വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കാനാകില്ല; സമരക്കാരുടെ ഏഴ് ആവശ്യങ്ങളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു: മന്ത്രി

Spread the love



Thank you for reading this post, don't forget to subscribe!

തിരുവനന്തപുരം> സമരക്കാര് ഉന്നയിച്ച ഏഴ് ആവശ്യങ്ങളില് അഞ്ചും അംഗീകരിക്കാന് സര്ക്കാര് സന്നദ്ധത പ്രകടിപ്പിക്കുകയും അത്തരം പ്രവര്ത്തനങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്തിട്ടുണ്ടെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്കോവില്. എന്നാല്, പുതിയ ആവശ്യങ്ങള് ഉന്നയിക്കാനാണ് ഓരോ പ്രാവശ്യവും സമരക്കാര്
ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. ചര്ച്ച നടത്തും; ആലോചിച്ച് പറയാമെന്ന് പറയും, എന്നാല് സമരക്കാര് തിരിച്ചുവരുന്നില്ല- മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ക്ഷമയുടെ നെല്ലിപടി കാണുന്നതുവരെ സര്ക്കാര് നിന്നുകൊടുത്തു.മതേതര മൂല്യങ്ങള് ഉയര്ത്തിപ്പിടിക്കുന്ന ഒരു സംസ്ഥാനത്ത് ഒരു തരത്തിലുള്ള മതസ്പര്ദയും ഉണ്ടാക്കാന് അനുവദിക്കില്ല. മതസൗഹാര്ദം കാത്തുസൂക്ഷിക്കുന്നതിന് എന്ത് വിട്ടുവീഴ്ചയ്ക്കും സര്ക്കാര് തയ്യാറാണ്.

സമരസമിതിയുടെ ഏഴ് ആവശ്യത്തില് അഞ്ചും അംഗീകരിക്കപെട്ടുകഴിഞ്ഞു. ആറാമത്തെ ആവശ്യം മണ്ണെണ്ണ സൗജന്യമാക്കണമെന്നാണ്. കേന്ദ്രം മണ്ണെണ്ണ തന്നാല് മാത്രമെ കൊടുക്കാനാകു.ഏഴാമത്തെ ആവശ്യം പദ്ധതി നിര്ത്തിവയ്ക്കണമെന്നാണ്. കേരളത്തിന്റെ സമഗ്ര വികസനത്തിനുതകുന്ന ഈ വലിയ പ്രോജക്ട് നിര്ത്തണമെന്നാര് പറഞ്ഞാലും അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി



Source link

Facebook Comments Box
error: Content is protected !!