IND vs NZ: ഇന്ത്യക്കു ജീവന്‍മരണ പോരാട്ടം- സഞ്ജുവിനെ ഇറക്കില്ല! സാധ്യതാ ടീം, പ്രിവ്യു

Spread the love
Thank you for reading this post, don't forget to subscribe!

സഞ്ജുവിനെ വീണ്ടും പുറത്ത് ഇരുത്തും?

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നു സഞ്ജു സാംസണിനെ ഒഴിവാക്കിയത് വലിയ വിമര്‍ശനങ്ങള്‍ക്കു വഴി വച്ചിരുന്നു. അദ്ദേഹത്തിനു പകരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെയായിരുന്നു ഇന്ത്യ ഇറക്കിത്. ശര്‍ദ്ദുല്‍ ടാക്കൂറിനു പകരം ദീപക് ചാഹറും ടീമിലേക്കു വന്നിരുന്നു.

ആറാമത്തെ ബൗളിങ് ഓപ്ഷനു വേണ്ടിയായിരുന്നു സഞ്ജുവിനെ ഒഴിവാക്കി ഹൂഡയെ കൊണ്ടു വന്നതെന്നായിരുന്നു നായകന്‍ ശിഖര്‍ ധവാന്‍ മല്‍സരശേഷം പറഞ്ഞത്. പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്നാമങ്കത്തിലും സഞ്ജുവിനെ ഇന്ത്യ ഒഴിവാക്കുമെന്നാണ് സൂചനകള്‍. രണ്ടാം ഏകദിനത്തിലെ അതേ ഇലവനെ തന്നെ ഇന്ത്യ നിലനിര്‍ത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്തുകൊണ്ട് സഞ്ജുവിനെ തഴയുന്നു?

സഞ്ജു സാംസണിനെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ നിന്നുമൊഴിക്കാന്‍ പ്രധാനമായും രണ്ടു കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്ന് റിഷഭ് പന്തിന്റെ സാന്നിധ്യമാണെങ്കില്‍ മറ്റൊന്ന് ടീം കോമ്പിനേഷനാണ്. പക്ഷെ സമീപകാലത്തെ മികച്ച ഇന്നിങ്‌സുകള്‍ കണക്കിലെടുക്കുമ്പോള്‍ സഞ്ജുവിനോടു ചെയ്യുന്നത് തീര്‍ച്ചയായും അനീതി തന്നെയാണെന്നു നിസംശയം പറയാം.

നേരത്തേ നടന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യക്കു തുടര്‍ച്ചയായി രണ്ടു വിക്കറ്റുകള്‍ നഷ്ടമായ ശേഷം ക്രീസിലെത്തിയ സഞ്ജു 36 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. ഇന്ത്യയെ 300 പ്ലസ് സ്‌കോറിലെത്തിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

Also Read: സഞ്ജു vs റിഷഭ്: ആരെ ടീമിലെടുക്കണം? നാലില്‍ രണ്ടില്‍ സഞ്ജു മുന്നില്‍!

റിഷഭിനെ കൈവിടില്ല

റിഷഭ് പന്തില്‍ ടീം മാനേജ്‌മെന്റിനു ഇപ്പോഴും വലിയ പ്രതീക്ഷയും വിശ്വാസവുമാണുള്ളത്. മാത്രമല്ല ന്യൂസിലാന്‍ഡുമായുള്ള ഈ പരമ്പരയില്‍ അദ്ദേഹം ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. റിഷഭിനെ പുറത്തിരുത്തി സഞ്ജുവിനെ ഇന്ത്യ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വരുമെന്നു നിലവിലെ സാഹചര്യത്തില്‍ ആരും തന്നെ പ്രതീക്ഷിക്കേണ്ടതില്ല്.

അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ പരീക്ഷിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഇതാണ് സഞ്ജുവിന്റെ സാധ്യതകള്‍ക്കു മങ്ങലേല്‍പ്പിക്കുന്നത്. ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയവരെല്ലാം സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാരാണ്. റിഷഭാവട്ടെ വിക്കറ്റ് കാക്കുകയും ചെയ്യുന്നു. ബാറ്റിങിനൊപ്പം പാര്‍ട്ട് ടൈം ബൗളറായി കുറച്ചു ഓവറുകള്‍ ബൗള്‍ ചെയ്യാനും സാധിക്കുന്നവരെയാണ് ഇന്ത്യ നോക്കുന്നത്. ഈ കാരണത്താല്‍ തന്നെയാണ് രണ്ടാം ഏകദിനത്തില്‍ സഞ്ജുവിനു പകരം ദീപക് ഹൂഡയെ ഇന്ത്യ കൊണ്ടുവന്നത്.

ഓവലിലെ പിച്ച്

മൂന്നാം ഏകദിനം നടക്കുന്ന ഹേഗ്ലി ഓവലിലെ പിച്ചിലേക്കു വരികയാണെങ്കില്‍ ഇതു ബാറ്റര്‍മാരെയും ബൗളര്‍മാരെയും ഒരുപോലെ തുണയ്ക്കുന്നതാണ്. സീമര്‍മാര്‍ കൃത്യമായ ലൈനും ലെങ്ത്തും നിലനിര്‍ത്തി പന്തെറിയുകയാണെങ്കില്‍ അവര്‍ക്കു കളി നിയന്ത്രിക്കാനാവും. ബാറ്റര്‍മാര്‍ ശ്രദ്ധയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയാല്‍ മികച്ച സ്‌കോറും ഇവിടെ കുറിക്കാന്‍ സാധിക്കും. ഈ ഗ്രൗണ്ടില്‍ ആദ്യ ഇന്നിങ്‌സിലെ ശരാശരി സ്‌കോര്‍ 262 റണ്‍സാണ്.

സാധ്യതാ പ്ലെയിങ് 11

ഇന്ത്യ: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചഹല്‍.

ന്യൂസിലന്‍ഡ്:ഫിന്‍ അലന്‍, ഡെവണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചല്‍, ടോം ലാതം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്റ്നര്‍, മൈക്കല്‍ ബ്രേസ്വെല്‍, മാറ്റ് ഹെന്റി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍.



Source by [author_name]

Facebook Comments Box
error: Content is protected !!