FIFA World Cup 2022: രണ്ടു കളി, 11 ഗോള്‍! ഖത്തറില്‍ ഗോള്‍വര്‍ഷം

Spread the love

Also Read: FIFA World Cup 2022: ‘നെയ്മര്‍ ചെയ്ത തെറ്റ് ബ്രസീലില്‍ ജനിച്ചത്’, ആരാധകരെ വിമര്‍ശിച്ച് റാഫിഞ്ഞ

Thank you for reading this post, don't forget to subscribe!

മറ്റൊരു മല്‍സരത്തില്‍ ഗ്രൂപ്പ് ജിയില്‍ ഗോള്‍മഴയ്‌ക്കൊടുവില്‍ യൂറോപ്പും ആഫ്രിക്കയും കൈ കൊടുത്തു പിരിഞ്ഞു. യൂറോപ്പില്‍ നിന്നുള്ള സെര്‍ബിയയും ആഫ്രിക്കന്‍ ടീം കാമറൂണും മൂന്നു ഗോളുകള്‍ വീതമടിച്ചാണ് പോയിന്റ് പങ്കിട്ടത്. 1-3നു പിന്നിട്ടുനിന്ന ശേഷമായിരുന്നു രണ്ടു ഗോളുകള്‍ തിരിച്ചത് സെര്‍ബിയയെ കാമറൂണ്‍ പൂട്ടിയത്. സ്ട്രഹിന പഹ്ലോവിച്ച് (45), സെര്‍ജി മിലിന്‍കോവിച്ച് സാവിച്ച് (45), അലെക്‌സാണ്ടര്‍ മിട്രോവിച്ച് (53) എന്നിവരാണ് സെര്‍ബിയയുടെ സ്‌കോറര്‍മാര്‍. ജീന്‍ ചാള്‍സ് കാസ്‌റ്റെലെറ്റോ (29), വിന്‍സെന്റ് അബൂബക്കര്‍ (63), എറിക്ക് മാക്‌സിം ചോപ്പോ മോട്ടിങ് (66) എന്നിവര്‍ കാമറൂണിന്റെ ഗോളുകള്‍ മടക്കുകയായിരുന്നു.

കളം പിടിച്ച് കൊറിയ, ഗോളടിച്ചത് ഘാന

കൊറിയ- ഘാന മല്‍സരത്തില്‍ ആദ്യത്തെ 20 മിനിറ്റില്‍ കൊറിയയുടെ ചെമ്പട മാത്രമേ ചിത്രത്തിലുണ്ടായിരുന്നുള്ളൂ. മികച്ച അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ചവച്ച അവര്‍ ഘാനയെ പ്രതിരോധത്തിലാക്കി. ഏതു നിമിഷവും ഗോള്‍ നേടുമെന്ന പ്രതീതി സൃഷ്ടിക്കാനും കൊറിയക്കു കഴിഞ്ഞു. ഘാനയ്ക്കു വെറും കാഴ്ചക്കാരുടെ റോള്‍ മാത്രമേയുണ്ടായുള്ളൂ.
എന്നാല്‍ കളിയുടെ ഗതിക്ക് വിപരീതമായി 24ാം മിനിറ്റില്‍ ഘാന മുന്നിലെത്തി. ആദ്യ ഗോള്‍ ശ്രമത്തില്‍ തന്നെ അവര്‍ ലക്ഷ്യം കാണുകയായിരുന്നു. ബോക്‌സിലേക്കു വന്ന ഗ്യാനിന്റെ ക്രോസ് ഇടംകാല്‍ ഷോട്ടിലൂടെ സാലിസു വലയ്ക്കുളളിലാക്കി. ഓഫ്‌സൈഡാണോയെന്ന സംശയം കാരണം റഫറി വിഎആറിന്റെ സഹായം തേടിയങ്കിലും ഗോള്‍ തീരുമാനം നിലനില്‍ക്കുകയും ചെയ്തു.

Also Read: FIFA World Cup 2022: മെസി രാജാവ്, പക്ഷെ ഈ അഞ്ച് കാര്യത്തില്‍ റൊണാള്‍ഡോ കേമന്‍! അറിയാം

ലീഡുയര്‍ത്ത ഘാന

34ാം മിനിറ്റില്‍ കൊറിയയുടെ സമനില സാധ്യതകള്‍ ദുഷ്‌കരമാക്കി ഘാന ലീഡുയര്‍ത്തി. ഈ ഗോളിനും ചരടു വലിച്ചത് അയേവ് ആയിരുന്നു. സെക്കന്റ് പോസ്റ്റിലേക്കു വന്ന അയേവിന്‍െ മനോഹരമായ ക്രോസ് തല കൊണ്ട് വലയിലേക്കു തട്ടിയിടേണ്ട ചുമതല മാത്രമേ കുഡൂസിനുണ്ടായിരുന്നുള്ളൂ.
ഈ ഗോള്‍ കൂടി നേടിയതോടെ ഘാന കളിയില്‍ പിടിമുറുക്കുകയും ചെയ്തു. ആദ്യ പകുതി 2-0നു തന്നെ അവസാനിപ്പിക്കാനും ഘാനയ്ക്കു സാധിച്ചു.

മൂന്നു മിനിറ്റിനിടെ 2 ഗോള്‍

രണ്ടാം പകുതിയില്‍ കൊറിയ ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. ഗോളിനായി കിണഞ്ഞു ശ്രമിച്ച അവര്‍ മൂന്നു മിനിറ്റിനിടെ രണ്ടു തവണ ഘാനയുടെ വല കുലുക്കി ഒപ്പമെത്തുകയും ചെയ്തു. 58ാം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍. ലീ കാങ് ഇടതു വിങിലൂടെ കുതിച്ചെത്തി നല്‍കിയ ക്രോസ് ഡൈവിങ് ഹെഡ്ഡറിലൂടെ ഗ്യു സുങ് വലയ്ക്കുള്ളിലാക്കി. 61ാം മിനിറ്റില്‍ കൊറിയ സ്‌കോര്‍ 2-2 ആക്കി. ഇത്തവണയും ഗോള്‍ ഗ്യു സുങിന്റ തലയില്‍ തലയില്‍ നിന്നായിരുന്നു. ജിന്‍ സുവിന്റെ ബോക്‌സിലേക്കു താഴ്ന്നറങ്ങി ലോങ് ക്രോസ് ഘാന ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ ഉയര്‍ന്നു ചാടി കിടിലനൊരു ഹെഡ്ഡറിലൂടെ ഗ്യു സുങ് ലക്ഷ്യത്തിലെത്തിച്ചു.

ലീഡ് തിരിച്ചുപിടിച്ച് ഘാന

68ാം മിനിറ്റില്‍ കുഡൂസിലൂടെ ഘാന ലീഡ് തിരിച്ചുപിടിച്ചു. വില്ല്യംസ് ഇടതു വിങില്‍ നിന്നും ബോക്‌സിലേക്കു നല്‍കിയ ക്രോസ് ആര്‍ക്കും കണക്ട് ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ സെക്കന്റ് പോസ്റ്റിനരികില്‍ നിന്നും കുഡൂസ് ഇടംകാല്‍ ഷോട്ടിലൂടെ വലകുലുക്കി.

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍.

Allow Notifications

You have already subscribed



Source by [author_name]

Facebook Comments Box
error: Content is protected !!