‘പ്രണയത്തിലാണ്….’; ഭാവി വരനെ ലൈവായി ഫോൺ വിളിച്ച് ശ്രീവിദ്യ മുല്ലച്ചേരി, വിവാഹത്തെ കുറിച്ചും താരം!

Spread the love


Thank you for reading this post, don't forget to subscribe!

Television

oi-Ranjina P Mathew

|

സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ് നടി ശ്രീവിദ്യ മുല്ലച്ചേരി. താരത്തിന്റെ നിഷ്‌കളങ്കമായ സംസാരത്തിനും ചിരിക്കുമെല്ലാം ആരാധകര്‍ ഏറെയാണ്. സ്റ്റാര്‍ മാജിക് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക പ്രിയം നേടിയ താരം കൂടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. ബിനു അടിമാലിയും ശ്രീവിദ്യയും ഒന്നിച്ച് സ്‌ക്രീനില്‍ എത്തിയാല്‍ ചിരി കണ്‍ട്രോള്‍ ചെയ്യാന്‍ പ്രേക്ഷകര്‍ക്കും പ്രയാസമായിരിക്കും. ഇരുവരും സഹോദര തുല്യമായ സ്‌നേഹം കാത്തുസൂക്ഷിക്കുന്ന സുഹൃത്തുക്കളാണെന്നും എല്ലാവര്‍ക്കും അറിയാം.

യുട്യൂബ് ചാനലിലൂടെയും സജീവമാണ് ശ്രീവിദ്യ. ഇപ്പോഴിത പുതിയ ക്യു ആന്റ എയലൂടെ തന്റെ പ്രിയപ്പെട്ടവരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. വളരെ നാളുകളായുള്ള പ്രണയത്തെ കുറിച്ചും ഭാവി വരനെ ലൈവായി ഫോൺ വിളിച്ചും വിശേഷങ്ങൾ വീഡിയോയിൽ ശ്രീവിദ്യ പങ്കുവെക്കുന്നുണ്ട്. അടുത്തിടെയാണ് ശ്രീവിദ്യയുടെ സഹോദരൻ വിവാഹിതനായത്. അതിന് ശേഷമാണ് വിവാഹവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ശ്രീവിദ്യയെ തേടി നിരവധിയായി എത്താൻ തുടങ്ങിയത്.

കല്യാണം എന്നാണെന്ന നിരവധി ചോദ്യങ്ങൾ വന്നിട്ടുണ്ടെന്നും അതിന്റെ വിശേഷങ്ങൾ പങ്കുവെക്കണോയെന്നും ഭാവിവരനോട് ഫോൺ കോളിലൂടെ ശ്രീവിദ്യ ചോദിക്കുന്നതും പുതിയതായി പങ്കുവെച്ച വീഡിയോയിൽ കാണാം.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി

Allow Notifications

You have already subscribed

English summary

Actress Sreevidya Mullachery Revealing Details About Her Boyfriend, Latest Q/A Goes Viral-Read In Malayalam



Source link

Facebook Comments Box
error: Content is protected !!