Vizhinjam: വിഴിഞ്ഞത്ത് ഇന്ന് സർവകക്ഷിയോഗം

Spread the love



വിഴിഞ്ഞത്ത് ഇന്ന് സർവ്വകക്ഷിയോഗം. തുറമുഖ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം വിഴിഞ്ഞം യുദ്ധക്കളമായിരുന്നു. ഇതേ തുടർന്നാണ് ജില്ലാ കളക്ടർ സർവകക്ഷിയോഗം വിളിച്ചത്. കഴിഞ്ഞദിവസം രാത്രി ഉണ്ടായ സംഘർഷത്തിൽ 38 പൊലീസുകാർക്ക് പരുക്കേറ്റു. സമരക്കാർ പൊലീസ് ജീപ്പുകൾ, കെഎസ്ആർടിസി ബസ്സുകൾ, ഇരുചക്രവാഹനങ്ങൾ എന്നിവ തകർത്തിരുന്നു. നിലവിൽ വിഴിഞ്ഞത്ത് സ്ഥിതി ശാന്തമാണ്. നിലവിൽ 500 പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്നും കൂടുതൽ പൊലീസുകാരെ സ്ഥലത്തേക്ക് എത്തിക്കുമെന്നും എഡിജിപി അജിത്ത് കുമാർ അറിയിച്ചു. വിഴിഞ്ഞത്ത് ഒരാഴ്ച മദ്യനിരോധനം പ്രഖ്യാപിച്ചിട്ടുണ്ട്. കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് […]



Source link

Thank you for reading this post, don't forget to subscribe!
Facebook Comments Box
error: Content is protected !!