‘സമരക്കാരുടെ പ്രവർത്തനം തീവ്രവാദികളുടേത് പോലെ’ മന്ത്രി ശിവൻകുട്ടി

Spread the love


Thank you for reading this post, don't forget to subscribe!

സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിഴിഞ്ഞം അതീവ ജാഗ്രതയിൽ.സംഘർഷത്തിന് ഇപ്പോൾ നേരിയ അയവു വന്നിട്ടുണ്ട്. കാര്യങ്ങൾ നിയന്ത്രണ വിധേയമാണെന്ന് എഡിജിപി അറിയിച്ചു. സ്ഥലത്ത് സമാധാനം പുനസ്ഥാപിക്കാൻ ഉച്ചയ്ക്ക് ശേഷം സർവകക്ഷി യോഗം ചേരും. ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ ലത്തീൻ സഭ പ്രതിനിധികളും സമരസമിതി നേതാക്കളും പങ്കെടുക്കും. ജില്ലാ കലക്ടറും സിറ്റി പൊലീസ് കമ്മീഷണറും ലത്തീൻ സഭ പ്രതിനിധികളുമായി ഇന്നലെ രാത്രി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു . സംഘർഷത്തിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥരും സമരക്കാരും മെഡിക്കൽ കോളേജ് ആശുപത്രിയിലും നഗരത്തിലെ വിവിധ ആശുപത്രികളിലുമായി ചികിത്സയിലാണ്.

ഇന്നലെ വൈകീട്ടോടെയാണ് വിഴിഞ്ഞത് സ്ഥിതിഗതികൾ നിയന്ത്രണാതീതമായി മാറിയത്. കഴിഞ്ഞ ദിവസം നടന്ന സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതാണ് പ്രകോപന കാരണം. അക്രമാസക്തരായ കലാപകാരികള്‍ പോലീസ് സ്റ്റേഷന്‍ അടിച്ചുതകര്‍ത്തു. കണ്ണീര്‍വാതകവും ലാത്തിചാര്‍ജും നടത്തിയാണ് പോലീസ് അക്രമികളെ നേരിട്ടത്.. വിഴിഞ്ഞം സമരക്കാർക്കുനേരെ ഇതാദ്യമായാണ് പൊലീസ് ബലപ്രയോഗവും ലാത്തിച്ചാർജും നടത്തുന്നത്.

Also Read-വിഴിഞ്ഞത്ത് കനത്ത സംഘർഷം; അക്രമത്തിൽ പൊലീസ് സ്റ്റേഷന് നാശനഷ്ടം; പൊലീസുകാരടക്കം നിരവധി പേര്‍ക്ക് പരിക്ക്

ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും  പ്രതിഷേധക്കാർ അനുവദിച്ചില്ല. പരിക്ക് പറ്റിയ ചില പോലീസുദ്യോഗസ്ഥർ മണിക്കൂറുകളോളം സ്റ്റേഷന് ഉള്ളിൽ തന്നെ തുടർന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാൻ എത്തിയ ആംബുലൻസ് പ്രതിഷേധക്കാർ തടഞ്ഞിടുകയും ചെയ്തു.  സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ എസിവി പ്രാദേശിക റിപോർട്ടർ ഷെരീഫ് എം ജോർജിന് മർദ്ദനമേറ്റു.

ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് ആക്രമണം ഉണ്ടായത്. ഇദ്ദേഹത്തിൻ്റെ മൊബൈലും നശിപ്പിച്ചു. ഒരു മാസം മുൻപും ഇദ്ദേഹത്തെ സമരക്കാർ മർദിക്കുകയും മൊബൈൽ നശിപ്പിക്കുകയും ചെയ്തിരുന്നു. ഷെരീഫ് എം ജോർജിന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിലെ മദ്യവിൽപ്പനശാലകളുടെ പ്രവർത്തനം 28 മുതൽ ഡിസംബർ നാല് വരെ (ഏഴ് ദിവസം) നിരോധിച്ചതായി കലക്ടർ അറിയിച്ചു.



Source link

Facebook Comments Box
error: Content is protected !!