വിഴിഞ്ഞത്ത് സമരക്കാർ അടിച്ച് ഒടിച്ച എസ് ഐയുടെ കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞു

Spread the love


Thank you for reading this post, don't forget to subscribe!
  • Last Updated :

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് അരങ്ങേറിയ പോലീസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പരിക്കേറ്റ എസ്.ഐ ലിജോ പി. മാണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ് പി ഫോർട്ട് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. കാല്‍  മുട്ടിന് താഴെ എല്ല് ഒടിഞ്ഞുമാറിയ നിലയിലായിരുന്നു.

ആക്രമണത്തില്‍ എസ്.ഐ,  അസി.കമ്മിഷണർ എന്നിവരടക്കം അടക്കം 54 പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും നഗരത്തിലെ മറ്റ് ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു.

Also Read-വിഴിഞ്ഞത്ത് കസ്റ്റഡിയിലെടുത്തയാളെ വിട്ടയക്കാൻ നടത്തിയ സ്റ്റേഷൻ ആക്രമണത്തിൽ 54 പൊലീസുകാർക്കും ലാത്തിച്ചാര്‍ജിൽ 30 സമരക്കാർക്കും പരിക്ക്

കണ്ണീര്‍വാതകവും ലാത്തിചാര്‍ജും നടത്തിയാണ് പോലീസ് അക്രമികളെ നേരിട്ടത്.. വിഴിഞ്ഞം സമരക്കാർക്കുനേരെ ഇതാദ്യമായാണ് പൊലീസ് ബലപ്രയോഗവും ലാത്തിച്ചാർജും നടത്തുന്നത്.

പോലീസ് വാഹനങ്ങൾ കേടുവരുത്തിയത് വഴി 80 ലക്ഷം രൂപയുടെ നഷ്ടവും സ്റ്റേഷൻ വസ്തുക്കൾ തകർത്തത് വഴി 5 ലക്ഷം രൂപയുടെ നഷ്ടവുമാണ് ഉണ്ടായതായി എഫ്.ഐ.ആറില്‍ പറയുന്നു.

Published by:Arun krishna

First published:



Source link

Facebook Comments Box
error: Content is protected !!