പ്രതിഷേധ സമരം നടത്തി

Spread the love

കഴിഞ്ഞ 15 വർഷമായി നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള നീക്കവുമായി കേന്ദ്രഗവൺമെന്റ് മുമ്പോട്ട് പോവുകയാണ്. സുരക്ഷിത
മായി തൊഴിൽ ചെയ്യുവാനും നിയമം അനുശാസിക്കുന്ന തൊഴിൽ അവകാശങ്ങൾ ഉറപ്പു വരുത്തുവാനും തൊഴി
ലാളികളെ സംഘടിപ്പിച്ച് പ്രവർത്തിക്കുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (NREGWU)
കേന്ദ്രസർക്കാരിന്റെ തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ അതിശക്തമായ പ്രതിഷേധ പരിപാടികൾ സംഘടി
ഷിക്കുവാൻതീരുമാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി യൂണിന്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വതില്‍ കേന്ദ്രസർക്കാർ സ്ഥാപനമായ കഞ്ഞിക്കുഴി പോസ്റ്റോഫീസിനുമു
മ്പിലേക്ക് സമരം സംഘടിപ്പിച്ചു.
സമരം സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറിയെറ്റംഗം സ.റോമിയോ സെബാസ്റ്റിന്‍ ഉദ്ഘാടനം ചെയ്യ്തു

സമരത്തിൽ ഉയർത്തുന്ന ഡിമാന്റുകൾ

► ഒരു പഞ്ചായത്തിൽ ഒരേ സമയം 20 പ്രവൃത്തികൾ മാത്രമേ പാടുള്ളൂ എന്ന ഉത്തരവ് പിൻവലിക്കുക.
പണിയായുധങ്ങളുടെ വാടക നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കുക.
► ലേബർ ബഡ്ജറ്റ് വെട്ടിച്ചുരുക്കി പദ്ധതി വിഹിതം കുറച്ച് കേന്ദ്ര നയം തിരുത്തുക.
ജാതി തിരിച്ചുള്ള പണിക്കൂലി നൽകൾ അവസാനിപ്പിക്കുക.
വേതനം 650 രൂപയാക്കി വർദ്ധിപ്പിക്കുക.
തൊഴിൽ സമയം രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെയാക്കി ഉത്തരവിറക്കുക.
കേന്ദ്ര തൊഴിലുറപ്പ് നിയമം സംരക്ഷിക്കുക.
► മെറ്റീരിയൽ വർക്കുകളുടെ പണം ലഭിക്കുന്നതിലുള്ള കാലതാമസം അവസാനിപ്പിക്കുക.
എല്ലാ കുടുംബങ്ങൾക്കും 200 തൊഴിൽ ദിനങ്ങൾ അനുവദിക്കുക.

Facebook Comments Box

Leave a Reply

Your email address will not be published.

error: Content is protected !!
%d bloggers like this: