FIFA World Cup 2022: ആരൊക്കെ പ്രീക്വാര്‍ട്ടറിലെത്തി? ബാക്കിയുള്ളവര്‍ എന്ത് ചെയ്യണം?- അറിയാം

Spread the love
Thank you for reading this post, don't forget to subscribe!

നെതര്‍ലാന്‍ഡ് തൊട്ടരികെ

ഗ്രൂപ്പ് എയില്‍ നെതര്‍ലാന്‍ഡ്‌സ്, ഇക്വഡോര്‍, സെനഗല്‍, ഖത്തര്‍ എന്നീ ടീമുകളാണുള്ളത്. ഓരോ ജയവും സമനിലയുമടക്കം നാലു പേയിന്റോടെ ഡച്ചും ഇക്വഡോറുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. മൂന്നു പോയിന്റോടെ സെനഗല്‍ മൂന്നംസ്ഥാനത്തുണ്ട്.

അടുത്ത മല്‍സരത്തില്‍ ഖത്തറിനെ തോല്‍പ്പിച്ചാല്‍ ഖത്തറും സെനഗലിനെ തോല്‍പ്പിച്ചാല്‍ ഇക്വഡോറും പ്രീക്വാര്‍ട്ടറിലെത്തും. ഇക്വഡോര്‍- സെനഗല്‍ മല്‍സരം ഇരുടീമകളും ഒരുപോലെ നിര്‍ണായകമാണ്. കളി സമനിലയായാല്‍ അഞ്ചു പോയിന്റുമായി ഇക്വഡോര്‍ മുന്നേറും. കളിച്ച രണ്ടു മല്‍സരങ്ങളും തോറ്റ ഖത്തര്‍ പുറത്തായിക്കഴിഞ്ഞു.

ബിയില്‍ നാലു ടീമിനും സാധ്യത

ഗ്രൂപ്പ് ബിയില്‍ നാലു ടീമുകള്‍ക്കും പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനില്‍ക്കുന്നു. ഇംഗ്ലണ്ട് (നാല്), ഇറാന്‍ (3), അമേരിക്ക (2), വെയ്ല്‍സ് (1) എന്നിങ്ങനെയാണ് പോയിന്റ് നില. ഇംഗ്ലണ്ടാണ് പ്രീക്വാര്‍ട്ടറില്‍ കൂടുതല്‍ അരികെയുള്ളത്. അടുത്ത മല്‍സരത്തില്‍ വെയ്ല്‍സിനെ തോല്‍പ്പിച്ചാല്‍ അവര്‍ പ്രീക്വാര്‍ട്ടറിലെത്തും. തോല്‍ക്കുകയോ, സമനില പാലിക്കുകയോ ചെയ്താല്‍ മറ്റു ഫലങ്ങള്‍ക്കായി കാത്തിരിക്കണം.

ഇറാന്റെ അടുത്ത മാച്ച് അമേരിക്കയുമായിട്ടാണ്. ജയിക്കുന്ന ടീം പ്രീക്വാര്‍ട്ടറില്‍ കടക്കും. എന്നാല്‍ വെയ്ല്‍സിനു കടുപ്പമാണ്. അടുത്ത കളിയില്‍ വെയ്ല്‍സിനെ തോല്‍പ്പിക്കുന്നതിനൊപ്പം അമേരിക്കയോടു ഇറാന്‍ തോല്‍ക്കാന്‍ പ്രാര്‍ഥിക്കുകയു വേണം.

സിയിലും പോര് ഇഞ്ചോടിഞ്ച്

ഗ്രൂപ്പ് സിയിലും ഒരു മല്‍സരം ബാക്കിനില്‍ക്കെ പോരാട്ടം ഇഞ്ചോടിഞ്ചാണ്. നാലു ടീമുകള്‍ക്കും സാധ്യത ഇപ്പോഴുമുണ്ട്. പോളണ്ട് (നാല്), അര്‍ജന്റീന (3) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. സൗദി അറേബ്യ (3), മെക്‌സിക്കോ (1) എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളില്‍.

അര്‍ജന്റീന- പോളണ്ട് മല്‍സരം ഇരുടീമിനും നിര്‍ണായകമാണ്. ജയിക്കുന്നവര്‍ പ്രീക്വാര്‍ട്ടറിലെത്തും. മെക്‌സിക്കോയെ വീഴ്ത്തായാല്‍ സൗദിക്കും പ്രീക്വാര്‍ട്ടറിലെത്താം. എന്നാല്‍ ജയത്തോടൊപ്പം ഗ്രൂപ്പിലെ മറ്റൊരു മല്‍സരഫലവും അനുകൂലമായെങ്കില്‍ മാത്രമേ മെക്‌സിക്കോയ്ക്കു സാധ്യതയുള്ളൂ.

Also Read: FIFA World Cup 2022: ‘നെയ്മര്‍ ചെയ്ത തെറ്റ് ബ്രസീലില്‍ ജനിച്ചത്’, ആരാധകരെ വിമര്‍ശിച്ച് റാഫിഞ്ഞ

ഫ്രാന്‍സിനു പിന്നില്‍ ആര്

ഗ്രൂപ്പ് ഡിയില്‍ ആറു പോയിന്റുമായി ഫ്രാന്‍സ് പ്രീക്വാര്‍ട്ടറിലെത്തിക്കഴിഞ്ഞു. ഓസ്‌ട്രേലിയ (3), ഡെന്‍മാര്‍ക്ക് (1), ടുണീഷ്യ (1) എന്നിവരാണ് പ്രീക്വാര്‍ട്ടറിനായി രംഗത്തുള്ളവര്‍. അടുത്ത മാച്ചില്‍ ടുണീഷ്യയെ തോല്‍പ്പിച്ചാല്‍ ഫ്രാന്‍സ് ഗ്രൂപ്പ് ജേതാക്കളാവും. എന്നാല്‍ ഡെന്‍മാര്‍ക്ക്- ഓസീസ് മല്‍സരം രണ്ടു ടീമുകള്‍ക്കും നിര്‍ണായകമാണ്. ജയത്തില്‍ കുറഞ്ഞതൊന്നും ഡാനിഷ് ടീമിനെ രക്ഷിക്കില്ല. ഓസീസിനാവട്ടെ സമനിലയായാലും ടുണീഷ്യ ഫ്രാന്‍സിനോടു തോറ്റാല്‍ പ്രീക്വാര്‍ട്ടറിലെത്താം.

ഇയില്‍ ജര്‍മനിക്കു പ്രതീക്ഷ

ഗ്രൂപ്പ് ഇയില്‍ സ്‌പെയിന്‍ (4 പോയിന്റ്), ജപ്പാന്‍ (3), കോസ്റ്ററിക്ക (3), ജര്‍മനി (1) എന്നിങ്ങനെയാണ് ടീമുകളുടെ പോയിന്റ് നില.

സ്‌പെയിന്‍ ജപ്പാനുമായാണ് അടുത്ത മാച്ചില്‍ ഏറ്റുമുട്ടുന്നത്. ജയിച്ചാല്‍ സ്‌പെയിന്‍ ഗ്രൂപ്പ് ചാംപ്യന്‍മാരാവും. എന്നാല്‍ ജപ്പാന് സ്‌പെയിനിനെതിരേ ജയിച്ചേ തീരൂ. ജര്‍മനിക്കു പ്രീക്വാര്‍ട്ടറിലെത്താന്‍ കോസ്റ്ററിക്കയ്‌ക്കെതിരേ ജയം മാത്രമാണ് വേണ്ടത്. ജപ്പാനെതിരേ കോസ്റ്ററിക്ക നേടിയ അപ്രതീക്ഷിത ജയമാണ് ജര്‍മനിയെ പുറത്താവലില്‍ നിന്നു രക്ഷിച്ചത്.

ക്രൊയേഷ്യയും മൊറോക്കോയും ഒപ്പം

ഗ്രൂപ്പ് എഫില്‍ നാലു പോയിന്റ് വീതം നേടി ക്രൊയേഷ്യയും മൊറോക്കോയും ഒപ്പത്തിനൊപ്പമാണ്. മൂന്നു പോയിന്റുള്ള ബെല്‍ജിയത്തിനും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷയുണ്ട്. ക്രൊയേഷ്യക്കെതിരായ അടുത്ത കളിയില്‍ ബെല്‍ജിത്തിനു ജയിച്ചേ തീരൂ. ക്രൊയേഷ്യക്കാവട്ടെ സമനില പിടിച്ചാലും മുന്നേറാം. കാനഡയോടു മൊറോക്കോ നോക്കൗട്ട് റൗണ്ടിെലത്തും. എന്നാല്‍ രണ്ടു മല്‍സരവും തോറ്റ കാനഡ പുറത്തായിക്കഴിഞ്ഞു.

ബ്രസീല്‍ അരികെ

ഗ്രൂപ്പ് ജിയില്‍ ഒരു മല്‍സരം മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ബ്രസീലും സ്വിറ്റ്‌സര്‍ലാന്‍ഡും മൂന്നു പോയിന്റ് വീതം നേടി ആദ്യ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.

കാമറൂണ്‍ (0), സെര്‍ബിയ (0) എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍. അടുത്ത മാച്ചില്‍ സ്വിസ് ടീമിനെ തോല്‍പ്പിച്ചാല്‍ ബ്രസീല്‍ പ്രീക്വാര്‍ട്ടറിലെത്തും. ഫലം തിരിച്ചാണെങ്കില്‍ സ്വിസ് ടീം മുന്നേറും. എന്നാല്‍ സെര്‍ബിയ- കാമറൂണ്‍ ടീമുകള്‍ക്കു അടുത്ത മല്‍സരം ഒരുപോലെ നിര്‍ണായകം. തോല്‍ക്കുന്നവര്‍ പുറത്താവും.

പോച്ചുഗല്‍ മുന്നില്‍

ഗ്രൂപ്പ് എച്ചിലും രണ്ടു മല്‍സരങ്ങള്‍ ബാക്കിയുണ്ട്. മൂന്നു പോയിന്റോടെ പോര്‍ച്ചുഗല്‍ ഗ്രൂപ്പില്‍ മുന്നില്‍. ഉറുഗ്വേ (1), സൗത്ത് കൊറിയ (1), ഖാന (0) എന്നിവര്‍ മറ്റു ടീമുകള്‍. അടുത്ത മാച്ചില്‍ ഉറുഗ്വേയെ തോല്‍പ്പിച്ചാല്‍ പോര്‍ച്ചുഗല്‍ നോക്കൗട്ടിലെത്തും. തോല്‍ക്കുകയോ, സമനില പാലിക്കുകയോ ചെയ്താല്‍ അവസാന മല്‍സരം നിര്‍ണായകമാവും. ഉറുഗ്വേയ്ക്കാവട്ടെ നിലനില്‍പ്പിനായി പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചേ തീരൂ. ഘാനയ്ക്കു കൊറിയയെ തോല്‍പ്പിക്കാനായില്ലെങ്കില്‍ നാട്ടിലേക്കു മടങ്ങാം.



Source by [author_name]

Facebook Comments Box
error: Content is protected !!