റിയിൽ നിന്ന് പുറത്ത് കടക്കാൻ വേണ്ടിയായിരുന്നു.’

‘മുടി കാരണം നെ​ഗറ്റീവ് റോളുകൾ വരാൻ തുടങ്ങി. മാത്രമല്ല ഫൈറ്റ് സീനുകളും ചെയ്യേണ്ട സാഹചര്യം വന്നിരുന്നു. അത് ആരോ​ഗ്യത്തേയും ബാധിച്ചു. സമൂഹം അടിച്ചേല്‍പ്പിക്കുന്ന ചിട്ടവട്ടങ്ങളൊക്കെ തകര്‍ത്തെറിഞ്ഞ പെണ്‍കുട്ടിയാണ് മെറീന എന്ന വിമര്‍ശനം തുടക്കം മുതല്‍ തന്നെ ഞാന്‍ കേള്‍ക്കേണ്ടി വന്നിരുന്നു.’

‘സത്യത്തില്‍ എന്‍റെ ജീവിതം ഒരിക്കലും സമൂഹത്തിന്‍റെ ചിട്ടവട്ടങ്ങളെ മാറ്റി മറിക്കുന്ന ഒന്നാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. എന്‍റെതായ രീതിയിലാണ് ഞാനെന്നും മുന്നോട്ട് പോകുന്നത്’ മെറീന പറഞ്ഞു.



Source link

Facebook Comments Box
error: Content is protected !!